twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും യുവതാരങ്ങളുമടക്കം എല്ലാവരും തിരക്കില്‍, അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളോ?

    |

    താരരാജാക്കന്‍മാരും യുവതാരങ്ങളുമടക്കം നിരവധി പേരാണ് ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നത്. ബിഗ് ബജറ്റ് ചിത്രങ്ങളും ചരിത്ര സിനിമകളുമുള്‍പ്പടെ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രീകരണം തകൃതിയായി നടക്കുന്നുണ്ടെങ്കിലും പല ചിത്രങ്ങളും എന്ന് റിലീസ് ചെയ്യുമെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

    വ്യക്തികളാണ് തീരുമാനിക്കേണ്ടത്, ഭര്‍ത്താവിനൊപ്പം ലൊക്കേഷനില്‍ പോകുന്നതിനെക്കുറിച്ച് അനുസിത്താര!വ്യക്തികളാണ് തീരുമാനിക്കേണ്ടത്, ഭര്‍ത്താവിനൊപ്പം ലൊക്കേഷനില്‍ പോകുന്നതിനെക്കുറിച്ച് അനുസിത്താര!

    മിനിസ്‌ക്രീനിലെ മിന്നും താരങ്ങളും ഭര്‍ത്താക്കന്‍മാരും ഒരു വേദിയില്‍, കൂടെ മണിക്കുട്ടനും,വീഡിയോ കാണൂമിനിസ്‌ക്രീനിലെ മിന്നും താരങ്ങളും ഭര്‍ത്താക്കന്‍മാരും ഒരു വേദിയില്‍, കൂടെ മണിക്കുട്ടനും,വീഡിയോ കാണൂ

    മമ്മൂട്ടിയായിരുന്നു പുതുവര്‍ഷത്തില്‍ ആദ്യ സിനിമയുമായെത്തിയത്. പിന്നീട് താരപുത്രനടക്കം നിരവധി പേര്‍ സ്വന്തം സിനിമയുമായി എത്തുകയായിരുന്നു. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത നിറഞ്ഞ ഒരുപിടി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അത് ഏതൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

    മാമാങ്കവുമായി മമ്മൂട്ടി

    മാമാങ്കവുമായി മമ്മൂട്ടി

    കരിയറിലെ ഏറ്റവും വലിയ സിനിമയെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. സജീവ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തിന് മംഗലാപുരത്ത് വെച്ചാണ് തുടക്കമിട്ടത്. അബ്രഹാമിന്റെ സന്തതികളില്‍ അഭിനയിച്ചതിന് ശേഷമാണ് മമ്മൂട്ടി മാമാങ്കത്തിലേക്ക് എത്തിയത്.

    അങ്കിളും അബ്രഹാമിന്റെ സന്തതിയും

    അങ്കിളും അബ്രഹാമിന്റെ സന്തതിയും

    അങ്കിള്‍, അബ്രഹാമിന്റെ സന്തതികള്‍, ഈ രണ്ട് സിനിമകളാണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ളത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ ഉടന്‍ തന്നെ തിയേറ്ററുകളിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൃത്യമായ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

    പേരന്‍പും പരോളും

    പേരന്‍പും പരോളും

    നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന തമിഴ് ചിത്രം പേരന്‍പ്, ജോയ് മാത്യുവിന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന അങ്കിള്‍, നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോള്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണം ഇതിനോടകം തന്നെ പൂര്‍ത്തിയായതാണ്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് പിന്നാലെ ഈ ചിത്രങ്ങളും തിയേറ്ററുകളിലേക്ക് എത്തും.

    മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക്

    മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക്

    റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ഇത്തിക്കര പക്കിയായി അഭിനയിക്കുന്നതിന് വേണ്ടി മോഹന്‍ലാല്‍ മംഗലാപുരത്ത് കൊച്ചുണ്ണിയുടെ സെറ്റിലേക്ക് എത്തിയിട്ടുണ്ട്.

    ഒരു നിമിഷം കൊണ്ട് കഥ മാറി

    ഒരു നിമിഷം കൊണ്ട് കഥ മാറി

    മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് ജോയിന്‍ ചെയ്യാനെത്തിയപ്പോള്‍ മുതല്‍ രംഗം ആകെ മാറുകയായിരുന്നു. ലൊക്കേഷനിലെത്തിയ താരത്തിന് നല്‍കിയ ഗംഭീര സ്വീകരണത്തിന് പിന്നാലെ ഇത്തിക്കര പക്കിയുടെ ലുക്കും പുറത്തുവിട്ടു. ഒരുനിമിഷം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തിക്കര പക്കി ട്രെന്‍ഡിങ്ങായി മാറിയത്.

    നീരാളിയും ഒടിയനും

    നീരാളിയും ഒടിയനും

    വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാ ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ ജോയിന്‍ ചെയ്തത്. 15 ദിവസമായിരുന്നു ചിത്രത്തിന് വേണ്ടി നല്‍കിയത്. വിജയകരമായി ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മോഹന്‍ലാല്‍ കൊച്ചുണ്ണിയിലേക്ക് എത്തിയത്. 10 ദിവസമാണ് കൊച്ചുണ്ണിക്ക് വേണ്ടി മോഹന്‍ലാല്‍ നല്‍കിയിട്ടുള്ളത്.

    ഒടിയന്‍ വൈകും

    ഒടിയന്‍ വൈകും

    വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ തിയേറ്ററുകളിലേക്കെത്താന്‍ ഇനിയും ഒരുപാട് നാളുകള്‍ കാത്തിരിക്കേണ്ടി വരുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. അവസാന ഷെഡ്യൂള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ല. എഴുത് ദിവസത്തിലധികം ഇനിയും ചിത്രീകരണം ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

    പൃഥ്വിരാജിനൊപ്പം ലൂസിഫറില്‍

    പൃഥ്വിരാജിനൊപ്പം ലൂസിഫറില്‍

    അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും കഴിവ് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. വ്യത്യസ്തങ്ങളായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ച് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത്.

    കമ്മാരസംഭവം അവസാന ഘട്ടത്തിലേക്ക്

    കമ്മാരസംഭവം അവസാന ഘട്ടത്തിലേക്ക്

    രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമായ കമ്മാരസംഭവം ചിത്രീകരണം പൂര്‍ത്തിയാക്കി ഡബ്ബിംഗിലേക്ക് കടന്നിട്ടുണ്ട്. ഏപ്രില്‍ തന്നെ ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍.

    മൈ സ്റ്റോറി പൂര്‍ത്തിയാവുന്നു

    മൈ സ്റ്റോറി പൂര്‍ത്തിയാവുന്നു

    റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്‌റ്റോറി അവസാന ഘട്ട മിനുക്ക് പണികള്‍ കഴിഞ്ഞ് തിയേറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. എന്ന് നിന്റെ മൊയതീന് ശേഷം പൃഥ്വിരാജും പാര്‍വതിയും ഈ ചിത്രത്തിലൂടെ ഒരുമിച്ചെത്തുകയാണ്.

    രണവും അഞ്ജലി മേനോന്‍ ചിത്രവും

    രണവും അഞ്ജലി മേനോന്‍ ചിത്രവും

    രണം മൈ സ്‌റ്റോറി, ആടുജീവിതം, അഞ്ജലി മേനോന്‍ ചിത്രം തുടങ്ങിയ സിനിമകളാണ് പൃഥ്വിരാജിന്റെ ലിസ്റ്റിലുള്ളത്. നിലിവുള്ള ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പൃഥ്വി സംവിധാനത്തിലേക്ക് കടക്കുന്നത്.

    ആമിയില്‍ നിന്നും  കുപ്രസിദ്ധ പയ്യനിലേക്ക്

    ആമിയില്‍ നിന്നും കുപ്രസിദ്ധ പയ്യനിലേക്ക്

    കമല്‍ സംവിധാനം ചെയ്ത ആമി പൂര്‍ത്തിയാക്കിയതിന് ശേഷം അടുത്ത സിനിമയായ കുപ്രസിദ്ധ പയ്യനിലേക്ക് ജോയിന്‍ ചെയ്തിരിക്കുകയാണ് ടൊവിനോ തോമസ്.

    പടയോട്ടവും തുടങ്ങി

    പടയോട്ടവും തുടങ്ങി

    ബിജു മേനോന്‍ നായകനായി അഭിനയിക്കുന്ന പടയോട്ടത്തിന്റെ ചിത്രീകരണം തലസ്ഥാന നഗരിയില്‍ ആരംഭിച്ചിട്ടുണ്ട്. മുന്തിരിവള്ളികള്‍ക്ക് ശേഷം വീക്കെന്‍ഡ് ബ്ലോസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്.

    സുരേഷ് ഗോപിയുടെ തിരിച്ചുവരവ്

    സുരേഷ് ഗോപിയുടെ തിരിച്ചുവരവ്

    നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് താരം ലക്ഷ്യമിടുന്നത്. രണ്‍ജി പണിക്കറിന്റെ തിരക്കഥയില്‍ മകന്‍ നിഥിന്‍ രണ്‍ജി പണിക്കറാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.

     പഞ്ചവര്‍ണ്ണ തത്തയുമായി ജയറാം

    പഞ്ചവര്‍ണ്ണ തത്തയുമായി ജയറാം

    സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണമായിരുന്നു അടുത്തിടെ പുറത്തിയ ജയറാം സിനിമ. രമേഷ് പിഷാരടി ചിത്രമായ പഞ്ചവര്‍ണ്ണത്തത്തയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    അന്യഭാഷയില്‍ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍

    അന്യഭാഷയില്‍ തിരക്കിലാണ് ദുല്‍ഖര്‍ സല്‍മാന്‍

    തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. തെലുങ്ക് ചിത്രമായ മഹാനദി, ബോളിവുഡ് ചിത്രമായ കര്‍വാന്‍ എന്നിവ ഇതിനോടകം തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാവാനുള്ള തയ്യാറെടുപ്പുകളും ഈ താരപുത്രന്‍ നടത്തുന്നുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ്ജ് എന്നിവര്‍ തിരക്കഥയൊരുക്കുന്ന മലയാള ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

    കാര്‍ബണിലൂടെ തുടക്കമിട്ടു

    കാര്‍ബണിലൂടെ തുടക്കമിട്ടു

    വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ മികച്ച പ്രതികരണമാണ് നേടിയത്. അതിന് ശേഷം അടുത്ത സിനിമയായ ട്രാന്‍സിലേക്കാണ് ഫഹദ് ഫാസില്‍ ജോയിന്‍ ചെയ്തിട്ടുള്ളത്. നയന്‍താരയ്ക്കും ശിവകാര്‍ത്തികേയനുമൊപ്പം വേലൈക്കാരനിലൂടെ ഫഹദ് തമിഴിലും തുടക്കം കുറിച്ചിരുന്നു.

    കായംകുളം കൊച്ചുണ്ണിയുമായി നിവിന്‍ പോളി

    കായംകുളം കൊച്ചുണ്ണിയുമായി നിവിന്‍ പോളി

    വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ അഭിനയ രംഗത്ത് തുടക്കമിട്ടതാണ് നിവിന്‍ പോളി. കായംകുളം കൊച്ചുണ്ണിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗീതു മോഹന്‍ദാസ് ചിത്രമായ മൂത്തോന്‍, ധ്യാന്‍ ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളാണ് നിവിന്‍റേതായി പുറത്തിറങ്ങാനുള്ളത്.

    മറ്റ് ചിത്രങ്ങള്‍

    മറ്റ് ചിത്രങ്ങള്‍

    ടൊവിനോ തോമസിന്റെ മറഡോണ, തീവണ്ടി, കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പ്പാപ്പ, ആസിഫ് അലിയുടെ മന്ദാരം, തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

    റിലീസിനായി കാത്തിരിക്കാം

    റിലീസിനായി കാത്തിരിക്കാം

    ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി താരങ്ങള്‍ എത്തുന്നുവെന്ന് പ്രഖ്യാപിച്ചത് മുതലുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അണിയറയിലൊരുങ്ങുന്ന സിനിമകളുടെ റിലീസിനായി നമുക്കും കാത്തിരിക്കാം.

    English summary
    Up coming malayalam movies list.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X