»   » കഥ ഇഷ്ടപ്പെട്ടാലും മമ്മൂട്ടി നിസ്സഹായനാണ്, അഞ്ച് വര്‍ഷത്തേക്ക് ഡേറ്റില്ല, തിരക്കോട് തിരക്കാണ്!

കഥ ഇഷ്ടപ്പെട്ടാലും മമ്മൂട്ടി നിസ്സഹായനാണ്, അഞ്ച് വര്‍ഷത്തേക്ക് ഡേറ്റില്ല, തിരക്കോട് തിരക്കാണ്!

Posted By:
Subscribe to Filmibeat Malayalam

കഥ ഇഷ്ടപ്പെട്ടാല്‍ ആ സിനിമ ഏറ്റെടുക്കാന്‍ മടി കാണിക്കാത്ത താരമാണ് മമ്മൂട്ടി. നവാഗതരാണോ പരിചയസമ്പന്നരാണോയെന്നതൊന്നും താരത്തിനൊരു വിഷയമല്ല. പ്രമേയത്തിനാണ് താരം പ്രാധാന്യം നല്‍കുന്നത്. നവാഗത സംവിധായകരെ നന്നായി പിന്തുണയ്ക്കുന്ന താരമാണ് മമ്മൂട്ടിയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യവുമാണ്.

നവദമ്പതികളുടെ ആദ്യവിരുന്ന്, ലാലിന്‍റെ മകളുടെ വിവാഹ സല്‍ക്കാരത്തില്‍ താരമായി ഭാവനയും നവീനും, കാണൂ!

കാവ്യ മാധവന്‍, സംയുക്ത വര്‍മ്മ, നവ്യ നായര്‍ എന്നിവരെപ്പോലെയല്ല ഭാവന, നവീന്‍ അതിന് കൂട്ടുനില്‍ക്കില്ല

ഷാംദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്ത സ്ട്രീറ്റ്‌ലൈറ്റ്‌സ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രണവ് മോഹന്‍ലാല്‍ ചിത്രമായ ആദിയും സ്ട്രീറ്റ്‌ലൈറ്റ്‌സും ഒരേ ദിവസമാണ് റിലീസ് ചെയ്തത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി മമ്മൂട്ടി ചിത്രങ്ങളാണ് ഇതുവരെയായി പ്രഖ്യാപിച്ചിട്ടുള്ളത്. അവയേതൊക്കെയാണെന്നറിയേണ്ടേ? തുടര്‍ന്ന് വായിക്കൂ.

ജോയ് മാത്യു ചിത്രമായ അങ്കിള്‍

ജോയ് മാത്യു ചിത്രമായ അങ്കിള്‍
അടുത്ത ചിത്രം അങ്കിളായതിനാല്‍ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ ഓഡിയോ ലോഞ്ചില്‍ അവതാരകരായി കുട്ടികളെയാണ് തിരഞ്ഞെടുത്തത്. അതാവുമ്പോള്‍ അവരെല്ലാവരെയും അങ്കിളെന്ന് വിളിച്ചോളുമല്ലോ, സ്ട്രീറ്റ്‌ലൈറ്റസ് ഓഡിയോ ലോഞ്ചിനിടയില്‍ മമ്മൂട്ടിയുടെ കമന്റ് ഇങ്ങനെയായിരുന്നു. ജോയ് മാത്യുവിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രം ഗിരീഷ് ദാമോദറാണ് സംവിധാനം ചെയ്തത്. കാര്‍ത്തിക മുരളിധരനാണ് ചിത്രത്തിലെ നായിക.

വീണ്ടും ജയില്‍പുള്ളിയായി പരോളില്‍

മമ്മൂട്ടി വീണ്ടും തടവ് പുള്ളിയായി അഭിനയിക്കുന്ന ചിത്രമാണ് പരോള്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പരോളിനിറങ്ങിയ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇനിയയയാണ് നായികയായി എത്തുന്നത്.

അബ്രഹാമിന്റെ സന്തതികള്‍

അന്‍സണ്‍ പോളും മമ്മൂട്ടിയും സഹോദരന്‍മാരായെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരി അഞ്ചിനായിരുന്നു ആരംഭിച്ചത്. പുതുവര്‍ഷ ദിനത്തിലായിരുന്നു സിനിമയുടെ പൂജ നടത്തിയത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഈ സിനിമയിലൂടെ വീണ്ടും ഒരുമിക്കുകയാണ്. ഇത്തവണ തിരക്കഥാകൃത്തായാണ് ഹനീഫ് അദേനി എത്തുന്നത്.

നവാഗത സംവിധായകനൊപ്പം

നവാഗത സംവിധായകര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന താരമാണ് മമ്മൂട്ടി. പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ നാല് സിനിമകളാണ് നവാഗതര്‍ക്കൊപ്പമുള്ളത്. ശരത് സന്ദിതാണ് പരോള്‍ സംവിധാനം ചെയ്യുന്നത്. അങ്കിള്‍, അബ്രഹാമിന്‍റെ സന്തതികള്‍ ഈ സിനിമകളെല്ലാം ഒരുക്കുന്നത് നവാഗതരാണ്.

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍

അമല്‍ നീരദ് ചിത്രമായ ബിഗ്ബിയുടെ രാം ഭാഗമായ ബിലാലും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ബിഗ് ബിയെ ഏറ്റെടുത്ത് പ്രേക്ഷകര്‍ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കുട്ടനാടന്‍ ബ്ലോഗ്

മറ്റൊരു സിനിമയായ കുട്ടനാടന്‍ ബ്ലോഗിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാട്ടാളന്‍ പൊറിഞ്ചു

ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി ഒരുക്കുന്ന ചിത്രമാണ് കാട്ടാളന്‍ പൊറിഞ്ചു. എണ്‍പതുകളിലെ തൃശ്ശൂര്‍ നഗരത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്.

രാജാ 2

പോക്കിരിരാജയുടെ രണ്ടാം ഭാഗമായി രാജാ 2 ഒരുക്കുന്നുവെന്ന തരത്തിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരിച്ചിരുന്നത്. വൈശാഖാണ് ഈ ചിത്രം ഒരുക്കുന്നത്.

മാമാങ്കം

സജീവ് പിള്ള ഒരുക്കുന്ന ചിത്രമായ മാമാങ്കത്തിന് വേണ്ടി മമ്മൂട്ടി കളരി അഭ്യസിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് മാമാങ്കമെന്ന് മമ്മൂട്ടി സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതോടു കൂടി ആരാധകപ്രതീക്ഷയും വര്‍ധിച്ചിരിക്കുകയാണ്.

കര്‍ണ്ണനായി മമ്മൂട്ടി

സംവിധായകനും നടനുമായ പി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന കര്‍ണ്ണനില്‍ മമ്മൂട്ടിയാണ് നായകനാവുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മെഗാസ്റ്റാറിന്റെ മാസ്മരിക പ്രകടനം തന്നെയായിരിക്കും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്‌സ് എന്നായിരുന്നു പ്രഖ്യാപനം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെയും ലഭ്യമായിട്ടില്ല.

കുഞ്ഞാലി മരക്കാര്‍

ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന കുഞ്ഞാലിമരക്കാറിലെ നായകന്‍ മമ്മൂട്ടിയാണ്. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വമ്പന്‍

സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് ശേഷം രജീഷ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണ് വമ്പന്‍. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ആരാധകര്‍ ആവേശത്തിലാണ്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ബിഗ് ബജറ്റ് ചിത്രമാണ് വമ്പന്‍. സര്‍ഗം കബീര്‍ ഈ സിനിമയിലൂടെ വീണ്ടും നിര്‍മ്മാണത്തില്‍ സജീവമാവുകയാണ്.

English summary
Upcoming movies of Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X