For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജല്ലിക്കെട്ടും അസുരനുമടക്കം വമ്പന്‍ ചിത്രങ്ങള്‍! പൂജ സമയത്ത് റിലീസ് ചെയ്യുന്ന സിനിമകള്‍ ഇവയാണ്

  |
  Pooja Holiday Special movie releases | FilmiBeat Malayalam

  ഓണം റിലീസായി എത്തിയ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. നാല് സിനിമകളാണ് ഇത്തവണ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന,നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ, രജിഷ വിജയന്റെ ഫൈനല്‍സ്, പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേ തുടങ്ങിയ സിനിമകളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടിയിരുന്നത്.

  ഓണത്തിന് പിന്നാലെ പൂജാ സമയത്ത് എത്തുന്ന സിനിമകളും റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിന് പുറമെ ഇത്തവണ തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നുമെല്ലാം ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്. സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെക്കാലമായി കാത്തിരിക്കുന്ന സിനിമകളാണ് മലയാളത്തില്‍ എത്തുന്നത്. പൂജാ സമയത്ത് റിലീസ് ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം. തുടര്‍ന്ന് വായിക്കൂ....

  അങ്കമാലി ഡയറീസ്, ഈമയൗ എന്നീ സിനിമകള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജല്ലിക്കെട്ട്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, ശാന്തി ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ഇടുക്കിയിലെ ഒരു ഹൈറേഞ്ച് ഗ്രാമത്തില്‍ നിന്നും പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു ഗ്രാമം വിറങ്ങലിച്ച് നില്‍ക്കുന്നതുമാണ് ജല്ലിക്കെട്ട് പറയുന്നത്. ടൊറന്റോ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.എസ് ഹരീഷ്,ആര്‍ ജയകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ജല്ലിക്കെട്ടിന്റെ തിരക്കഥ ഒരുക്കിയിരുന്നത്.

  വെള്ളിമൂങ്ങയുടെ വിജയത്തിന് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിച്ച സിനിമയാണ് ആദ്യരാത്രി. കല്യാണ ബ്രോക്കറായി ബിജു മേനോന്‍ എത്തുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായിക. അജു വര്‍ഗീസും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രമാണ് ആദ്യരാത്രിയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്തിരിവളളികള്‍ തളളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്.

  ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് എടക്കാട് ബറ്റാലിയന്‍ 06. നവാഗതനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്ത സിനിമ പൂജ സമയത്താണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പട്ടാളക്കാരനായി ടൊവിനോ ആദ്യമായി വേഷമിട്ട ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയ സിനിമ കൂടിയാണിത്. ടൊവിനോ തോമസിന്റെതായി ഇക്കൊല്ലം പുറത്തിറങ്ങാനിരിക്കുന്ന ആറാമത്തെ സിനിമയാണിത്.

  വിനായകന്‍,ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് പ്രണയമീനുകളുടെ കടല്‍. ലക്ഷദ്വീപ് പശ്ചാത്തലമാക്കി അണിയറയില്‍ ഒരുങ്ങിയ സിനിമ കൂടിയാണിത്. 31 വര്‍ഷത്തിന് ശേഷം സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. വിനായകന് പുറമെ ഗബ്രി ജോസ്, ഋദ്ധി കുമാര്‍,ജിതിന്‍ പുത്തഞ്ചേരി,ആതിര,ശ്രേയ തുടങ്ങിയ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ഷാന്‍ റഹ്മാനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

  അസുരന്‍

  അസുരന്‍

  വടചൈന്നെയ്ക്ക് ശേഷം ധനുഷും വെട്രിമാരനും വീണ്ടുമൊന്നിച്ച ചിത്രമാണ് അസുരന്‍. മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. ധനുഷ് വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രം ഒക്ടോബര്‍ നാലിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പൂമണിയുടെ വേക്കൈ എന്ന കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് അസുരന്‍, ജിവി പ്രകാശ് കുമാറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. കലെപുലി എസ് താണുവാണ് സിനിമയുടെ നിര്‍മ്മാണം.

  വാര്‍

  വാര്‍

  ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷ്‌റോഫും മുഖ്യ വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് വാര്‍. ആക്ഷന്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങിയ സിനിമ ഒക്ടോബര്‍ രണ്ടിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിശാല്‍ ശേഖര്‍,സഞ്ചിത് ബല്‍ഹാര തുടങ്ങിയവര്‍ സംഗീതം നല്‍കിയിരിക്കുന്നു. സൂപ്പര്‍ 30 എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷമാണ് ഹൃത്വിക്ക് റോഷന്റെ പുതിയ സിനിമ എത്തുന്നത്.

  ഒടിയന്റെ മഹാവിജയം! കാവടി എടുത്ത് മുരുകന് നന്ദി പറഞ്ഞ് ശ്രീകുമാര്‍ മേനോന്‍

  ആസിഫ് അലിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ, റൊമാന്റിക്ക് കോമഡി ചിത്രം നവാഗതനായ നിസ്സാം ബഷീറാണ് സംവിധാനം ചെയ്തിരിക്കുന്നത്. വീണ നന്ദകുമാര്‍ നായികയായി എത്തുന്ന ചിത്രം മാജിക്ക് ഫ്രെയിമ്‌സിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ആസിഫ് അലിയുടെതായി ഇക്കൊല്ലം എത്തുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്.

  ബാഹുബലിയും ദേവസേനയുമായി അജുവും അനശ്വരയും! ആദ്യരാത്രിയിലെ ഗാനം വൈറല്‍

  English summary
  Upcoming Pooja Release Movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X