twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി യുവതാരങ്ങള്‍ക്ക് വെല്ലുവിളിയാവുമോ? ടൊവിനോയും പൃഥ്വിയും പെടുമോ? മാര്‍ച്ചിലെ ചിത്രങ്ങളിതാ!

    |

    ആരാധകരും സിനിമാലോകവും കാത്തിരിക്കുന്ന ചിത്രങ്ങളുള്‍പ്പടെ നിരവധി സിനിമകളാണ് മാര്‍ച്ചില്‍ റിലീസ് ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കഥയിലായാലും പ്രമേയത്തിലായാലും പുതുമയുമായെത്തുന്ന ഓരോ ചിത്രത്തെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. വെള്ളിയാഴ്ചയെന്നാല്‍ ഇപ്പോള്‍ റിലീസിന്റെ ദിനമായി മാറിയിരിക്കുകയാണ്. അനവസരത്തിലെ റിലീസുകള്‍ ആരാധകര്‍ക്ക് ഇരട്ടിമധുരമാണ് നല്‍കാറുള്ളത്.

    മമ്മൂട്ടിയും യുവതാരങ്ങളുമാണ് മാര്‍ച്ചില്‍ ചിത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആരാധകരും ആവേശത്തിലായി. നീണ്ട കാത്തിരിപ്പിനൊടുവിലാണ് പല സിനിമകളും റിലീസിങ്ങിനൊങ്ങുന്നത്. പ്രഖ്യാപനം മുതല്‍ തന്നെ പല സിനിമകളും പ്രേക്ഷക മനസ്സില്‍ പതിയുകയാണ്. സിനിമയുമായി ബന്ധപ്പെട്ട അപ്‌ഡേഷനുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ വൈറലാവുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്.

    മാര്‍ച്ചിലെ റിലീസുകള്‍

    മാര്‍ച്ചിലെ റിലീസുകള്‍

    ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മാര്‍ച്ചില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രങ്ങളില്‍ പലതും എത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

    യുവതാരങ്ങള്‍ മാത്രമല്ല

    യുവതാരങ്ങള്‍ മാത്രമല്ല

    യുവതാരങ്ങള്‍ മാത്രമല്ല സിനിമയുമായി ഇത്തവണ എത്തുന്നത്. മമ്മൂട്ടിയുടെ പ്രധാനപ്പെട്ട ചിത്രങ്ങളും റിലീസിനൊരുങ്ങുന്നുണ്ട്. നിവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മെഗാസ്റ്റാര്‍.

    റിലീസ് തീയതിയെക്കുറിച്ച്

    റിലീസ് തീയതിയെക്കുറിച്ച്

    12 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നുണ്ടെങ്കിലും ഏതൊക്കെ തീയതികളിലാണ് അവ തിയേറ്ററുകളിലേക്ക് എത്തുന്നതെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.

    ലിസ്റ്റിലുള്ള ചിത്രങ്ങള്‍

    ലിസ്റ്റിലുള്ള ചിത്രങ്ങള്‍

    ഇര, തേനീച്ച, പീരങ്കിപ്പട, ഖലീഫ, പൂമരം, അഭിയുടെ കഥ അനുവിന്റെയും, വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി, മട്ടാഞ്ചേരി, മൈ സ്‌റ്റോറി, വികടകുമാരന്‍, കുട്ടനാടന്‍ മാര്‍പാപ്പ, സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, പരോള്‍ തുടങ്ങിയ ചിത്രങ്ങളാണ് മാര്‍ച്ചില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കാനെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

    ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും ഒരുമിച്ചെത്തുന്ന ഇര

    ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും ഒരുമിച്ചെത്തുന്ന ഇര

    പുലിമുരുകന് ശേഷം വൈശാഖ് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര. സൈജു എസ് എസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്, മിയ, നിരഞ്ജന അനൂപ്, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ചിലെ ആദ്യ റീലിസായി ഇര എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഒരു കുറ്റാരോപിതന്റെ കഥ

    ഒരു കുറ്റാരോപിതന്റെ കഥ

    ഒരു കുറ്റാരോപിതന്റെ കഥ എന്ന ടാഗ് ലൈനുമായാണ് ഇര പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. സമകാലിക സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

    ആദ്യ പ്രദര്‍ശനം വൈകിട്ട്

    ആദ്യ പ്രദര്‍ശനം വൈകിട്ട്

    ആറ്റുകാല്‍ പൊങ്കാല ദിനമായ മാര്‍ച്ച് രണ്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വൈകിട്ടാണ് ആദ്യ പ്രദര്‍ശനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

    തേനീച്ചയും പീരങ്കിപ്പടയും

    തേനീച്ചയും പീരങ്കിപ്പടയും

    മോത്തി കയ്‌ക്കേറന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് തേനീച്ച. കൂര്‍ഗിലും ബെംഗളുരുലുവിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടത്തിയത്. സിന്ധു ലോകനാഥാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയും മാര്‍ച്ചിലെ റിലീസ് ലിസ്റ്റിലുണ്ട്. പീരങ്കിപ്പട എന്നൊരു ചിത്രവും ഈ ലിസ്റ്റിലുണ്ട്.

    ഖലീഫയുടെ റിലീസ്

    ഖലീഫയുടെ റിലീസ്

    മുബിഹഖ് സംവിധാനം ചെയ്ത സിനിമയായ ഖലീപും മാര്‍ച്ചില്‍ റിലീസ് ചെയ്യുന്നുണ്ട്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. നെടുമുടി വേണു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

    കാളിദാസന്റെ പൂമരം

    കാളിദാസന്റെ പൂമരം

    കാളിദാസ് ജയറാം നായകനായെത്തുന്ന ആദ്യ മലയാള സിനിമയായ പൂമരവും റിലീസിനൊരുങ്ങുന്നുണ്ട്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.

    പൂമരമെത്തുന്നത്

    പൂമരമെത്തുന്നത്

    എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം മാര്‍ച്ച് ഒമ്പതിന് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. നേരത്തെയും ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇത് മാറ്റുകയായിരുന്നു. ട്രോളര്‍മാര്‍ വിടാതെ പിന്തുടര്‍ന്ന ചിത്രം കൂടിയായിരുന്നു ഇത്.

     കുഞ്ചാക്കോ ബോബനും മീര ജാസ്മിനും

    കുഞ്ചാക്കോ ബോബനും മീര ജാസ്മിനും

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ കുഞ്ചാക്കോ ബോബനും മീര ജാസ്മിനും പൂമരത്തില്‍ അണിനിരക്കുന്നുണ്ടെന്നുളള വിവരം നേരത്തെ പുറത്തുവന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ താരജോഡികള്‍ ഒരുമിച്ചെത്തുന്നത്.

    ടൊവിനോ തോമസിന്റെ സിനിമ

    ടൊവിനോ തോമസിന്റെ സിനിമ

    വ്യത്യസ്തമാര്‍ന്ന നിരവധി ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ടോവിനോ തോമസ്, അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ടൊവിനോയുടെ പുതിയ ചിത്രമായ അഭിയുടെ കഥ അനുവിന്റെയും ഉയന്‍ തന്നെ ആരാധകര്‍ക്ക് മുന്നിലേക്കെത്തും.

    പിയ ബാജ്‌പേയിയ്ക്കൊപ്പം

    പിയ ബാജ്‌പേയിയ്ക്കൊപ്പം

    പിയ ബാജ്പേയിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബി ആര്‍ വിജയലക്ഷ്മിയാണ് ചിത്രം സംവിധാനം ചെയ്തത്. മാര്‍ച്ച് ഒമ്പതിന് സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

    വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി

    വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി

    ജഗതിയുടെ സൂപ്പര്‍ ഹിറ്റ് ഡയലോഗിന്റെ പേരില്‍ ഇറങ്ങുന്ന സിനിമയില്‍ രാഹുല്‍ മാധവാണ് നായകനായെത്തുന്നത്. മാര്‍ച്ചില്‍ റിലീസ് ചെയ്യുന്ന സിനിമകളില്‍ ഈ ചിത്രവുമുണ്ടെന്നുള്ള വിവരമാണ് ലഭിക്കുന്നത്.

    മറ്റ് സിനിമകള്‍

    മറ്റ് സിനിമകള്‍

    പുതുമുഖങ്ങളെ അണിനിരത്തി അജിത്ത് സി ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാര്‍, ജയേഷ് മൈനാഗപ്പള്ളിയുടെ മട്ടാഞ്ചേരി എന്നിവയും റിലീസിന് ഒരുങ്ങുന്നുണ്ട്.

    പൃഥ്വിയുടെ മൈ സ്റ്റോറി

    പൃഥ്വിയുടെ മൈ സ്റ്റോറി

    ഇന്നുവരെയില്ലാത്ത ഡിസ് ലൈക്കുകളുടെ പൂരവുമായാണ് മൈ സ്റ്റോറി റെക്കോര്‍ഡ് സൃഷ്ടിച്ചത്. പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറി മാര്‍ച്ച് 16 ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് നിലവില്‍ ലഭിക്കുന്നത്.

    വികടകുമാരനുമുണ്ട്

    വികടകുമാരനുമുണ്ട്

    കട്ടപ്പനയിലെ ഹൃത്വിക് റോഷന് ശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് വികടകുമാരന്‍. ബോബന്‍ സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

     കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പ

    കുഞ്ചാക്കോ ബോബന്റെ കുട്ടനാടന്‍ മാര്‍പാപ്പ

    ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമായ കുട്ടനാടന്‍ മാര്‍പാപ്പയും മാര്‍ച്ചിലെത്തും. 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

    സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍

    സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍

    അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ആന്റണി വര്‍ഗീസ് നായകനായെത്തുന്ന സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തത്.

    മഹാനദിയുടെ റിലീസ് തീരുമാനമായിട്ടില്ല

    മഹാനദിയുടെ റിലീസ് തീരുമാനമായിട്ടില്ല

    ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും നായികനായകന്‍മാരായെത്തുന്ന മഹാനദിയുടെ മലയാള പതിപ്പ് റിലീസ് ചെയ്യുന്നുവെന്ന കാര്യത്തില്‍ ഇതുവരെ ധാരണയായിട്ടില്ലെന്നുള്ള റിപ്പോര്ട്ടുകളാണ് ലഭിക്കുന്നത്.

    മെഗാസ്റ്റാറിന്റെ പരോള്‍

    മെഗാസ്റ്റാറിന്റെ പരോള്‍

    കൈ നിറയെ സിനിമകളുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയും മാര്‍ച്ചില്‍ സിനിമയുമായി ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നുണ്ട്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത പരോള്‍ മാര്‍ച്ച് 31നാണ് റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    ഏത് സിനിമ കാണും?

    ഏത് സിനിമ കാണും?

    വൈവിധ്യമാര്‍ന്ന നിരവധി സിനിമകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. ഒരേ ദിനത്തില്‍ വ്യത്യസ്ത സിനിമകള്‍ എത്തുമ്പോള്‍ ഏത് സിനിമ ആദ്യം കാണുമെന്ന ആശയക്കുഴപ്പമാണ് പ്രേക്ഷകര്‍ക്ക് മുന്നിലുള്ളത്.

    സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

    അന്ന് ജോസഫ് അലക്‌സും ആടുതോമയും മുഖാമുഖം ഏറ്റമുട്ടിയപ്പോള്‍ സംഭവിച്ചത്? ആരായിരുന്നു നേടിയത്? കാണൂ!അന്ന് ജോസഫ് അലക്‌സും ആടുതോമയും മുഖാമുഖം ഏറ്റമുട്ടിയപ്പോള്‍ സംഭവിച്ചത്? ആരായിരുന്നു നേടിയത്? കാണൂ!

    മമ്മൂട്ടിയുടെ സേതുരാമയ്യര്‍ പിറന്നിട്ട് 30 വര്‍ഷം, സംവിധായകന്‍ പറയുന്നത്?മമ്മൂട്ടിയുടെ സേതുരാമയ്യര്‍ പിറന്നിട്ട് 30 വര്‍ഷം, സംവിധായകന്‍ പറയുന്നത്?

    English summary
    Upcoming release of Malayalam films.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X