For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഖമായി ഇരിക്കുന്നു... പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഉപ്പും മുളകും താരം ജൂഹി റുസ്തഗി

  |

  ഉപ്പും മുളകും പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് ജൂഹി റുസ്തഗി. ലക്ഷ്മി ബാലചന്ദ്രൻ തമ്പി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. പുതുമുഖമായിരുന്ന ജൂഹി വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീതാര്യത നോടി മുന്നോട്ട് പോകുമ്പോഴാണ് സീരിയലിൽ നിന്ന് താരം പിൻമാറുന്നത്. ഇത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. ജൂഹിയെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തുകയാും ചെയ്തിരുന്നു.

  ശ്രീകുമാറിന്റെ ചക്കപ്പഴത്തിൽ നിന്നുള്ള പിൻമാറ്റം, ശ്രുതി രജനികാന്തിന്റെ വാക്കുകൾ വൈറലാവുന്നു

  സീരിയലിൽ നിന്ന് പിൻമാറി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം. തന്റെ ഫോട്ടോഷൂട്ടും വിശേഷങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ജൂഹിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഉപ്പും മുളകിൽ നിന്ന് പിൻമാറിയതിന് ശേഷം മിനിസ്ക്രീനിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു താരം. ഇപ്പോഴിത വീണ്ടും മടങ്ങി എത്തുകയാണ് . ഉപ്പും മുളകും ടീമനോടൊപ്പം തന്നെയാണ് ജൂഹിയുടെ രണ്ടാം വരവും. പരമ്പരയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

  ധ്യാന് തന്നോട് വലിയ ബഹുമാനമാണെന്ന് ശ്രീനിവാസൻ,അതിന് ശേഷം ആരും പാടൻ വിളിച്ചില്ലെന്ന് വിനീത്

  അടുത്തിടെയായിരുന്നു ജൂഹിയുടെ അമ്മ വാഹനാപകടത്തില്‍ മരണപ്പെട്ടത്. സഹോദരനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്. അച്ഛൻ നേരത്തെ മരണപ്പെട്ടിരുന്നു. അമ്മയുടെ വിയോഗം താരത്ത തളർത്തിയിരുന്നു. അമ്മയ്ക്കൊപ്പമായിരുന്നു ജൂഹിയും സഹോദരനും കഴിഞ്ഞിരുന്നത്. താരത്തെ ഷൂട്ടിങ്ങിനും മറ്റും കൊണ്ട് പോയിരുന്നതും അമ്മയായിരുന്നു. ഇപ്പോഴിത സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ് ജൂഹി. സങ്കടഘട്ടത്തിൽ പ്രേക്ഷകരും താരത്തിനൊപ്പം ഉണ്ടായിരുന്നു വിശേഷങ്ങൾ അന്വേഷിച്ച് നിരന്തരം എത്താറുണ്ടായിരുന്നു,

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഇൻസ്റ്റഗ്രാം കു. എ സെക്ഷനാണ്. താൻ സുഖമായി ഇരിക്കുന്നു എന്നാണ് ജൂഹി പറയുന്നത്. സുഖമാണോ സഹോദരി എന്ന ചോദിച്ച ഒരു ആരാധകനോടാണ് താൻ സുഖമായി ഇരിക്കുന്നു എന്ന് താരം പറയുന്നത്. കൂടാതെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണെന്നു താരം പറയുന്നുണ്ട്. ഉപ്പും മുളകും ടീമിന്റെ പുതിയ സീരിയലിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

  ദിവസങ്ങൾക്ക് മുൻപ് ജൂഹിയ്ക്കൊപ്പമുള്ള ഒരു ചിത്രം നിഷ സാരംഗ് പങ്കിട്ടിരുന്നു. പുതിയ സീരിയലിൽ നിന്നുള്ള ഒരു ലൊക്കേഷൻ ചിത്രമായിരുന്നു ഇത്. ജൂഹിയെ ചേർത്തുപിടിച്ചുകൊണ്ട് ചിരിക്കുന്ന മുഖത്തോടെയുള്ള ചിത്രങ്ങളാണ് നിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. നിമിഷനേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. മികച്ച കമന്റുകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ചേച്ചി ഉള്ളതുകൊണ്ട് അമ്മയില്ല എന്ന വിഷമം ഇനി ഉണ്ടാവില്ലെന്നാണ് ആരാധകർ പറയുന്നത്. ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ നമ്മുടെ മനസും നിറയുന്നുവെന്നും ആരാധകർ പറയുന്നു.

  നേരത്തെ ഉപ്പും മുളകും താരം ഋഷിയും ജൂഹിയ്ക്കൊപ്പമുണ്ടെന്ന് അറിയിച്ചിരുന്നു. ഉപ്പും മുളകിലെ മറ്റൊരു താരമായ ശിവാനി പങ്കുവച്ചൊരു വീഡിയോക്ക് ഋഷി കമന്റ് ചെയ്തിരുന്നു. ഇതിനിടെയാണ് ചിലര്‍ ജൂഹിയെക്കുറിച്ച് അന്വേഷിച്ചത്. ലച്ചുവിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്നായിരുന്നു ആരാധകകുടെ ചോദ്യം. അവള്‍ ഓക്കെയായി വരികയാണെന്നും ഞങ്ങളെല്ലാം അവളുടെ കൂടെയുണ്ടെന്നുമായിരുന്നു ഋഷിയുടെ മറുപടി . സീരിയലിൽ ജൂഹിയുടെ ചേട്ടൻ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ഋഷി അവതരിപ്പിക്കുന്നത്. അടുത്ത സൗഹൃദമാണ് ഇരുവരും തമ്മിലുള്ളത്.

  ജൂഹിയെ വിളിച്ചിരുന്നു, അവളോട് എന്ത് പറയാനാണ്..പറ്റുന്നില്ല | FilmiBeat Malayalam

  പുതിയ സീരിയലിന്റെ ചിത്രീകരണം നടക്കുകയാണ്. അച്ചായനും അച്ചയത്തിയുമായിട്ടാണ് ഇക്കുറി ബാലുവും നീലവും എത്തുന്നത്. ലൊക്കേഷൻ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ സീരിയലിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്തായാലും ഫ്ലവേഴ്സ് ചാനലിൽ ആയിരിക്കില്ല ഈ പരമ്പര എന്നും ചില റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഉപ്പും മുളകും നിർത്തി വയ്ക്കുന്നത്. പെട്ടെന്ന് പരമ്പര നിർത്തി വെച്ചത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു. 2015 ഡിസംബർ 14 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. 1206 എപ്പിസോഡുകൾ പിന്നിട്ട് 2021 ജനുവരി15 ന് ആണ് അവസാനിക്കുന്നത്. കണ്ണീർ പരമ്പരകൾ മിനിസ്ക്രീൻ ഭരിക്കുന്ന സമയത്താണ് കുടുംബത്തിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് ഉപ്പും മുളകും എത്തിയത്. ഇത് യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുകയും ചെയ്തിരുന്നു. സീരിയൽ അവസാനിച്ചിട്ടും ഉപ്പും മുളകും താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്.

  Read more about: uppum mulakum juhi rustagi
  English summary
  Uppum Mulakum Fame Juhi Rustagi's Latest Instagram QA Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X