twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അദ്ദേഹത്തിന്റെ ഒരൊറ്റ നിർബന്ധമാണ് പൃഥ്വിയുടെ ഡ്രൈവറാക്കിയത്, സച്ചിയെ കുറിച്ച് ഉപ്പും മുളകും താരം

    |

    വലിപ്പച്ചെറുപ്പമില്ലാതെ കലാകാരന്മാരെ ഒരുപോലെ കാണുന്ന വ്യക്തിയായിരുന്നു സച്ചി. പ്രശസ്തിയുടെ പിന്നാലെ പായാതെ സിനിമയെ മാത്രമാണ് ഇദ്ദേഹം സ്നേഹിച്ചത്. ഇത് തന്നെയാണ് സച്ചിയെ എല്ലാവരുടേയും പ്രിയങ്കരനാക്കിയതും. ലോഹിതദാസിന് ശേഷം സാധരണക്കാരുടെ പൾസ് അറിഞ്ഞ് എഴുതുന്ന തിരക്കഥകൃത്തായിരുന്നു സച്ചി. ഇനിയും ഒരുപാട് കഥകൾ അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. ഇതൊക്കെ ഭൂമിയിൽ ബാക്കിയാക്കിയാണ് കഥകളില്ലാത്ത ലോകത്തേക്ക് പ്രിയപ്പെടട സച്ചി യാത്രയായത്.

    സച്ചിയ്ക്കൊപ്പം ഒരു ചിത്രത്തിൽ ചെറിയ വേഷം ചെയ്തവർക്കു പോലും അദ്ദേഹത്തിനെ കുറിച്ച് പറയാൻ ആയിരം കഥകളുണ്ട്. സച്ചിയുടെ എഴുത്തും സിനിമയും പോലെ തന്നെ ജീവിതത്തിലും അദ്ദേഹം ഒരു വിസ്മയമാണ്. സച്ചിയുടെ ഒരൊറ്റ ചിത്രത്തിലൂടെ ഒരു നാടിന്റെ മുഖം തന്നെ മാറ്റാൻ കഴിഞ്ഞു. ഇപ്പോഴിത സച്ചി എന്ന മനുഷ്യ സ്നേഹിയെ കുറിച്ച് സിനിമ- സീരിയൽ താരം കോട്ടയം രമേശ്. സച്ചിയുടെ ആ ഒരൊറ്റ നിർബന്ധമാണ് തന്നെ അയ്യപ്പനും കോശിയിലേയും ഡ്രൈവർ കുമാരനാക്കിയതെന്നും താരം പറയുന്നു. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

      സച്ചിയുടെ ഒരൊറ്റ നിർബന്ധം

    സച്ചിയുടെ എഴുത്തും സിനിമയും മാത്രമായിരുന്നില്ല വിസ്മയം, സച്ചിയും അങ്ങനെ തന്നെയായിരുന്നു. നിരവധി സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെങ്കിലും സച്ചിയുടെ അയ്യപ്പനും കോശിയിലൂടെയായിരുന്നു ഞാൻ ഒരു മുഴുനീളൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നെ പ്രേക്ഷകർ തിരിച്ചറിയുന്നതും അയ്യപ്പനും കോശിയിലെ ഡ്രൈവർ കുമാരനായിട്ടാകും. ഡ്രൈവർ കുമാരൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ആൾ മറ്റ് സിനിമകളിൽ അധികം കണ്ടിട്ടില്ലാത്ത മുഖമായിരിക്കണം അന്ന് സച്ചിയ്ക്ക് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം തന്നിൽ എത്തുന്നത്.

    Recommended Video

    സച്ചിയുടെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന നഞ്ചമ്മ | FilmiBeat Malayalam
      അദ്ദേഹം  നൽകിയ  വാക്ക്

    സച്ചി ഡ്രൈവർ കുമാരനെ കുറിച്ച് പറയുമ്പോൾ ആ കഥാപാത്രത്തിന്റെ ഓരോ ചലനങ്ങളും എങ്ങനെ വേണമെന്ന് അദ്ദേഹത്തിന് കൃത്യമായി ബോധ്യമുണ്ടായിരുന്നു. നാടകം വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു സച്ചി. ഞാനാകട്ടെ നടകവേദിയിലെ ദീർഘകാലത്തെ അനുഭവ സമ്പത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു. അയ്യപ്പനും കോശി എന്ന ചിത്രത്തിന് ശേഷം നാലോളം ചിത്രങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു.

     ഷൂട്ടിങ്  സെറ്റിൽ

    ഒരു സംവിധായകൻ എന്നതിലുപരി തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നു. ഷൂട്ടിങ്ങിനിടയിൽ അനാവശ്യമായി ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് അദ്ദഹം ചിന്തിച്ചിരുന്നു. സെറ്റിൽ ആരെങ്കിലും നിൽക്കുന്നത് കണ്ടാൽ അദ്ദേഹം വിളിച്ച് ഇരിക്കാൻ പറയും. പൃഥ്വിയുടെ ആട് ജീവിതത്തിന് ശേഷം മറ്റൊരു ചിത്രം കൂടി ചെയ്യാൻ ഇവർ തീരുമാനിച്ചിരുന്നു. എന്നാൽ വിധി അതിന് അനുവദിച്ചില്ല.

    ചിത്രീകരണത്തിനിടയിലെ മുട്ട്  വേദന

    സിനിമയുടെ ചിത്രീകരണ സമയങ്ങളിൽ സച്ചിയ്ക്ക് മുട്ട് വേദനയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലായിടത്തും ഇറങ്ങി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും എല്ലായിടത്തും ഇറങ്ങി പ്രവർത്തിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. മുട്ട് വേദന അസഹ്യമായതിനാലാകാം ഇത്രയും പെട്ടെന്ന് ഒരു സർജറിക്ക് അദ്ദേഹം തുനിഞ്ഞത്. എന്നെ പോലുള്ള നിരവധി പുതുമുഖങ്ങളെ സിനിമയിലേയ്ക്ക് കൊണ്ട് വന്നത് സച്ചിയാണ്. ശരിക്കും മലയാള സിനിമയ്ക്ക് തീര നാഷ്ടമാണ് അദ്ദേഹമെന്നും മംഗളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    English summary
    uppum mulakum fame ottayam ramesh about sachy may work
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X