twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണ്ടിട്ടുണ്ടോയെന്ന് ചോദിക്കുമ്പോള്‍ സങ്കടം വരും, ജീവിതത്തിലെ വേദനയെക്കുറിച്ച് വൈക്കം വിജയലക്ഷ്മി

    |

    വ്യത്യസ്തമായ ആലാപന ശൈലിയുമായി ശ്രോതാക്കളെ കൈയ്യിലെടുത്ത അനുഗ്രഹീത കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. സ്വതസിദ്ധമായ ശൈലിയുമായെത്തിയ ഗായികയുടെ മികവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഗിന്നസ് പട്ടികയില്‍ വരെ ഇടംനേടി മുന്നേറുന്ന ഗായികയുടെ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അന്ധതയുമായി പോരാടുന്നതിനിടയിലും സംഗീതജീവിതവുമായി മുന്നേറുകയാണ് ഇവര്‍. കാഴ്ച ലഭിക്കുന്നതിനുള്ള ചികിത്സകള്‍ പുരോഗമിച്ച് വരുന്നതിനിടയിലാണ് ഡോക്ടര്‍ മരണപ്പെട്ടത്. സിനിമാപ്രേമികളെയും ഗായികയേയും ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ഇത്.

    അധികമാരും കൈവെക്കാത്ത ഗായത്രിവീണയില്‍ അസാമാന്യ പ്രാഗത്ഭ്യമുള്ളയാളാണ് വിജയലക്ഷ്മി. തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ ഗായത്രിവീണ മീട്ടിയാണ് അവര്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയത്. 67 ഗാനങ്ങളായിരുന്നു അവര്‍ വായിച്ചത്. ശാസ്ത്രീയഗാനത്തില്‍ തുടങ്ങി പിന്നീട് സിനിമാഗനത്തിലേക്ക് പ്രവേശിച്ച പെര്‍ഫോമന്‍സിന് മികച്ച കൈയ്യടിയായിരുന്നു ലഭിച്ചത്. കാഴ്ചയില്ലാത്തതുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന സങ്കടങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് വിജയലക്ഷ്മി. അടുത്തിടെ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്.

    പെട്ടെന്ന് സങ്കടം വരും

    പെട്ടെന്ന് സങ്കടം വരും

    ആലാപനത്തില്‍ മികച്ച വൈഭവം പുറത്തെടുക്കാറുണ്ടെങ്കിലും വ്യക്തി ജീവിതത്തില്‍ പല തരത്തിലുള്ള വേദനകളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട് ഈ ഗായികയ്ക്ക്. കാണാന്‍ പറ്റാത്തത് പലപ്പോഴും വലിയൊരു പ്രശ്‌നമായി തോന്നാറുണ്ട്. ജനിച്ചപ്പോള്‍ മുതല്‍ ഈ പ്രശ്‌നമുണ്ടായിരുന്നുവെങ്കിലും ഇടയ്ക്ക് ഇതേക്കുറിച്ചോര്‍ക്കുമ്പോള്‍ വല്ലാതെ സങ്കടം തോന്നാറുണ്ടെന്ന് അവര്‍ പറയുന്നു. പെട്ടെന്ന് സങ്കടം വരും അതുപോലെ തന്നെ ദേഷ്യവും വരാറുണ്ട്.

    സങ്കടം കാണാന്‍ പറ്റില്ലല്ലോ?

    സങ്കടം കാണാന്‍ പറ്റില്ലല്ലോ?

    ചിലര്‍ അരികില്‍ വന്ന് സംസാരമൊക്കെ തുടങ്ങിയതിന് ശേഷം അറിയാമോ, എന്നെ കണ്ടിട്ടുണ്ടോയെന്നൊക്കെ ചോദിക്കും. അറിയാമെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അതേക്കുറിച്ച് വീണ്ടും ചോദിക്കും. ആരാണ്, എങ്ങനെയാണ് അതുപറയെന്നൊക്കെ ചോദിക്കും. അത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ തനിക്ക് വല്ലാതെ സങ്കടം തോന്നാറുണ്ടെന്ന് അവര്‍ പറയുന്നു.

    പരിഗണിക്കാതിരിക്കുമ്പോള്‍

    പരിഗണിക്കാതിരിക്കുമ്പോള്‍

    അച്ഛനും അമ്മയ്ക്കുമൊപ്പം കല്യാണവീടുകളിലും മറ്റും പോവുമ്പോള്‍ കല്യാണത്തിനായി വാങ്ങിയ പുതുവസ്ത്രങ്ങളും ആഭരണങ്ങളും മറ്റും കാണിക്കുമ്പോള്‍ പലരും തന്നെ പരിഗണിക്കാറില്ല. തൊട്ടടുത്ത് താന്‍ ഇരിക്കുന്നുണ്ടെങ്കില്‍പ്പോലും തന്നെ പരിഗണിക്കാറില്ല. തന്നെ അവഗണിക്കുന്നതില്‍ സങ്കടം വരുമ്പോള്‍ ഇതേക്കുറിച്ച് ചോദിക്കും. അപ്പോള്‍ അവര്‍ ക്ഷമ പറഞ്ഞതിന് ശേഷം അതില്‍ തൊടീക്കാറുണ്ടെന്നും വിജയലക്ഷ്മി വ്യക്തമാക്കുന്നു.

    അവാര്‍ഡ് സമ്മാനിക്കുമ്പോള്‍

    അവാര്‍ഡ് സമ്മാനിക്കുമ്പോള്‍

    ഗായികയായി തുടക്കം കുറിച്ച വര്‍ഷം തന്നെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് വിജയലക്ഷ്മി. അവാര്‍ഡ് സമ്മാനിക്കാനായി ചിലര്‍ വേദിയിലെത്തിയതിന് ശേഷം നമുക്ക് നേരെ അവാര്‍ഡ് നീട്ടും. ആള് അത് നീട്ടുകയാണെന്ന് നമ്മള്‍ അറിയില്ലല്ലോ, ഇത് കാണുമ്പോള്‍ ആരെങ്കിലും ചെന്ന് അവരോട് പറയും . പിന്നീട് അവര്‍ കൈയ്യില്‍ത്തരും അത്തരത്തിലുള്ള അനുഭവവും ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറയുന്നു.

    ചൊറിയാന്‍ വരുമ്പോള്‍

    ചൊറിയാന്‍ വരുമ്പോള്‍

    കാഴ്ചയില്ലായ്മയുമായി ബന്ധപ്പെട്ട് സങ്കടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ആരെങ്കിലും ചൊറിയാനെത്തിയാല്‍ അവര്‍ക്കിട്ട് നന്നായി കൊടുക്കും. അത് കഴിഞ്ഞാല്‍ സന്തോഷം തോന്നാറുണ്ട്. അടുത്തിടെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും ഗായിക പിന്‍മാറിയതുമായി ബന്ധപ്പെട്ട സംഭവം വാര്‍ത്തകളിലിടം നേടിയിരുന്നു. വ്യക്തിപരമായി യോജിച്ച് പോവാന്‍ കഴിയുന്ന തരത്തിലുള്ള ബന്ധമായിരുന്നില്ല അതെന്ന് മനസ്സിലാക്കിയതോടെയാണ് അവര്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.

    സെല്ലുലോയ്ഡിലെ ഗാനം

    സെല്ലുലോയ്ഡിലെ ഗാനം

    മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെസി ഡാനിയേലിന്റെ സിനിമാജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമായ സെല്ലുലോയ്ഡ് എന്ന സിനിമ കണ്ടവരാരും ആ സിനിമയിലെ ഗാനങ്ങള്‍ മറക്കാനിടയില്ല. കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെ ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയത് വിജയലക്ഷ്മിയായിരുന്നു.

    English summary
    Vaikkam Vijayalakshmi talking about her life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X