For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വില്ലനായി ഇവന്‍ ഒകെയാവുമോ എന്ന് ലാലേട്ടന്‍ ചോദിച്ചു, പിന്നെ നടന്നത്... അനുഭവം പങ്കുവെച്ച് സഹസംവിധായകന്‍

  |

  മോഹന്‍ലാല്‍-വിഎം വിനു കൂട്ടുകെട്ടില്‍ ഇറങ്ങിയ ബാലേട്ടന്‍ തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമാണ്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തിയ സിനിമ ആരാധകരും കുടുംബ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തു. മോഹന്‍ലാലിനെ നായകനാക്കി വിഎം വിനു ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ബാലേട്ടന്‍. കുടുംബ പശ്ചാത്തലത്തിലുളള കഥ പറഞ്ഞ ചിത്രത്തില്‍ ദേവയാനിയാണ് നായികയായി എത്തിയത്. നെടുമുടി വേണു, ഹരിശ്രീ അശോകന്‍, ജഗതി ശ്രീകുമാര്‍, റിയാസ് ഖാന്‍, സുധീഷ്, നിത്യ ദാസ് ഉള്‍പ്പെടെയുളള താരങ്ങളും മറ്റ് വേഷങ്ങളില്‍ അഭിനയിച്ചു.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  എം ജയചന്ദ്രന്‍ ഒരുക്കിയ പാട്ടുകളും ബാലേട്ടന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാലേട്ടനിലെ വില്ലന്‍ വേഷത്തിലൂടെയാണ് റിയാസ് ഖാന്‍ മലയാളത്തില്‍ സജീവമാകുന്നത്. അതുവരെ തമിഴ് സിനിമകളിലൂടെ പ്രേക്ഷകര്‍ കണ്ട നടന്‍ മോളിവുഡില്‍ സജീവമാകുന്നത് ബാലേട്ടന്‍ സിനിമയിലൂടെയാണ്. മോഹന്‍ലാലിനൊപ്പം വില്ലനായുളള റിയാസ് ഖാന്‌റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

  ഭദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് റിയാസ് ഖാന്‍ ബാലേട്ടനില്‍ എത്തുന്നത്. അതേസമയം റിയാസ് ഖാനെ ആദ്യമായി സെറ്റില്‍ വെച്ച്‌ കണ്ട് മോഹന്‍ലാല്‍ ചോദിച്ച കാര്യം പറയുകയാണ്
  സഹസംവിധായകനായ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം മനസുതുറന്നത്. സ്‌ക്രിപ്റ്റ് എഴുതിയ സമയത്ത് ഭദ്രന്‍ എന്ന കഥാപാത്രം ആദ്യം വില്ലനാണ് എന്ന് അറിയരുതെന്ന് എന്നുണ്ടായിരുന്നു എന്ന് വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു.

  കഥാപാത്രം ആദ്യം വില്ലനാണ് എന്ന് അറിയരുത്. കണ്ടാല്‍ ഒരു ചോക്ലേറ്റ് ബോയ് ആയിരിക്കണം. പക്ഷേ സെക്കന്‍ഡ് ഹാഫില് വില്ലനാണെന്ന് കാണിക്കും. അങ്ങനെ റിയാസ് ഖാനെ തനിക്ക് പരിചയമുളളതിനാല്‍ നടനോട് ഇക്കാര്യം പറഞ്ഞു. ഇങ്ങനെ ഒരു സിനിമ ഒരുങ്ങുന്നുണ്ട് നിനക്ക് താല്‍പര്യമുണ്ടോ എന്ന് റിയാസിനോട് ചോദിച്ചു. ലാല്‍ സാറിന്‌റെ കൂടെയല്ലെ എനിക്ക് താല്‍പര്യമുണ്ടെന്ന് പറഞ്ഞു റിയാസ് പറഞ്ഞു. അവര്‍ക്ക് ഒകെയാണെങ്കില്‍ ഞാന്‍ റെഡി. ഞാന്‍ എപ്പോള്‍ വേണമെങ്കിലും വന്ന് അഭിനയിക്കാം എന്ന് റിയാസ് അറിയിച്ചു.

  അങ്ങനെ റിയാസ് ഖാനെ കുറിച്ച് പ്രൊഡ്യൂസര്‍ മണി സാറിനോടും വിനുവിനോടും പറഞ്ഞു. അവര്‍ റിയാസിന്‌റെ തമിഴ് പടങ്ങള്‍ കണ്ടതിന് പിന്നാലെ ഒകെയാണെന്ന് പറഞ്ഞു. അങ്ങനെയാണ് റിയാസ് ഖാനെ കാസ്റ്റ് ചെയ്യുന്നത്. അന്ന് ലാല്‍ സാറ് സെറ്റില്‍ വെച്ചാണ് റിയാസിനെ ആദ്യം കാണുന്നത്. ഇവന്‍ എങ്ങനെ, ഒകെയാണോ എന്ന് ചോദിച്ചു. ചോക്ലേറ്റ് ലുക്ക് ഒകെയാണ്. പക്ഷേ അഭിനയിക്കുമോ എന്ന് ലാല്‍ സാറ് ചോദിച്ചു.

  അവര്‍ രണ്ടായി പിരിഞ്ഞതിനാല്‍ ഇനി ബുദ്ധിമുട്ടാണ്, സിഐഡി മൂസ 2വിനെ കുറിച്ച് ജോണി ആന്റണി

  റിയാസ് ഒകെയാണ്, ഞങ്ങള്‍ തമിഴ് പടങ്ങള്‍ കണ്ടിട്ടാണ് നടനെ കാസ്റ്റ് ചെയ്തതെന്ന് ലാല്‍ സാറിനെ അറിയിച്ചു. ആദ്യത്തെ ഭാഗങ്ങളൊക്കെ കൊളളാം. പക്ഷേ എഴുതിവെച്ച ചില രംഗങ്ങള്‍ റിയാസിന് ഒകെയായി വരുമോ എന്ന് ലാലേട്ടന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വില്ലനാണെന്ന് തിരിച്ചറിയുന്ന ആ രംഗത്തിലെ റിയാസ് ഖാന്‌റെ അഭിനയം കണ്ട് ലാലേട്ടന് ഒകെയായി, അഭിമുഖത്തില്‍ സഹസംവിധായകന്‍ ഓര്‍ത്തെടുത്തു.

  സീരിയലുകള്‍ മോശമായ സന്ദേശം നല്‍കുന്നില്ല, നിലവാരമില്ല എന്ന് പറഞ്ഞപ്പോള്‍ വിഷമം തോന്നി: ബീന ആന്റണി

  മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ | Filmibeat Malayalam

  അതേസമയം ബാലേട്ടന് ശേഷം വില്ലനായും സഹനടനായും റിയാസ് ഖാന്‍ തിരക്കേറിയ താരമായി മാറിയിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. മലയാളത്തിന് പുറമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എത്തിയിരുന്നു റിയാസ് ഖാന്‍. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചും റിയാസ് ഖാന്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി.

  ദിലീപിന് മുന്‍പ് നായകനായി തീരുമാനിച്ചത് ചാക്കോച്ചനെ, അന്ന് സംഭവിച്ചത് പറഞ്ഞ് തിരക്കഥാകൃത്ത്‌

  Read more about: mohanlal
  English summary
  vasudevan govindan kutty reveals mohanlal's reaction after riyas khan's performance in balettan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X