For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് ഡയലോഗുകള്‍ പറഞ്ഞു കൊടുക്കണമായിരുന്നു, മോഹന്‍ലാലിന് അതിന്‌റെ ആവശ്യമില്ല

  |

  മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും പഞ്ച് ഡയലോഗുകളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാവാറുണ്ട്. മലയാളത്തില്‍ മികച്ച രീതിയില്‍ ഡയലോഗുകള്‍ പറയുന്നതില്‍ ഇപ്പോഴും മുന്നിലുളള താരങ്ങളാണ് ഇവര്‍. വേറിട്ട ഭാഷാ ശൈലികളിലുളള സൂപ്പര്‍താരങ്ങളുടെ ഡയലോഗ് ഡെലിവറി പലപ്പോഴും തരംഗമായിട്ടുണ്ട്. തീപ്പൊരി ഡയലോഗുകളാണ് മമ്മൂട്ടിയുടെ ദി കിംഗ് എന്ന ചിത്രത്തിലുണ്ടായിരുന്നത്. മമ്മൂട്ടി തേവളളിപ്പറമ്പില്‍ ജോസഫ് അലക്‌സ് എന്ന റോളില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളാണ് കൂടുതലുണ്ടായിരുന്നത്.

  mammootty-mohanlal

  കിംഗിലെ ഓരോ ഡയലോഗുകള്‍ക്കും മമ്മൂട്ടിക്ക് നിറഞ്ഞ കൈയ്യടികളാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. രണ്‍ജി പണിക്കറിന്‌റെ തിരക്കഥയില്‍ ഷാജി കൈലാസാണ് ദിം കിംഗ് സംവിധാനം ചെയ്തത്. 1995ലാണ് സിനിമ റിലീസ് ചെയ്തത്. അതേസമയം ദി കിംഗ് സമയത്ത മമ്മൂട്ടിക്കൊപ്പമുളള അനുഭവം പങ്കുവെക്കുകയാണ് അസോസിയേറ്റ് ഡയറക്ടര്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം മനസുതുറന്നത്.

  ദി കിംഗ് തുടങ്ങുന്ന സമയത്ത് തന്നെ ഈ ചിത്രം ഒരു നാഴികകല്ലാവുമെന്ന് മനസില്‍ ഉണ്ടായിരുന്നു എന്ന് സഹസംവിധായകന്‍ പറയുന്നു. അന്ന് സിനിമയ്ക്ക് രണ്‍ജി പണിക്കരുടെ മൊത്തം സ്‌ക്രിപ്റ്റ് ഇല്ലായിരുന്നു. മദ്രാസില്‍ ഷൂട്ട് ചെയ്യുമ്പോള്‍ രണ്‍ജി സാറ് ഫോണില്‍ വിളിച്ചാണ് എന്നോട് സ്‌ക്രിപ്റ്റ് വിവരിച്ചത്. എന്നാല്‍ പുളളിയുടെ കൈയ്യില്‍ ഡീറ്റെയില്‍ഡ് വണ്‍ലൈന്‍ ഉണ്ടാകും. ചിത്രീകരണ സമയത്ത് എന്തൊക്കെ വേണം, ഏതൊക്കെ ആര്‍ട്ടിസ്റ്റ് വേണം എന്നത് പുളളി കറക്ടായിട്ട് പറഞ്ഞുതരും.

  ഒരു വലിയ പടമായിരുന്നു ദി കിംഗ്. മമ്മൂട്ടിയുടെ പ്രത്യേക മാനറിസങ്ങള്‍ ഒകെയുളള സിനിമ. കിംഗ് സമയത്ത് മമ്മൂട്ടിക്ക് ഡയലോഗ് പറയണമെങ്കില്‍ പ്രൊമിറ്റിംഗ് ചെയ്യണമായിരുന്നു എന്ന് വാസുദേവന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു. മമ്മൂക്കയുടെ പടത്തില്‍ ടേപ്പ് റിക്കാര്‍ഡര്‍ വെച്ചിട്ടാണ് അന്നൊക്കെ സൗണ്ട് എടുക്കുന്നത്. ലോങ് ഷോട്ട് എടുക്കുന്ന സമയത്ത് പ്രൊമിറ്റിംഗ് ചെയ്താല്‍ കേള്‍ക്കത്തില്ല. അന്ന് നമ്മള് വോക്കി ടോക്കിയാണ് ഉപയോഗിച്ചത്. വാക്കി ടോക്കി മമ്മൂക്കയുടെ പോക്കറ്റില്‍ ഇട്ടുകൊടുക്കും. എന്നിട്ട് എന്‌റെ കൈയ്യിലുളള വോക്കി ടോക്കിയിലൂടെ അദ്ദേഹത്തിന് ഡയലോഗുകള്‍ പറഞ്ഞുകൊടുക്കും.

  ഗുജറാത്തുകാരിയായ വരദയുമായി എങ്ങനെ പ്രണയത്തിലായി, ജിഷിന്‍ മോഹന്റെ മറുപടി

  അപ്പോ പുളളിക്ക് അതിലൂടെ ഡയലോഗുകള്‍ കേള്‍ക്കാം. ഒരുകാലത്ത് ഹലോ എന്ന് പറയണമെങ്കില്‍ മമ്മൂക്ക പ്രൊമിറ്റിംഗ് വേണമായിരുന്നു എന്നും സഹസംവിധായകന്‍ പറഞ്ഞു. ഇപ്പോഴാണ് മമ്മൂക്ക മാറിയത്. ഇപ്പോ പുളളിക്ക് പൊമിറ്റിംഗ് ഒന്നും വേണ്ട. മമ്മൂക്ക പഠിച്ച് അങ്ങ് പറയും. അതേസമയം ലാല്‍ സാറ് ഒന്ന് രണ്ട് തവണ നോക്കിയാണ് ഡയലോഗ് പറയാറുളളത്. പ്രൊമിറ്റിംഗ് അധികം വേണ്ട. എന്നാല്‍ ചില സമയങ്ങളില്‍ പ്രത്യേക വാക്കുകള്‍ വരുമ്പോള്‍ അത് മാത്രം ഒന്ന് പറയണെ എന്ന് ലാല്‍ സാറ് പറയും. ആ വാക്ക് മാത്രം പറഞ്ഞാല്‍ മതി, ബാക്കി ഞാന്‍ പറഞ്ഞോളാം എന്ന് പറയും, അഭിമുഖത്തില്‍ വാസുദേവന്‍ ഗോവിന്ദന്‍കുട്ടി ഓര്‍ത്തെടുത്തു.

  വാണി വിശ്വനാഥാണ് മമ്മൂട്ടിയുടെ നായികയായി ദി കിംഗില്‍ എത്തിയത്. മുരളി, കെബി ഗണേഷ് കുമാര്‍, വിജയരാഘവന്‍, ദേവന്‍, എംജി സോമന്‍, ശങ്കരാടി, രാജന്‍ പി ദേവ്, കുതിരവട്ടം പപ്പു, കെപിഎസി സണ്ണി, കെപിഎസി അസീസ്, മണിയന്‍ പിളള രാജു, കൊല്ലം തുളസി ഉള്‍പ്പെടെയുളള താരങ്ങളാണ് മറ്റ് വേഷങ്ങളില്‍ എത്തിയത്. ഇരുനൂറിലധികം ദിവസങ്ങളാണ് ദി കിംഗ് തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ആ സമയത്ത് എറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ സിനിമയായി ദി കിംഗ് മാറി. മഞ്ഞളാംകുഴി അലിയാണ് മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചത്. രവി കെ ചന്ദ്രന്‍, ദിനേശ് ബാബു തുടങ്ങിയവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. എല്‍ ഭൂമിനാഥന്‍ എഡിറ്റിംഗും, രാജാമണി സംഗീതവും ചെയ്തു.

  മമ്മൂക്കയും ദുൽകറുംകൂടി കല്യാണത്തിന് ഒരേ വേദിയിൽ..തകർപ്പൻ വീഡിയോ

  മക്കള്‍ വളര്‍ന്നെങ്കിലും മമ്മൂക്കയും ജോര്‍ജ്ജും ചെറുപ്പമായി, മെഗാസ്റ്റാറിന്‌റെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

  Read more about: mammootty mohanlal
  English summary
  vasudevan govindankutty reveals how mammootty and mohanlal says dialogues in movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X