twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുലികള്‍ക്കൊപ്പമാണ് ആളൊരുക്കം റിലീസ് ചെയ്തത്! നല്ല സിനിമകള്‍ക്കുള്ള പിന്തുണ ഇങ്ങനെയായിരിക്കണം..!

    |

    മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന് നേടി കൊടുത്ത സിനിമയായിരുന്നു ആളൊരുക്കം. നവാഗതനായ വിസി അഭിലാഷ് സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 6 നായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അന്നേ ദിവസം അഞ്ച് സിനിമകളായിരുന്നു റിലീസ് ചെയ്തത്.

    ആളൊരുക്കം ഓട്ടൻതുള്ളൽ അല്ല.. അമ്പരപ്പിക്കൽ ആണ്.. ശൈലന്റെ റിവ്യൂ!!ആളൊരുക്കം ഓട്ടൻതുള്ളൽ അല്ല.. അമ്പരപ്പിക്കൽ ആണ്.. ശൈലന്റെ റിവ്യൂ!!

    അഞ്ച് സിനിമകളും നവാഗത സംവിധായകരായിരുന്നു സംവിധാനം ചെയ്തിരുന്നത്. വമ്പന്‍ സിനിമകള്‍ക്കൊപ്പം എത്തിയ ആളൊരുക്കത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു കിട്ടിയിരുന്നത്. ഇതേ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അഭിലാഷ് തന്റെ സിനിമയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞിരിക്കുന്നത്.

    അഭിലാഷ് പറയുന്നത്...

    അഭിലാഷ് പറയുന്നത്...

    പുലികള്‍ക്കൊപ്പമാണ് ആളൊരുക്കം റിലീസ് ചെയ്തത്.സ്വാഭാവികമായും കിട്ടിയത് കുറച്ച് തീയറ്ററുകളും. എന്നിട്ടും ഇന്നലെ ഒറ്റദിവസം ലഭിച്ച പ്രതികരണം തന്നെ അത്ഭുതപ്പെടുത്തുന്നതാണ്. ഒരുപാട് പേര്‍ വിളിച്ച് നല്ല വാക്ക് പറഞ്ഞു. സോഷ്യല്‍ മീഡിയയിലും ആളൊരുക്കം വലിയ വര്‍ത്തമാനമാവുന്നു.. ഒരുപാട് റിവ്യൂസ് വരുന്നു.. മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വിളിക്കുന്നു. ഇപ്പോളിതാ ഐ.എം.ഡി.ബി (IMDB) റേറ്റിങ്ങിലും ഈ കുഞ്ഞു സിനിമ മുന്‍പന്തിയില്‍ എത്തി നില്‍ക്കുന്നു. അന്വേഷങ്ങള്‍ കൂടുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതീക്ഷയും കൂടുകയാണ്. ഇനി ഉടന്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് ആളൊരുക്കമെത്തും.. എല്ലാവരും കാണുക.. കണ്ടിട്ട് വിളിക്കുക. അഭിപ്രായം അറിയിക്കുക. ഈ സിനിമയെ ഏറ്റെടുത്ത എല്ലാവരോടും ഈ നല്ല പിന്തുണകള്‍ക്ക് വിനയപൂര്‍വ്വം ഞങ്ങളുടെ അറിയിക്കുന്നു. ജോളീവുഡ് മൂവീസിന് വേണ്ടി, ജോളി ലോനപ്പന്‍ എന്നും പറഞ്ഞാണ് അഭിലാഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്..

    ആളൊരുക്കം..

    ആളൊരുക്കം..

    ആളൊരുക്കം എന്ന സിനിമയെ കുറിച്ച് ചോദിച്ചാല്‍ ആര്‍ക്കും ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോഴാണ് അങ്ങനെ ഒരു സിനിമ ഉണ്ടെന്നുള്ള കാര്യം പലരും അറിഞ്ഞത്. സിനിമയിലെ മികച്ച അഭിനയത്തിലൂടെയാണ് മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിനെ തേടി എത്തിയത്. പപ്പു പിഷാരടി എന്ന ഓട്ടന്‍തുള്ളല്‍ കലാകാരന്റെ വേഷത്തിലായിരുന്നു ഇന്ദ്രന്‍സ് സിനിമയില്‍ അഭിനയിച്ചത്. സിനിമയെ കുറിച്ച് കേട്ടറിവുകള്‍ മാത്രമുള്ള പ്രേക്ഷകര്‍ ഇന്ദ്രന്‍സിന് പുരസ്‌കാരം വാങ്ങി നല്‍കിയ പെര്‍ഫോമന്‍സ് എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു.

     സിനിമയുടെ ഇതിവൃത്തം

    സിനിമയുടെ ഇതിവൃത്തം

    എഴുപത്തിയഞ്ചു വയസുള്ള ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പു പിഷാരടിയ്ക്ക് നഷ്ടപ്പെട്ടു പോയ മകനെ തേടി നാട്ടിലെത്തുകയാണ്. പ്രായത്തിന്റെ അവശതകളുള്ള പപ്പു അവിടെ വീണ് പോവുകയാണ്. ശേഷം പലരുടെയും സഹായത്തോടെ മകനെ കണ്ടെത്തുന്നു. ഓട്ടന്‍തുള്ളല്‍ ആസ്പദമാക്കിയൊരു സിനിമ എന്നാണ് പലരും കരുതിയിരുന്നെങ്കിലും സിനിമയുടെ പ്രധാനപ്പെട്ട വിഷയം അതല്ലായിരുന്നു. സിനിമയെ കുറിച്ച് കുറ്റവും കുറവുകളും നോക്കിയാല്‍ ഒരുപാടുണ്ടെങ്കിലും സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളില്‍ പപ്പു പിഷാരടി എന്നും ജീവിച്ചിരിക്കും അത്രയും മികച്ച പ്രകടനമായിരുന്നു ഇന്ദ്രന്‍സ് കാഴ്ച വെച്ചിരിക്കുന്നത്.

     നല്ല സിനിമ

    നല്ല സിനിമ

    മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍, ബിജു മേനോന്റെ ഒരായിരം കിനാക്കള്‍, ശ്രീഹള്ളി, സുവര്‍ണ പുരുഷന്‍ എന്നീ സിനിമകളായിരുന്നു ഏപ്രില്‍ ആറിന് റിലീസിനെത്തിയത്. എല്ലാ സിനിമകള്‍ക്കും മികച്ച അഭിപ്രായങ്ങളാണ് കിട്ടിയിരുന്നത്. അവധിക്കാലമായതിനാല്‍ സിനിമകള്‍ കാണാന്‍ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യവുമുണ്ട്. വരും ദിവസങ്ങളില്‍ ബിഗ് റിലീസായി നിരവധി സിനിമകള്‍ വേറെയും റിലീസ് ചെയ്യാനിരിക്കുകയാണ്.

    ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!!ഇച്ചിരി പഴക്കമുണ്ടെന്നേ ഉള്ളൂ.. കണ്ടിറങ്ങുമ്പോൾ ഒരു പരോൾ കിട്ടിയ സുഖമാ.. ശൈലന്റെ റിവ്യൂ!!

    English summary
    VC Abhilash saying about Alorukkam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X