For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലും മമ്മൂട്ടിയുമല്ല, കണ്ണൂരിൽ ഹരികൃഷ്ണൻസിൽ നായികയെ വിവാഹം കഴിക്കുന്നത് മറ്റൊരാൾ...

  |

  മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാലും മമ്മൂട്ടിയും. തലമുറ വ്യത്യാസമില്ലാതെയാണ് താരങ്ങള പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്. പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല താരങ്ങളുടെ ഇടയിലും സൂപ്പർ താരങ്ങൾക്ക് കൈനിറയെ ആരാധകരുണ്ട്.

  തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്റെ ആളിതാ; കുട്ടിത്താരത്തിന്റെ ക്യൂട്ട് ചിത്രങ്ങള്‍

  രാത്രി കുടിച്ചിട്ട് സാബു വിളിച്ചു, മോശമായി സംസാരിച്ചു, സംഭവം വെളിപ്പെടുത്തി രഞ്ജു രഞ്ജിമാർ

  താരങ്ങളുടെ പുതിയ ചിത്രങ്ങൾക്ക് മാത്രമല്ല പഴയ സിനിമകൾക്കും ഇന്നും കാഴ്ചക്കാരുണ്ട്. പ്രേക്ഷക്കരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രമാണ് 1998 ൽ പുറത്ത് ഇറങ്ങിയ ഹരികൃഷ്ണൻസ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഹരികൃഷ്ണനു ചർച്ചാ വിഷയമാണ്. ബോളിവുഡ് താരം ജൂഹി ചാവ്‌ലയാണ് താരരാജാക്കന്മാരുടെ നായികയായി എത്തിയത്. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിന്റെ ഇരട്ട ക്ലൈമാക്സ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത ഈ ചിത്രവുമായി ബന്ധപ്പെട്ട ഒരു ഒരു സംഭവം വെളിപ്പെടുത്തികയാണ് ക്യാമറാമാനും സംവിധായകനുമായ വേണു.

  പേരിനോടൊപ്പമുള്ള അക്കിനേനി ഒഴിവാക്കി സാമന്ത, നാഗചൈതന്യയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു...

  Exclusive interview with Malik fame Sanal Aman | A funny chat | Malayalam

  ചിത്രത്തിലെ ഇരട്ട ക്ലൈമാക്സിനെ കുറിച്ചായിരുന്നു വേണു തുറന്ന് എഴുതിയത്. ആരാധകരുടെ അടിസ്ഥാനിലാണ് ഇരട്ട ക്ലൈമാസ് എടുത്തതെന്നാണ് ഇദ്ദേഹം പറയുന്നത്. തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി. അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്‌സില്‍ വരുന്നത്. കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്' എന്ന് സംവിധായകന്‍ പവിത്രൻ അക്കാലത്ത് പറഞ്ഞുവെന്നും ട്രൂ കോപ്പി തിങ്കിൽ പറയുന്നത്. ദുൽഖർ സൽമാനും പിണറായി വിജയനും എന്ന ലേഖനത്തിലാണ് വേണു ഇക്കാര്യം എഴുതിയിരിക്കുന്നത്.

  മോഹൻലാലിനും മമ്മൂട്ടിക്കും തുല്യപ്രാധാന്യം നൽകി കൊണ്ടാണ് ഹരികൃഷ്ണൻസ് ഫാസിൽ ഒരുക്കിയത്. രണ്ട് സൂപ്പര്‍ താരങ്ങളെ തന്റെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു നിര്‍ബന്ധമുണ്ടായിരുന്നു, രണ്ടു പേര്‍ക്കും എല്ലാ കാര്യത്തിലും തുല്യ പ്രധാന്യം ഉണ്ടായിരിക്കണനെന്ന്. പണമിട വ്യത്യാസം വരാതെ അളന്നു തൂക്കിയാണ് എല്ലാ കാര്യങ്ങളും ചെയ്തത്. സംഭാഷണത്തിലും ഫ്രെയ്മിലെ സ്ഥാനത്തിലും വേഷത്തിലുമെല്ലാം തുല്യനീതി നിലനിര്‍ത്താന്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

  എന്നാൽ സിനിമ ക്ലൈമാക്സിൽ എത്തിയപ്പോൾ പ്രശ്‌നം ഗുരുതരമായി. നായകന്മാര്‍ക്ക് എല്ലാം തത്തുല്യം പകുത്തുനല്‍കുന്ന രീതി നായികയുടെ കാര്യത്തില്‍ സാധ്യമായിരുന്നില്ല. ഇത് ഫാസിലിനെ അലട്ടിയിരുന്നു. അങ്ങനെയാണ് സിനിമയിൽ ഇരട്ട ക്ലൈമാസ് ഉണ്ടാകുന്നത്. മോഹന്‍ലാലിന് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന തിരുവിതാംകൂര്‍ മേഖലയില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികാഭാഗ്യം മോഹന്‍ലാലിന്, മമ്മൂട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടെന്ന് കരുതപ്പെട്ടിരുന്ന മലബാര്‍ മേഖലയില്‍ നായികാഭാഗ്യം മമ്മൂട്ടിക്ക്. അന്ന് ഇരട്ട ക്ലൈമാക്സ് വലിയ ചർച്ചയായിരുന്നു- അദ്ദേഹം കുറിച്ചു
  മലയാളസിനിമയിലെ ആദ്യത്തെ ഇരട്ട ക്ലൈമാക്‌സ് ചിത്രമാണ് ഹരികൃഷ്ണന്‍സ് .

  സിനിമയുടെ റിലീസിന് ശേഷം ഇരട്ട ക്ലൈമാക്സ് വലിയ ചർച്ചയായിരുന്നു. ഒരു ചെറിയ സദസ്സിൽ പുതിയ പരീക്ഷണം ചർച്ചാ വിഷയമാവുകയായിരുന്നു. സംവിധായകന്‍ പവിത്രനും അവിടെയുണ്ടായിരുന്നു. പവിത്രന്‍ ഇതിനിടയില്‍ കയറി ഇടപെട്ടു: തിരുവിതാംകൂറില്‍ മോഹന്‍ലാല്‍, കൊച്ചി മുതല്‍ മലപ്പുറം, കോഴിക്കോട് വരെ മമ്മൂട്ടി, അത് ശരിയാണ്. പക്ഷേ അവിടുന്ന് വീണ്ടും വടക്കോട്ട് പോയാല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊന്നുമല്ല ക്ലൈമാക്‌സില്‍ വരുന്നത്. കണ്ണൂരില്‍ റിലീസ് ചെയ്ത പ്രിന്റുകളില്‍ നായികയെ ഒടുവില്‍ കല്യാണം കഴിക്കുന്നത് ഇവരാരുമല്ല, അത് പിണറായി വിജയനാണ്. പഴയ ഒർമ പങ്കുവെച്ച് കൊണ്ട് വേണു കുറിച്ചു.

  കടപ്പാട്, ട്രൂ കോപ്പി തിങ്ക്

  English summary
  Venu Opens Up About An Unknown Story About Mammootty And Mohanlal Starrer Harikrishnans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X