For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവരുടെയൊക്കെ ജീവിതം കൂടി നോക്കി വേണം ഈ വിഷയത്തെ കാണാന്‍! ഒടിടി റിലീസിനെ കുറിച്ച് വിധു വിന്‍സെൻ്റ്

  |

  കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി രണ്ട് മാസത്തോളമായി തിയറ്ററുകളെല്ലാം അടച്ച് പൂട്ടിയിട്ടിരിക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്ന ഒരുപാട് സിനിമകളുണ്ട്. അതിനിടെയാണ് ലോക് ഡൗണ്‍ വന്ന് എല്ലാം പ്രതിസന്ധിയിലാക്കിയത്. ഇതോടെ സിനിമകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം സിനിമാക്കാര്‍.

  മലയാളത്തില്‍ ജയസൂര്യ നായകനാവുന്ന സൂഫിയും സുജാതയും എന്ന സിനിമ ആയിരിക്കും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ആദ്യമെത്തുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുമ്പോള്‍ പലിശയ്ക്ക് കടമെടുത്തും ലോണ്‍ എടുത്തും തിയറ്റര്‍ നടത്തുന്ന ഉടമകളെ മറന്ന് പോവരുതെന്ന് പറയുകയാണ് സംവിധായിക വിധു വിന്‍സെന്റ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വിധു ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

  ജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും ആമസോണ്‍ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. വിജയ് ബാബു, ജയസൂര്യ, മറ്റെല്ലാ ടീമംഗങ്ങള്‍ക്കും ആശംസകള്‍. തീയേറ്ററുകള്‍ അടഞ്ഞു കിടക്കുന്ന ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവര്‍ക്കും പ്രതിഫലം കാത്തിരിക്കുന്നവര്‍ക്കുമൊക്കെ വലിയ ആശ്വാസമാണ് ഛഠഠ പ്ലാറ്റ്‌ഫോമുകള്‍. പക്ഷേ ഒപ്പം ഓര്‍ക്കേണ്ട മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്.

  കേരളത്തില്‍ ചെറുതും വലുതുമായ അഞ്ഞൂറോളം തീയേറ്ററുകളുണ്ട്. മള്‍ട്ടിപ്ലക്‌സുകള്‍ വേറെയും. ഒരു സ്‌ക്രീന്‍ മാത്രമുള്ള തീയേറ്ററില്‍ മിനിമം 7 - 10 ജീവനക്കാര്‍ ഉണ്ടാവും. സ്‌ക്രീനിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും. പലിശക്ക് കടമെടുത്തും ലോണ്‍ സംഘടിപ്പിച്ചുമൊക്കെ തീയേറ്റര്‍ നടത്തുന്ന ഇടത്തരം തീയേറ്റര്‍ ഉടമകള്‍, (ഇങ്ങനെ തീയേറ്റര്‍ നടത്തിയിരുന്ന വകയിലൊരു ബന്ധു കൊട്ടക പൂട്ടി കല്യാണമണ്ഡപമാക്കിയിരുന്നു) ഈ തീയേറ്ററുകളില്‍ ജോലി ചെയ്യുന്ന അയ്യായിരത്തില്‍പരം ജീവനക്കാര്‍, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍...

  ഇവരുടെയൊക്കെ ജീവിതം കൂടി ചേര്‍ത്തുവച്ച് വേണം ഈ വിഷയത്തെ കാണാന്‍. ഇപ്പോള്‍ അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേര്‍ ഓരോ തീയേറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിര്‍ത്താന്‍ ഇടക്കിടെ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഒടിടി ഫ്‌ലാറ്റ്‌ഫോമില്‍ സിനിമകള്‍ റിലീസായി തുടങ്ങിയാല്‍ ഈ തീയേറ്ററുകാര്‍ പിന്നെ എന്തുചെയ്യും? അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തില്‍ സര്‍ക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച ആവശ്യമാണ്

  ബോളിവുഡിലും അടുത്തിടെ തമിഴ് നാട്ടിലും സിനിമകള്‍ ഡിജിറ്റല്‍ റിലീസിംഗ് നടത്തിയിരുന്നു. ഒരു പക്ഷേ അനിവാര്യമായ ഒരു 'പരിഹാര'മായി മലയാള സിനിമകള്‍ക്കും ആ വഴി പോവേണ്ടി വരുമോ? കൊവിഡ് ഉടനെങ്ങും പോവില്ല എന്നാണെങ്കില്‍ പ്രസ്തുത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകള്‍ ഉണ്ട്? സിനിമാ നിര്‍മ്മാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകള്‍ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശദമായ ചര്‍ച്ചയും ബുദ്ധിപൂര്‍വ്വമായ ഇടപെടലും വേണം.

  Read more about: vidhu vincent
  English summary
  Vidhu Vincent Facebook Post About OTT Release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X