For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തങ്കത്തിനെ നെഞ്ചോട് ചേർത്ത് ബുർജ് ഖലീഫയ്ക്ക് താഴെ വിക്കി', ഇക്കൊല്ലം വിവാഹമുണ്ടാകുമോയെന്ന് ആരാധകർ?

  |

  തെന്നിന്ത്യൻ താരം നയൻ‌താരയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ വാർത്ത. ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങൾ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചർച്ചയാവാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്നേഷ് എന്ന ആരാധകരുടെ വിക്കി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. നാനും റൗഡി താൻ സിനിമയുടെ കഥ പറയാൻ പോയപ്പോൾ നയൻതാരയുമായി തുടങ്ങിയ പരിചയം പിന്നീട് പ്രണയത്തിലേക്ക് മാറുകയായിരുന്നു.

  Also Read: 'എന്റെ മുഖം എനിക്ക് ഇഷ്ടമല്ലായിരുന്നു, ദൈവത്തിനെ വിളിച്ച് കരഞ്ഞിട്ടുണ്ട്'; കോളജ് കാലത്തെ കുറിച്ച് ജോൺ എബ്രഹാം

  വിഘ്നേഷ് ശിവനും നയൻതാരയും ആദ്യമായി ഒരുമിച്ച സിനിമ കൂടിയായിരുന്നു നാനും റൗഡി താൻ. ചിത്രത്തിൽ വിജയ് സേതുപതിയായിരുന്നു നായകൻ. ബധിരയായ പെൺകുട്ടിയായിട്ടാണ് നയൻതാര സിനിമയിൽ അഭിനയിച്ചത്. സിനിമയും ചിത്രത്തിലെ ​ഗാനങ്ങളും നായകനും നായികയുമെല്ലാം ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിക്കിക്ക് മുമ്പ് നിരവധി പേർ നയൻതാരയുടെ ജീവിതത്തിൽ വന്നുപോയിട്ടുണ്ട്. എന്നാൽ വിക്കിയുമായി നയൻതാരയ്ക്കുള്ളത് അതീവ തീവ്രമായ ബന്ധമാണെന്ന് ഇരുവരുടേയും ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്.

  Also Read: 'വാർത്തകളിലൂടെ അറിഞ്ഞ സൽമാൻ ഖാൻ ആയിരുന്നില്ല നേരിട്ട് കണ്ടപ്പോൾ', ഭായ് ജാനെ കുറിച്ച് ടൊവിനോ തോമസ്!

  നാനും റൗഡി താൻ സിനിമ എഴുതിയതും വിഘ്നേഷ് ശിവൻ തന്നെയായിരുന്നു. ഇപ്പോൾ നയൻതാരയ്ക്കൊപ്പം ചേർന്ന് റൗഡി പിക്ചേഴ്സിന്റെ ബാനറിൽ സിനിമകളും ചെയ്യുന്നുണ്ട്. നിരവധി സിനിമകൾ റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഇതുവരെ റിലീസിന് എത്തിയിട്ടുണ്ട്. ഇരുവരും ആറ് വർഷത്തിലേറെയായി പ്രണയത്തിലാണെങ്കിലും ഇതുവരേയും വിവാഹിതരായിട്ടില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞതായി നയൻതാര വെളിപ്പെടുത്തിയിരുന്നു. കൂടാതെ അഭിമുഖത്തിനിടെ വിവാഹ മോതിരവും നയൻതാര മാധ്യമങ്ങളെ കാണിച്ചിരുന്നു. ഇരുവരും ഇപ്പോൾ ദുബായിൽ ന്യൂ ഇയർ ആഘോഷിക്കുന്ന തിരക്കിലാണ്.

  ബുർജ് ഖലീഫയ്ക്ക് താഴെ നയൻതാരയെ നെഞ്ചോട് ചേർത്ത് വെച്ച് പുതുവർഷ പിറവി ആസ്വദിക്കുന്ന വീഡിയോയും ചിത്രങ്ങലും വിഘ്നേഷ് ശിവൻ സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചിട്ടുണ്ട്. 'ഓരോരുത്തർക്കും സന്തോഷകരമായ പുതുവർഷ ആശംസകൾ നേരുന്നു. 2022 എല്ലാവരുടെയും ജീവിതത്തിൽ കൂടുതൽ സമാധാനപരവും സന്തുഷ്‍ടവും വിജയകരവും അനുഗ്രഹീതവും ശ്രദ്ധേയവുമായ വർഷമായിരിക്കും. ദൈവത്തിന് പ്രിയപ്പെട്ടവരെ പരീക്ഷിക്കുന്ന ഒരു ശീലമുണ്ട്. അതിന് ശേഷം ദൈവം ഓരോരുത്തർക്കും ഓരോ സമ്മാനങ്ങൾ നൽകും. എല്ലാവർക്കും അത്യധികം അനുഗ്രഹങ്ങൾ. കഴിഞ്ഞ രണ്ട് വർഷത്തെ ഓർത്ത് അദ്ദേഹത്തിന് കുറ്റബോധമുണ്ടാകും. അത്ര നല്ലതായിരുന്നില്ലല്ലോ. പ്രധാനമായും അപ്രതീക്ഷിതവും നിർഭാഗ്യകരവുമായ മഹാമാരി തന്നെ കാരണം. അത് സംഭവിച്ചതിൽ ഖേദിക്കുന്നുണ്ടാകും. അങ്ങനെ കഴിഞ്ഞ രണ്ട് വർഷമായി കടന്നുപോയ എല്ലാ മുഷിഞ്ഞ നിമിഷങ്ങൾക്കും പകരം വീട്ടാൻ വേണ്ടിയുള്ള കാര്യങ്ങൾ ഇത്തവണ അദ്ദേഹം ഉറപ്പുവരുത്തും. എല്ലാവർക്കും സന്തോഷം ഇരട്ടിയാക്കും. നമ്മൾ അത് അർഹിക്കുന്നു എന്ന് ദൈവത്തിന് അറിയാം' വിഘ്നേഷ് ശിവൻ കുറിച്ചു.

  Viral video of Nayanthara bargaining to street seller | FilmiBeat Malayalam

  ഇരുവരുടേയും പുതുവർഷ ആഘോഷത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ നിരവധി പേർ ആശംസകൾ നേർന്ന് എത്തി. ഈ വർഷം വിവാഹ വാർത്ത കേൾക്കാൻ പറ്റുമോ എന്നാണ് മറ്റ് ആരാധകർ കമന്റുകളിലൂടെ ചോദിച്ചത്. വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമ കാത്ത് വാക്കിലെ രണ്ട് കാതൽ ആണ്. നയൻതാര, സാമന്ത, വിജയ് സേതുപതി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൂട്ടിങ് പൂർത്തിയായ സിനിമ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നതും. പാവ കഥൈകൾ‌ ആണ് ഏറ്റവും അവസാനം വിഘ്നേഷ് ശിവന്റെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമ. അണ്ണാത്ത, നെട്രികൺ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിഘ്നേഷ് ശിവൻ സിനിമ.

  Read more about: vignesh shivan nayanthara
  English summary
  Vignesh Shivan and Nayanthara celebrated New Year in Dubai, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X