For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്ദ്രന്‍സ് ഏട്ടന്റെ ആ സീന്‍ സംവിധായകനെ കരയിപ്പിച്ചു, അനുഭവം പറഞ്ഞ് വിജയ് ബാബു

  |

  ഹാസ്യ താരത്തില്‍ നിന്നും സീരിയസ് റോളുകളും ചെയ്ത് തിളങ്ങിയ താരമാണ് ഇന്ദ്രന്‍സ്. വേറിട്ട കഥാപാത്രങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. എറ്റവുമൊടുവിലായി ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന റോളിലും തിളങ്ങിയിരിക്കുകയാണ് നടന്‍. ആമസോണ്‍ പ്രൈമില്‍ ഓണചിത്രമായി പുറത്തിറങ്ങിയ ഹോം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച സിനിമ ഫിലിപ്പ്‌സ് ആന്‍ഡ് ദി മങ്കിപ്പെനിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് സംവിധാനം ചെയ്തിരിക്കുന്നത്.

  റായി ലക്ഷ്മിയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിളള, നസ്ലെന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, വിജയ് ബാബു ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു ഫീല്‍ഗുഡ് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന നിലയിലാണ് ഹോം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. മിക്കവര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു പ്രമേയം കൂടിയാണ് സിനിമയുടെത്.

  അതേസമയം ഹോമിലെ ഇന്ദ്രന്‍സിന്‌റെ പ്രകടനത്തെ കുറിച്ച് മനസുതുറക്കുകയാണ് വിജയ് ബാബുവും സംവിധായകന്‍ റോജിന്‍ തോമസും. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും സംസാരിച്ചത്. വലിയ ഹൈപ്പുകളൊന്നും ഇല്ലാതെയാണ് ഹോം പ്രേക്ഷകരിലേക്ക് എത്തിയത്. ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ഹൈപ്പ് കൊടുക്കാനും മാത്രമുളള സിനിമയല്ല ഇത് എന്ന് വിജയ് ബാബു പറയുന്നു. ഇക്കാലത്ത് പ്രസക്തിയുളള ചെറിയ സബജക്ടാണ്. സിനിമയുടെ സബജക്ട് സംസാരിക്കട്ടെ. ഓരോ സിനിമയ്ക്ക് ഓരോ തരത്തിലുളള ഹെെപ്പ് മതി. ഈ സിനിമ ഇപ്പോ ലോകം മൊത്തം അറിഞ്ഞിട്ടുണ്ട്.

  സിനിമയിലെ കഥാപാത്രങ്ങളെ പോലെ തനിക്കും ഫോണ്‍ അഡിഷനുണ്ട് എന്നും വിജയ് ബാബു പറഞ്ഞു. ഞാനും അത്യാവശ്യം ഫോണില്‍ ജീവിക്കുന്ന ആളാണ്. കാരണം ഈ കോവിഡ് കാലത്ത് മറ്റുവഴികളില്ല. ബിസിനസ് കാര്യങ്ങളും ഫോണിലൂടെയാണ് ചെയ്യുന്നത്. അത് വലിയൊരു പ്രശ്‌നമാണ്. എനിക്കും ഫോണ്‍ അഡിക്ഷന്‍ ഉണ്ടെന്നത് എനിക്ക് വ്യക്തമായിട്ട് അറിയാം. അത് സംഭവിക്കുന്നത് എന്താണെന്ന് റോജിന്‍ ഈ സിനിമയിലൂടെ കാണിച്ചുതന്നു. ഇത് കണ്ടതില്‍ പിന്നെ ഞാനും ഫാമിലിയുമായിട്ട് ചെലവഴിക്കാന്‍ തുടങ്ങി.

  പൃഥ്വിരാജില്‍ നല്ലൊരു സംവിധായകനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  ഇന്ദ്രന്‍സേട്ടന്‍ ക്ലൈമാക്‌സ് സീനില്‍ അഭിനയിച്ചത് റോജിനെ കരയിപ്പിച്ചിരുന്നു എന്നും വിജയ് ബാബു പറഞ്ഞു. വിഷമിപ്പിച്ചു എന്ന് പറയാന്‍ പറ്റില്ല, സന്തോഷക്കണ്ണീരാണ് അതെന്ന് റോജിന്‍ പറഞ്ഞു. ഏഴ് വര്‍ഷമായിട്ട് മനസില്‍ കിടക്കുന്ന കഥാപാത്രങ്ങളാണ് ഇവരെല്ലാം. അപ്പോ ഇത് റിയല്‍ ലൈഫില്‍ ജീവന്‍ വെച്ച് കാണുമ്പോള്‍ ഉണ്ടായ ഒരു ഹാപ്പിനെസ് ആണ് അത്. എനിക്ക് തോന്നുന്നു ഒരു റൈറ്റര്‍ ഡയറക്ടറിന് മാത്രം ഫീല് ചെയ്യാന്‍ കഴിയുന്ന വികാരം ആയിരിക്കും. ആ സമയത്ത് അങ്ങനെ ഒരു സ്‌റ്റേജില്‍ കൂടെയാണ് ഞാന്‍ പോയികൊണ്ടിരുന്നത്, വിജയ് ബാബു പറഞ്ഞതിന് മറുപടിയായി സംവിധായകന്‍ വ്യക്തമാക്കി.

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  അതേസമയം വിജയ് ബാബുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ഒരു സൈക്കോളജിസ്റ്റിന്റെ റോളിലാണ് നടന്‍ എത്തുന്നത്. ഡാര്‍ക്ക് ത്രില്ലറുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ക്ക് ഒരു ആശ്വാസം നല്‍കിയാണ് ഹോം എത്തിയത്. രാഹുല്‍ സുബ്രഹ്മണ്യന്‍ ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധേയമായി. ഇന്ദ്രന്‍സിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് ഒലിവര്‍ ട്വിസ്റ്റിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. ഒപ്പം മഞ്ജു പിളളയ്ക്കും നല്ലൊരു വേഷമാണ് ചിത്രത്തിലുളളത്. ശ്രീനാഥ് ഭാസിയോടുളള ഇഷ്ടം ഓരോ സിനിമ കഴിയുന്തോറും കൂടി വരുന്നു. കരിയറില്‍ പുറത്തിറങ്ങിയ നാല് സിനിമകളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചാണ് നസ്ലെന്‍ മുന്നേറുന്നത്‌.

  ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്, ഞാനതില്‍ വിശ്വസിക്കുന്നു, കാരണം പറഞ്ഞ് ലേഖ ശ്രീകുമാര്‍

  Read more about: indrans vijay babu ott
  English summary
  vijay babu reveals director rojin thomas cried after watching indrans's performace in home movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X