For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സനുഷയുമായി ഡേറ്റിംഗിന് തയ്യാറാണോ? ചോദ്യത്തിന് വിജയ് ദേവരകൊണ്ട നല്‍കിയ മറുപടി?

  |

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡി ഇറങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം മാറി മറിഞ്ഞത്. ആ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംവിധായകനായ ഭരത് തന്റെ അടുത്തേക്ക് കഥ പറയാനായി എത്തിയതെന്നും താരം പറഞ്ഞിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കുന്നതിനായി ഒരുപാട് സമയമെടുത്തിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് സിനിമയെത്തുന്നത്. ഇത്രയും നാളായുള്ള കാത്തിരിപ്പ് വെറുതെയാവില്ലെന്നും പ്രേക്ഷകരെ എല്ലാതരത്തിലും തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും വിജയ് ദേവരകൊണ്ട വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നതും.

  അന്ന് അജിത്തിന്റെ നായികയാവാന്‍ വിസമ്മതിച്ചു! ഇന്ന് താരത്തിന്റെ വളര്‍ച്ച കണ്ട് അമ്പരന്ന് ഐശ്വര്യ റായ്

  ദുല്‍ഖര്‍ സല്‍മാന്റെ മികച്ച ചിത്രങ്ങളിലൊന്നായ സി ഐഎയുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അത്തരത്തില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി സംവിധായകനും എത്തിയിരുന്നു. മലയാള സിനിമയുടെ റീമേക്കിലൂടെയല്ല തന്റെ ഇത്തവണത്തെ വരവെന്ന് താരവും പറഞ്ഞിരുന്നു. ജൂലൈ 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിജയ് ദോവരകൊണ്ടയും രാശ്മിക മന്ദാനയും കൊച്ചിയിലേക്ക് എത്തിയിരുന്നു. ഇവരുടെ വരവിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  ഓഗസ്റ്റ് സിനിമാസിലെ അഭിപ്രായ ഭിന്നത പരസ്യമാവുന്നു? പൃഥ്വിരാജിന് പിന്നാലെ സന്തോഷ് ശിവനും പുറത്തേക്ക്?

  കൊച്ചിയിലെത്തിയ വിജയയ് ദേവരകൊണ്ടയെ കണ്ട സന്തോഷം പങ്കുവെച്ച് സനുഷയും എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയായാണ് തനിക്കൊപ്പം ഡേറ്റിംഗിന് താല്‍പര്യമുണ്ടോയെന്ന തരത്തിലുള്ള ചോദ്യവുമായി താരമെത്തിയത്. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് ദേവരകൊണ്ട്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് വിജയ് ദേവരകൊണ്ട ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

  തെലുങ്ക് സിനിമയുടെ മാത്രമല്ല മലയാളികളുടേയും പ്രിയതാരമാണ് വിജയ് ദേവരകൊണ്ട. കേരളത്തില്‍ നിന്നും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മലയാളികളുടെ സ്‌നേഹത്തെക്കുറിച്ച് അറിയാമെന്നും നിരവധി തവണ താന്‍ അത് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. കൊച്ചിയിലെത്തിയ അദ്ദേഹത്തെ കാണാനായി താരങ്ങളും എത്തിയിരുന്നു. ആ സന്തോഷം പങ്കുവെച്ച് സനുഷയും എത്തിയിരുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെയായാണ് തന്റെ ആഗ്രഹത്തെക്കുറിച്ചും സനുഷ പറഞ്ഞത്. തനിക്കൊപ്പം ഡേറ്റിംഗ് നടത്താന്‍ താല്‍പര്യമുണ്ടോയെന്നായിരുന്നു ചോദ്യം. സനുഷയുടെ പോസ്റ്റ് നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.

  വീഡിയോയിലൂടെയാണ് സനുഷ ഇപ്പോള്‍ ഇതേക്കുറിച്ച് ചോദിച്ചത്. താങ്കളുടെ വലിയ ഫാനാണ് താനെന്നും തനിക്കൊപ്പം ഡേറ്റിംഗ് നടത്താന്‍ താല്‍പര്യമുണ്ടോയെന്നും ആ മറുപടിയാണ് അറിയേണ്ടതെന്നുമായിരുന്നു സനുഷ ചോദിച്ചത്. യെസ്, ഒഫ്‌കോഴ്‌സ്, ഇതായിരുന്നു വിജയ് ദേവരകൊണ്ടയുടെ മറുപടി. സന്തോഷമായില്ലേ സനുഷയെന്നായിരുന്നു അവതാരകന്റെ കമന്റ്. ഇപ്പോള്‍ എന്തിനാണ് ഇങ്ങനെയൊരു കാര്യം ചോദിച്ചതെന്നതിനെക്കുറിച്ച് തനിക്കറിയാമെന്നും താരം പറഞ്ഞിരുന്നു. കേരളത്തില്‍ വന്നതിന് ശേഷം കുറച്ച് സ്ഥലങ്ങളിലൊക്കെ പോയെന്നും ഇനിയും വരണമെന്നുണ്ടെന്നും താരം പറയുന്നു. ഇപ്പോഴത്തെ വരവില്‍ സിനിമാപ്രമോഷനുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  കുട്ടിക്കാലം മുതലേ തന്നെ നടനാവണമെന്ന് ആഗ്രഹിച്ചിരുന്നതായി താരം പറയുന്നു. സിനിമയായിരുന്നു പാഷന്‍. ഫെയിമും സെലിബ്രിറ്റി ഇമേജുമായിരുന്നില്ല ആകര്‍ഷിച്ചത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. ചുറ്റിലുമുള്ളവരാല്‍ അംഗീകരിക്കപ്പെടുക, സാമ്പത്തികഭദ്രത തുടങ്ങിയ കാര്യങ്ങള്‍ നേടണമെന്നും ഉദ്ദേശിച്ചിരുന്നു. കോമ്രേഡ് എന്ന് വെച്ചാല്‍ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാവുന്ന അടുത്ത സുഹൃത്ത്, ആ രീതിയിലാണ് താന്‍ മനസ്സിലാക്കിയിട്ടുള്ളത്. അത്തരത്തിലൊരു കോമ്രേഡിന്‍രെ കഥയാണ് ഡിയര്‍ കോമ്രേഡ്. രാഷ്ട്രീയ പശ്ചാത്തലത്തിന് വേണ്ടിയല്ല സഖാവ് എന്ന് സിനിമയില്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

  ദുല്‍ഖര്‍ സല്‍മാന്‍ അടുത്ത സുഹൃത്താണ്. തങ്ങള്‍ ഇരുവരും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളാണ്. ഏത് സമയത്തും വിളിച്ച് അന്തിനെക്കുറിച്ചും സംസാരിക്കാറുണ്ട്. മഹാനടിക്ക് ശേഷമാണ് തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമായത്. ആദ്യ കാഴ്ചയില്‍ത്തന്നെ തങ്ങള്‍ സൗഹൃദത്തിലായിരുന്നുവെന്നും സഹോദരനെപ്പോലെയാണ് അദ്ദേഹമെന്നും താരം പറയുന്നു. ഡിയര്‍ കോമ്രേഡിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. മലയാള സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്നും എന്നാല്‍ അതിന് മുന്‍പ് ഭാഷ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

  ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് വിജയ് ദേവരകൊണ്ട. സിനിമയിലെ തുടക്കകാലത്ത് ദുരനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീട് മുന്‍നിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. കഥാപാത്രത്തിന്‍രെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ പ്രയത്‌നമാണ് അദ്ദേഹം നടത്താറുള്ളത്. ഇന്നിപ്പോള്‍ ആരാധകരുടെ ഹരമാണ് ഈ താരം. ഡിയര്‍ കോമ്രേഡ് തുടക്കം മുതല്‍ത്തന്നെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

  English summary
  Vijay Devarakonda's Reply To Sanusha.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X