For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീഷിക്കാമെന്ന് സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍

  |

  ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസ് വീണ്ടും കേരളത്തില്‍ സ്ഥിരികരിച്ചിരിക്കുകയാണ്. ഇതിന്റെ സഹാചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമാ മേഖലയ്ക്കും കടുത്ത നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31 വരെ തിയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തിലാണ്. ഇതോടെ റിലീസ് തീരുമാനിച്ചിരുന്ന സിനിമകളുടെ വരവ് മാറ്റിയിരിക്കുകയാണ്.

  നിലവില്‍ പ്രദര്‍ശനം നടന്ന് കൊണ്ടിരിക്കുന്ന ചിത്രങ്ങളും നിര്‍ത്തി വെക്കുന്ന സാഹചര്യത്തിലാണ്. ഇതിനിടെ സംവിധായകന്‍ വിജിത്ത് നമ്പ്യാരുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മലയാള സിനിമയ്ക്ക് ഓരോ ദിവസം കഴിയുംതോറും നേരിടേണ്ടി വരുന്ന ദുരിതങ്ങളെ കുറിച്ചും മറ്റ് ഇന്‍ഡസ്ട്രികള്‍ ഉയരങ്ങള്‍ കീഴടക്കുകയാണെന്നും അദ്ദേഹത്തിന്റെ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നു.

  ഇങ്ങനെ പോയാല്‍ മലയാള സിനിമയുടെ സര്‍വ്വനാശം ഉടനെ പ്രതീഷിക്കാം. ഒരു കാലത്തു കേരളത്തില്‍ നാലോ അഞ്ചോ സിനിമകള്‍ ഒന്നിച്ചു ഇറങ്ങിയത് ഓണം, വിഷു, ക്രിസ്തുമസ് കാലത്തായിരുന്നു. അന്ന് നമ്മുക്കത് ഒരു ആഘോഷമായിരുന്നു. ഇതില്‍ എല്ലാ സിനിമയും മിക്കവാറും കാണുകയും ചെയ്യും. ഇന്ന് മിക്ക ആഴ്ചകളിലും റിലീസ് ആകുന്നത് പത്തു മുതല്‍ പതിനഞ്ചോളം സിനിമകള്‍. അതില്‍ മലയാളം കൂടാതെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് പിന്നെ ഇതിന്‍ടെയൊക്കെ റീമേക്കും ഉണ്ടാകും. ഇത് കാരണം വലിയ താരങ്ങള്‍ ഒഴിച്ചുള്ള മലയാള സിനിമകള്‍ക്ക് തീയേറ്ററും കുറഞ്ഞു.

  ഒരു തീയേറ്ററിയില്‍ നാല് ഷോ കളിച്ചിരുന്ന ഒരു പുതിയ സിനിമ ഇപ്പോള്‍ നാല് വെവ്വേറെ സിനിമയായി മാറി. ഇതില്‍ ജനങ്ങള്‍ ഏതു സിനിമ കാണണം? എല്ലാ സിനിമയും ഗംഭീര റിവ്യൂ എന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയും ഫാന്‍സുകാരും. ഇതും കേട്ട് തീയേറ്ററില്‍ പോയാലോ മിക്ക സിനിമയും ഒരു വന്‍ ദുരന്തമായിരിക്കും. എന്നാല്‍ തരക്കേടില്ലാത്ത കൊച്ചു സിനിമകള്‍ക്കു തീയേറ്റര്‍ സപ്പോര്‍ട്ട് കിട്ടുകയും ഇല്ല, പിന്നെ കാണാന്‍ വരുന്ന ആളുകളെ തീയേറ്ററുകാര്‍ പിന്തിരിപ്പിക്കുകയും ചെയ്യും. എല്ലാം ഒന്ന് തരണം ചെയ്തു വരുമ്പോള്‍ പ്രളയവും മാരകരോഗങ്ങളും.

  ഇത് കേരത്തിന്റെ കാര്യം. എത്ര മലയാള സിനിമകള്‍ക്ക് കേരളത്തിന് പുറത്തും ഗള്‍ഫ് നാടുകളിലും റിലീസ് ചെയ്യാന്‍ പറ്റുന്നു? വളരെ ചുരുക്കം. എല്ലായിടത്തും തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് സിനിമകള്‍ മാത്രം റിലീസ് ചെയ്താല്‍ മതി. മലയാളം വേണ്ട. എന്തിനു പറയുന്നു, മലയാള സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്നതിലും തീയേറ്ററുകാരുടെ ഈ താല്‍പര്യമില്ലായ്മ കാണാന്‍ പറ്റും. ഈ അന്യ ഭാഷ സിനിമകള്‍ക്കും, അവിടുത്തെ താരങ്ങള്‍ക്കും ഇവിടെ കേരളത്തില്‍ കിട്ടുന്ന അംഗീകാരം പോലെ നമ്മുടെ കൊച്ചു മലയാള സിനിമയ്ക്കു കൂടി അവരുടെ നാട്ടില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.

  ഫാമിലികള്‍ക്ക് ഇപ്പോഴും പ്രിയം ടിവിയില്‍ വരുന്ന സീരിയലുകളും, കോമഡി പ്രോഗ്രാമും, റിയാലിറ്റി ഷോകളും, കുക്കറി ഷോകളും, വളച്ചൊടിച്ച വാര്‍ത്തകളും തന്നെ. അതു കഴിഞ്ഞേ സിനിമയുള്ളൂ. ഇപ്പോഴത്തെ തലമുറയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റഫോം ആണ് താല്പര്യം. മുപ്പതു ദിവസം വെയിറ്റ് ചെയ്യേണ്ട കാര്യമല്ലേ ഉള്ളു. ഈ ഒടുക്കത്തെ കാശും മുടക്കി തീയേറ്ററിയില്‍ പോകേണ്ട വല്ല ആവശ്യമുണ്ടോ?

  മഞ്ജു വാര്യരെ ബ്യൂട്ടി പാര്‍ലറില്‍ നിന്നും കണ്ടതാണ്! വൈറൽ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് നവ്യ നായര്‍

  നമ്മുക്ക് പ്രാര്‍ത്ഥിക്കാം എത്രയും വേഗം മലയാള സിനിമയുടെ ഈ സര്‍വ നാശത്തിനു വേണ്ടി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് അരങ്ങു വാഴട്ടെ. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ റീലീസ് ആയ കൊച്ചു മലയാള ചിത്രങ്ങളും ഇനിയും റിലീസ് ആകാന്‍ പറ്റാതെ പെട്ടിയില്‍ കിടക്കുന്ന മലയാള ചിത്രങ്ങളെ പറ്റി ഒന്ന് ആലോചിച്ചാല്‍ തന്നെ ഈ നാശത്തിലോട്ടു പോകുന്ന ആഴം മനസ്സിലാകും.

  രജിത്തിനെ രാജാവാക്കി ഫാന്‍സ്! ബിഗ് ബോസ് ഇനി കാണില്ലെന്ന് ഭീഷണിയും, നടന്നത് ഗെയിമോ അതോ സത്യമോ?

  English summary
  Vijith Nambiar Talks About Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X