For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അര്‍ജുനുമായി പ്രണയത്തിലായപ്പോള്‍ ഞാനാകെ ആവശ്യപ്പെട്ടത് ഈയൊരു കാര്യമാണ്; വെളിപ്പെടുത്തലുമായി നടി ദുര്‍ഗ കൃഷ്ണ

  |

  വിമാനം എന്ന സിനിമയിലൂടെ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ താരസുന്ദരിയാണ് ദുര്‍ഗ കൃഷ്ണ. വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ ദുര്‍ഗ ഇക്കഴിഞ്ഞ ഏപ്രിലിലാണ് വിവാഹിതയായത്. ഭര്‍ത്താവ് അര്‍ജുനൊപ്പം പല അഭിമുഖങ്ങളിലും പങ്കെടുത്ത് വാര്‍ത്തകളിലും സജീവമായി നില്‍ക്കുകയാണ് നടി.

  ഇന്ത്യയിലെ പ്രമുഖ നടിമാർ അവധി ആഘോഷിക്കാൻ തിരഞ്ഞെടുക്കാറുള്ള സ്ഥലങ്ങൾ, കിടിലൻ ഫോട്ടോസ് വൈറലാവുന്നു

  വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകളെ കുറിച്ചും പ്രണയിച്ച് നടക്കുമ്പോള്‍ അര്‍ജുനോട് ആവശ്യപ്പെട്ട ഏക കാര്യത്തെ പറ്റിയും പറയുകയാണ് നടിയിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഞ്ച് ചടങ്ങുകളായി നടത്തിയ കല്യാണത്തെ കുറിച്ച് ദുര്‍ഗ വാചാലയായത്.

  ഈ ചെറുക്കനെ തന്നെ എനിക്ക് വിവാഹം കഴിക്കണം എന്നാണ് എന്റെ കാര്യത്തില്‍ ഏറ്റവും നിര്‍ബന്ധം പിടിച്ചിട്ടുള്ള കാര്യം. അര്‍ജുന്‍ രവീന്ദ്രന്‍ എന്നാണ് മുഴുവന്‍ പേര്. നിര്‍മാതാവും ബിസിനസുകാരനുമാണ് അര്‍ജുന്‍. നാല് വര്‍ഷത്തെ പ്രണയ സാഫല്യമാണ് ഈ വിവാഹം. സോഷ്യല്‍ മീഡിയയില്‍ അര്‍ജുനൊപ്പമുള്ള ഫോട്ടോസ് ഞാന്‍ പങ്കുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ ചെക്കന്‍ ഒരു സര്‍പ്രൈസ് ആയിരുന്നില്ല.

  തറവാട്ടിലെ ഏക പെണ്‍കുട്ടിയാണ് ഞാന്‍. വീട്ടില്‍ സ്വാഭാവികമായും എന്റെ കല്യാണം എല്ലാവരും കാത്തിരുന്നത് തന്നെയാണ്. ചെറുപ്പം മുതല്‍ എല്ലാം ആഘോഷിക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. വീട്ടില്‍ എല്ലാവര്‍ക്കും സര്‍പ്രൈസ് ഒക്കെ നല്‍കും. പക്ഷേ എന്റെ പിറന്നാള്‍ വരുമ്പോള്‍ വളരെ സാധാരണമായി അതങ്ങ് കടന്ന് പോകും. അന്നേ മനസില്‍ ഉറപ്പിച്ചിരുന്നു എന്റെ കല്യാണം ഞാനൊരു ഉത്സവമാക്കുമെന്ന്. കല്യാണം കഴിക്കാന്‍ പോകുന്ന ആളെ അറിയില്ല, ഏതേ നാട്ടുകാരനാണെന്നോ രൂപം പോലും അറിയില്ല. എങ്കിലും ഒന്ന് മാത്രം അറിയാം. കല്യാണം ഞാന്‍ പൊടി പൊടിക്കുമെന്ന്.

  ബാച്ചിലര്‍ പാര്‍ട്ടി, ഹല്‍ദി, വിവാഹം, കൊച്ചിയിലൊരു റിസപ്ഷന്‍, കോഴിക്കോട് റിസപ്ഷന്‍ ഇത്രയുമായിരുന്നു വിവാഹത്തിന്റെ പദ്ധതികള്‍. ഈ അഞ്ച് പരിപാടികള്‍ക്കും കുറച്ച് വ്യത്യസ്തത കൊണ്ട് വരണമെന്നായിരുന്നു. ഭാഗ്യം കൊണ്ട് കൊവിഡിന്റെ പ്രശ്‌നങ്ങള്‍ കുറഞ്ഞ സമയത്തായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹ സാരിയിലിും ഗൗണിലും ചില രഹസ്യങ്ങള്‍ ഒളിപ്പിച്ചിരുന്നു. എന്റെയും അര്‍ജുന്റെയും നക്ഷത്രം രേവതിയാണ്. പക്ഷി മയിലും. എന്റെ സാരിയിലും ബ്ലൗസിലും അതുകൊണ്ട് തന്നെ മയിലുകളെ ഹാന്‍ഡ് വര്‍ക് ചെയ്തിരുന്നു.

  നര്‍ത്തകി എന്ന നിലയില്‍ വിവാഹ ദിവസം ഞാന്‍ കൈയില്‍ മൈലാഞ്ചിക്ക് പകരം അള്‍ട്ടയാണ്. അണിഞ്ഞത്. അര്‍ജുനുമായി പ്രണയത്തിലായപ്പോള്‍ ഞാനാകെ ആവശ്യപ്പെട്ടത് കല്യാണം മൂന്ന് നാല് ദിവസത്തെ ആഘോഷത്തോടെ നടത്തണം എന്നതാണ്. അതുകൊണ്ട് തന്നെ വെഡിങ്ങ് പ്ലാനിങ് നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഏപ്രിലിലാണ് വിവാഹമെങ്കിലും നവംബര്‍ മുതല്‍ തന്നെ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി.

  ഞങ്ങള്‍ കാമുകീ കാമുകന്മാർ, ദിയ കൃഷ്ണയെ കുറിച്ച് മനസുതുറന്ന് വൈഷ്ണവ്

  തമിഴിനോട് പണ്ടേ വല്ലാത്തൊരു ഇഷ്ടമാണ്. അവരുടെ വിവാഹമെല്ലാം ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വിവാഹ ദിവസം പക്ക ട്രഡീഷണല്‍ ആയിരിക്കണം. ആഭരണങ്ങളെല്ലാം ടെംപിള്‍ ലുക്കുള്ളവ വേണം. എന്നെ കാണുമ്പോള്‍ തമിഴ് ബ്രാഹ്മിന്‍ സ്‌റ്രൈല്‍ വേണം എന്നൊക്കെയായിരുന്നു സ്വപ്‌നങ്ങള്‍. എന്റെ ആഗ്രഹം അറിഞ്ഞ് കൊണ്ടാകണം അര്‍ജുന്‍ എന്നെ അണിയിച്ച താലി പോലും തമിഴ് സ്‌റ്റൈലാണ്. ചെന്നൈയില്‍ നിന്നും പ്രത്യേകം പണിയിച്ചതാണ് താലി.

  English summary
  Vimanam Actress Durga Krishna Opens Up About Her Wedding Plans Before She Met Arjun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X