For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് വേണ്ടി നടി ദുര്‍ഗ തിരഞ്ഞെടുത്തതെല്ലാം വേറിട്ടതാണ്; ആരുമറിയാത്ത വസ്ത്രങ്ങളിലെ പ്രത്യേകതകള്‍ ഇവയാണ്

  |

  ഏറെ നാളത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ നടി ദുര്‍ഗ കൃഷ്ണയും അര്‍ജുന്‍ രവീന്ദ്രനും വിവാഹിതരായി. ഏപ്രില്‍ അഞ്ചിന് ഹിന്ദു ആചാരപ്രകാരം ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചാണ് താരവിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് താലിക്കെട്ട് ചടങ്ങുകളില്‍ പങ്കെടുത്തത്. വിവാഹാഘോഷം ഇനിയും തീര്‍ന്നിട്ടില്ല.

  വീണ്ടും മനോഹരിയായി ദുർഗ കൃഷ്ണ, നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  നാല് ചടങ്ങുകളിലൂടെയാണ് ദുര്‍ഗയുടെ വിവാഹം പൂര്‍ണമാവുക. മാത്രമല്ല ഓരോ പരിപാടിയ്ക്കും വേറിട്ട വസ്ത്രങ്ങളും ആഭരണങ്ങളും നടിയുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതായിരുന്നു. വനിത ഓണ്‍ലൈന്‍ പങ്കുവെച്ച റിപ്പോര്‍ട്ടില്‍ ദുര്‍ഗയുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുത്ത വിവാഹവസ്ത്രങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

  ഹല്‍ദി ആഘോഷങ്ങള്‍ക്ക് എല്ലാവരും തിരഞ്ഞെടുക്കുന്ന നിറം മഞ്ഞയാണ്. എന്നാല്‍ മഞ്ഞ തനിക്ക് വേണ്ടെന്നും മറ്റേതെങ്കിലും ബ്രൈറ്റ് നിറം മതിയെന്നും ദുര്‍ഗ പറഞ്ഞതോടെയാണ് അനിലും ജമാലും ചേര്‍ന്ന് വെള്ള കൊടുക്കാമെന്ന് തീരുമാനിച്ചത്. വെള്ള അനാര്‍ക്കലിയില്‍ പല നിറങ്ങളിലെ ഫ്രില്ലുകള്‍ ചേര്‍ത്ത് ഹല്‍ദിക്കൊരു പുതിയ ഫാഷന്‍ സ്റ്റേറ്റ്‌മെന്റാണ് ദുര്‍ഗയുടേത്. പഞ്ചാബി ലുക്കാണ് ഹല്‍ദിക്ക് വേണ്ടി താരം തിരഞ്ഞെടുത്തതും. വരന്‍ അര്‍ജുനും പഞ്ചാബി സ്റ്റൈലില്‍ തന്നെയാണ്. രണ്ടാളുടെയും ടര്‍ബനും ആകെ കളര്‍ഫുളാണ്. വാം ബ്രൈറ്റ് നിറങ്ങള്‍ ടൈ ആന്‍ഡ് ഡ്രൈ ചെയ്ത് ഒരു ഇടിവെട്ട് ടര്‍ബന്‍.

  നാല് ഫംങ്ഷനുകളായിട്ടാണ് ദുര്‍ഗയുടെയും അര്‍ജുന്റെയും വിവാഹം നടത്തുന്നത്. ഹല്‍ദി, ഗുരുവായൂരമ്പലത്തിലെ താലിക്കെട്ട്, കൊച്ചിയില്‍ വെച്ച് ഏപ്രില്‍ എട്ടിനും കോഴിക്കോട് നിന്ന് ഏപ്രില്‍ പതിമൂന്നിനും നടക്കുന്ന രണ്ട് റിസപ്ഷനുകളോടെയുമാണ് താരവിവാഹം പൂര്‍ണമാവുക. അമ്പലത്തിലെ താലിക്കെട്ടിന് തമിഴ് വധുവിന്റെ ലുക്കാണ് ദുര്‍ഗ തിരഞ്ഞെടുത്തത്. നാള് രേവതി ആയത് കൊണ്ട് ആ നാളുകാരുടെ പക്ഷിയായ മയിലാണ് ബ്ലൗസിന് പുറകില്‍ എംബ്രോയ്ഡറില്‍ കൊടുത്തത്.

  പഴയ കാഞ്ചീപുരം സാരിയും ടെംപിള്‍ സ്റ്റൈല്‍ ആഭരണങ്ങളുമാണ് താലി കെട്ടിന് നടി അണിഞ്ഞത്. ബോക്‌സ് പ്ലീറ്റുകളുള്ള പഫ് സ്ലീവും ഫുള്‍ ട്രാന്‍സ്പാരന്റ് ബാക്കുമാണ് പാരീസ് ബ്യൂട്ടിക്ക് ദുര്‍ഗയ്ക്ക് വേണ്ടി തയ്യാറാക്കിയത്. സില്‍ക്ക് ഷര്‍ട്ടിന്റെ പടിയിലും കഫിലും ബാക്ക് യോക്കിലും അര്‍ജുനും എംബ്രോഡറി ഉണ്ട്. മയിലിന് പുറമേ സൂര്യ ചന്ദ്രന്മാരുടെ ആകൃതിയിലും എംബ്രേഡറി ചെയ്തിരിക്കുകയാണ്.

  ദുർഗ കൃഷ്ണ കാമുകനോടൊപ്പം. വീഡിയോ കാണാം | FilmiBeat Malayalam

  കൊച്ചിയില്‍ നടക്കുന്ന റിസപ്ഷനില്‍ ദുര്‍ഗ ഒരു ജലകന്യകയെ പോലെ സുന്ദരിയായിട്ടാണ് എത്തുക. മുട്ടോളം ശരീരത്തോട് ചേര്‍ന്നും പാദങ്ങളുടെ ഭാഗം വിടര്‍ന്നും വരുന്ന ഡിസൈനാണ് മെര്‍മേഡ് ഗൗണിന്റേത്. ഡള്‍ പേസ്റ്റര്‍ നിറങ്ങളിലുള്ള ഗൗണിന് വരകളാണ് ഡിസൈനായി കൊടുത്തിരിക്കുന്നത്. പിന്നെയുള്ളത് കോഴിക്കോട് നടക്കുന്ന ഫങ്ഷനിലാണ്. ഇന്റോ വെസ്‌റ്റേണ്‍ ലുക്കില്‍ മോഡേണ്‍ വധുവിനെ പോലെയായിരിക്കും ഈ പരിപാടിയില്‍ ദുര്‍ഗ എത്തുന്നത്.

  English summary
  Vimanam Actress Durga Krishna's Wedding Stylist About Wedding Outfit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X