For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം ഡിപ്രഷനിലായി പോയി, നിമിഷയ്ക്കും ഫഹദിനും അങ്ങനെയാണെന്ന് അറിഞ്ഞതോടെയാണ് സമാധാനമായെന്ന് വിനയ് ഫോര്‍ട്ട്

  |

  ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. തിയേറ്റര്‍ റിലീസിന് വേണ്ടി കാത്തിരുന്ന സിനിമ ഒടിടി റിലീസ് ആയിട്ടാണ് ജൂലൈ പതിനഞ്ചിന് എത്തിയത്. നിമിഷ സജയന്‍ നായികയായിട്ടെത്തിയ ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചത്.

  വേറിട്ട വസ്ത്രങ്ങളിൽ അതീവ സുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി, പുത്തൻ ഫോട്ടോസ് കാണാം

  ഡേവിഡ് എന്ന വിനയുടെ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു. സിനിമയുടെ തുടക്കത്തില്‍ താന്‍ ഡിപ്രഷനിലായി പോയ അവസ്ഥ വരെ ഉണ്ടായിരുന്നു. പിന്നീടത് മാറുകയാണ് ചെയ്തതെന്ന് വിനയ് പറയുകയാണിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് മാലിക്കിനെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്. വിശദമായി വായിക്കാം...

  മാലിക് ഒരു യാത്ര ആയിരുന്നു. ആറ് മാസമെടുത്താണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. അതില്‍ എനിക്ക് 85 ദിവസം ഷൂട്ട് ഉണ്ടായിരുന്നു. ഇത് ഞങ്ങള്‍ ഒരുമിച്ച് നടത്തിയ യാത്രയാണ്. മികവുറ്റ ഒരു ടീമിനൊപ്പം പ്രവര്‍ത്തിക്കുമ്പോഴുള്ള വ്യത്യാസം നമ്മുടെ പ്രകടനത്തിലും ദൃശ്യമാകും. പല അഭിനേതാക്കളും അത് അംഗീകരിക്കാറില്ല. പക്ഷേ ഞാന്‍ അത് അംഗീകരിക്കും. പൂര്‍ണ തൃപ്തി വരാതെ ഒരു തരത്തിലും ടേക്ക് ഓക്കെ പറയാത്ത സംവിധായകനാണ് മഹേഷേട്ടന്‍. ഏറ്റവും പണി കിട്ടിയത് ആദ്യ ദിവസത്തെ ഷൂട്ടാണ്.

  ഡേവിഡ് മകനെ ജയിലില്‍ കാണാന്‍ വരുന്ന രഗംമാണ് ആഗ്യം ഷൂട്ട് ചെയ്തത്. അതാണ് സിനിമയില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രംഗവും. ഷൂട്ടിനെത്തിയെ ആദ്യ ദിവസമാണ് ആ രംഗം എടുത്തത്. ഷൂട്ടിന്റെ ആദ്യ ദിവസം എന്നോട് പറഞ്ഞുസ വിനയ് നമുക്കൊന്ന് റിഹേഴ്‌സല്‍ പോകാം. ജയിലിലെ രംഗമാണ് ചിത്രീകരിക്കുന്നത്. ഇത്രയും ഇമോഷണല്‍ സീന്‍ ആണെങ്കില്‍ ഞാന്‍ സാധാരണ റിഹേഴ്‌സല്‍ പോകാറില്ല. പക്ഷേ മഹേഷേട്ടന്‍ റിഹേഴ്‌സല്‍ വേണമെന്ന് തന്നെ പറഞ്ഞു. പത്ത് തവണയാണ് അത് റിഹേഴ്‌സല്‍ പോയത്.

  മിനിമം 20 ടേക്ക് പോയാലാണ് ഒരു സീന്‍ ഓകെ പറയുക. പക്ഷേ അഭിനേതാക്കളെ ഒരിക്കലും സമ്മര്‍ദ്ദത്തിലാക്കുന്ന സംവിധായകനല്ല അദ്ദേഹം. നമ്മളെ കംഫര്‍ട്ടബിള്‍ ആക്കി നമ്മളില്‍ നിന്നും ആവശ്യമുള്ളത് എടുക്കും. അദ്ദേഹത്തിന്റെ രീതി അതാണ്. ജയിലിലെ സീനില്‍ ഒരു ക്ലോസ് ഷോട്ട് ഉണ്ട്. അഴികള്‍ക്കിടയിലൂടെ ക്യാമറ അടുത്തേക്ക് വരുമ്പോള്‍ എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ വരുന്നത്. ഗ്ലിസറിന്‍ ഇല്ലാതെ വന്നതാണ് അത്. അതാണ് മൊമന്റ് എന്ന് പറയുന്നത്. സിനിമയില്‍ എനിക്കേറ്റവും വര്‍ക്ക് ആയ ഷോട്ട് ആണ് അത്.

  ആദ്യത്തെ ദിവസത്തെ ഷൂട്ട് കഴിഞ്ഞ് ഏഴ് ദിവസം എനിക്ക് ബ്രേക്ക് ആയിരുന്നു. ആ ദിവസങ്ങള്‍ മുഴുവന്‍ ഞാന്‍ ട്രോമയിലും ഡിപ്രഷനിലും ആയിരുന്നു. റീടേക്കുകള്‍ കൂടുതലായപ്പോള്‍ ഞാനോര്‍ത്തത് ഇത് എന്നെ കൊണ്ട് പറ്റില്ലേ എന്നായിരുന്നു. ഇത്ര ചലഞ്ചിങ് ആയ കഥാപാത്രം എങ്ങനെ അവതരിപ്പിച്ച് എടുക്കും എന്ന ആശങ്ക. റീടേക്ക് പോകുമ്പോള്‍ ഞാന്‍ എന്നെ തന്നെ കുറ്റപ്പെടുത്തുന്ന അവസ്ഥയിലെത്തി. എന്നാല്‍ ഇത് സംവിധായകന്റെ രീതിയാണെന്ന് ആദ്യം മനസിലായില്ല, എട്ടാമത്തെ ദിവസം സെറ്റില്‍വന്നപ്പോള്‍ കേട്ടു, ഫഹദും നിമിഷയും കൂടെ 10-25 റീടേക്ക് പോയെന്ന്. അപ്പോള്‍ ഞാന്‍ ഓകെ ആയി.

  മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഈ പ്രക്രിയ ആസ്വദിക്കാന്‍ തുടങ്ങി. പിന്നെ മഹേഷേട്ടന്‍ രണ്ടാമത്തെ ടേക്കില്‍ ഓക്കെ പറയുമ്പോള്‍ ഞാനൊന്ന് പുള്ളിയെ നോക്കും. അത്ഭുതത്തോടെ. ഓരോ ഷോട്ടും മനസില്‍ എഡിറ്റ് ചെയ്താണ് എടുക്കുക. റിയലിസ്റ്റിക് ആക്ടിങ് എന്ന് പറഞ്ഞ് ഒരു പരിധിയില്‍ കൂടുതല്‍ പോസ് എടുത്താല്‍ അദ്ദേഹം ഇടപെടും. ഓരോ ഷോട്ടും കൗണ്ട് ചെയ്താണ് എടുക്കുക. വേറൊരു സ്‌കൂളിങ് ആണ് അദ്ദേഹത്തിന്റേത്.

  Mahesh Narayanan's reply to critics | FilmiBeat Malayalam

  തമാശ റിലീസ് ആകുന്നതിന് മുന്‍പാണ് മഹേഷേട്ടന്‍ മാലിക്കിലേക്ക് എന്നെ വിളിക്കുന്നത്. ഫഹദും മറ്റൊരു ആക്ടറും എന്നെയും വച്ചൊരു സിനിമ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്രയും പ്രധാന്യമുള്ള കഥാപാത്രമോ എന്ന് ഞാന്‍ സ്വയം ചിന്തിച്ചു. കാരണം അതിന് മുന്‍പ് ഇതുപോലൊക്കെ പറഞ്ഞ് ജോയിന്‍ ചെയ്ത സിനിമയില്‍ വെറും കുന്തം പിടിച്ച് നില്‍ക്കേണ്ട അവസ്ഥ എനിക്ക് വന്നിട്ടുണ്ട്. ഒരു നടന്‍ എന്ന രീതിയില്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ. അതുകൊണ്ട് വലിയൊരു ക്യാന്‍വാസിലുള്ള ചിത്രത്തില്‍ ഞാനൊരു മിസ് ഫിറ്റ് ആയി തോന്നിയിട്ടുണ്ട്.

  English summary
  Vinay Forrt Opens Up About His Working Experience With Mahesh Narayanan In Malik Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X