For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിക്കുട്ടനെ ആ സിനിമയിലേക്ക് ചുമ്മാ എടുത്തതൊന്നുമല്ല, ബിഗ് ബോസ് താരത്തെ നായകനാക്കിയതിനെ കുറിച്ച് വിനയന്‍

  |

  വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി സീരിയലിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ട ശേഷമാണ് മണിക്കുട്ടന് ചിത്രത്തില്‍ അവസരം ലഭിക്കുന്നത്. തുടര്‍ന്ന് നായകനായും സഹനടനായും വില്ലന്‍ റോളുകളിലൊക്കെ മണിക്കുട്ടന്‍ മലയാളത്തില്‍ സജീവമായി. 2005ലാണ് മണിക്കുട്ടന്‍ നായകവേഷത്തില്‍ എത്തിയ സിനിമ പുറത്തിറങ്ങിയത്. മണിക്കുട്ടന് പുറമെ മുകേഷ്, ശ്രീനിവാസന്‍, ലക്ഷ്മി ഗോപാലസ്വാമി, മധുമിത, ഹണി റോസ്, ലാലു അലക്‌സ്, ജഗദീഷ് ഹരിശ്രീ അശോകന്‍, അഗസ്റ്റിന്‍, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.

  പ്രിയാമണിയുടെ സ്റ്റൈലിഷ് ലുക്ക്, വൈറലായി ചിത്രങ്ങള്‍, കാണാം

  അതേസമയം എഷ്യാനെറ്റ് ന്യൂസിന്‌റെ ഓണം അഭിമുഖത്തില്‍ മണിക്കുട്ടനെ കുറിച്ച് മനസുതുറക്കുകയാണ് വിനയന്‍. മണിക്കുട്ടന്‍ ബിഗ് ബോസില്‍ വിജയിച്ചതിന്‌റെ സന്തോഷം വിനയന്‍ പങ്കുവെച്ചു. എല്ലാം സാറിന്‌റെ പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ് എന്നാണ് പ്രിയപ്പെട്ട ഗുരുനാഥന് മറുപടിയായി മണിക്കുട്ടന്‍ പറഞ്ഞത്.

  ഫിലിം ആക്ടര്‍ അന്ന നിലയിലാണ് ബിഗ് ബോസിലേക്ക് എന്നെ ക്ഷണിച്ചത്. എന്നെ ആ ഫിലിം ആക്ടറാക്കിയത് സാറാണ്. അപ്പോ ഈ ഓണത്തിന് സാറിന്‌റെ മുന്നില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ഇരട്ടി സന്തോഷമാണ്. സാറിന്‌റെ സന്തോഷം എനിക്ക് കാണാന്‍ സാധിക്കുന്നുണ്ട് എന്ന് മണിക്കുട്ടന്‍ പറഞ്ഞപ്പോള്‍ വിനയന്‌റെ മറുപടി ശ്രദ്ധേയമായി. തീര്‍ച്ചയായിട്ടും എന്റെ മക്കളെ പോലെയാണ് ജയസൂര്യയും അനുപ് മേനോനും മണിക്കുട്ടനും എന്ന് സംവിധായകന്‍ പറയുന്നു.

  സിനിമയിലുളള എല്ലാവരും വളരെ വേണ്ടപ്പെട്ടവരാണെങ്കിലും ഞാന്‍ കൊണ്ടുവന്ന കുട്ടികള്‍ എന്നത് കൊണ്ട് ഇവരോട് സ്‌നേഹ കൂടുതലുണ്ട്. മണിക്കുട്ടനെ തന്‌റെ സിനിമയിലേക്ക് ചുമ്മാ എടുത്തതൊന്നുമല്ല എന്നും വിനയന്‍ പറഞ്ഞു. അവനെ പറ്റി പറഞ്ഞുകേട്ടപ്പോ ഞാന്‍ കായംകുളം കൊച്ചുണ്ണിയുടെ എപ്പിസോഡുകളൊക്കെ എടുത്തിട്ട് കണ്ടു. പിന്നെ ഒരു പ്രാവശ്യം ഇന്റര്‍വ്യൂ ചെയ്തു. പിന്നെയാണ് സെലക്ട് ചെയ്യുന്നത്‌.

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  മണിക്കുട്ടനൊപ്പം മറ്റ് രണ്ട് പേരെ കൂടെ സിനിമയിലൂടെ പരിചയപ്പെടുത്തി. അതിലൊരാള്‍ നടി ഹണിറോസാണ്. മറ്റൊരു നായിക മധുമിതയും. മണിക്കുട്ടന്‍ നായകനാവുന്നു എന്ന് വന്നപ്പോ ദാസേട്ടനോട് പാടി അഭിനയിക്കാന്‍ പറഞ്ഞ അനുഭവവും വിനയന്‍ പങ്കുവെച്ചു. ആദ്യം അദ്ദേഹം സമ്മതിച്ചില്ലെങ്കിലും പിന്നീട് ദാസേട്ടന്‍ ബോയ്ഫ്രണ്ടില്‍ പാടി അഭിനയിച്ചു. അതേസമയം ബിഗ് ബോസിലേക്ക് പോവുന്നതിന് മുന്‍പ് പത്തൊമ്പതാം നൂറ്റാണ്ട് സിനിമയിലേക്ക് വിനയന്‍ സാറിന്‌റെ ക്ഷണമുണ്ടായിരുന്നു എന്ന് മണിക്കുട്ടന്‍ പറഞ്ഞു.

  ലക്കി ബോയ്, നസ്രിയയെ തോളിലേറ്റി ഫഹദ്, വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച വീഡിയോ വൈറല്‍

  പ്രിയദര്‍ശനോട് മണിക്കുട്ടനെ അന്വേഷിച്ച് മണിരത്‌നം | FilmiBeat Malayalam

  രണ്ട് ഓപ്ഷനുകളാണ് എനിക്ക് അന്ന് ഉണ്ടായിരുന്നത്. ഒന്ന് സാറിന്‌റെ പത്തൊമ്പതാം നൂറ്റാണ്ടും മറ്റൊന്ന് ബിഗ് ബോസും. അപ്പോ സാറ് പറഞ്ഞിട്ടാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്നത്. ഈ കഥാപാത്രത്തേക്കാള്‍ നിനക്ക് നല്ലത് ബിഗ് ബോസ് ആയിരിക്കുമെന്ന് സാറ് പറഞ്ഞു. സാറിന്‌റെ രണ്ട് മൂന്ന് സിനിമയില് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സാറ് അതിന് ശേഷം വലിയ ബിഗ് ബഡ്ജറ്റ് ചിത്രവുമായി വരികയാണ്. 'ഇനിയും ഞാന്‍ ബിഗ് ബഡ്ജറ്റ് ചിത്രം ചെയ്യും. പക്ഷേ ഈ കോവിഡ് സമയത്ത് കിട്ടിയ അവസരം നീ മാക്‌സിമം യൂസ് ചെയ്യുക എന്ന് പറഞ്ഞ് എന്നെ ബിഗ് ബോസിലോട്ട് അനുഗ്രഹിച്ച് വിട്ട ആളാണ് വിനയന്‍ സാറ് എന്നും മണിക്കുട്ടന്‍ പറഞ്ഞു.

  ചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരം

  Read more about: vinayan bigg boss
  English summary
  Vinayan Opens Up About Introducing Bigg Boss Winner Manikuttan And Honey Rose In Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X