For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിരാജിന്റെ സിനിമയില്‍ ചാന്‍സ്‌ ചോദിച്ച് വന്ന ആ ഏട്ടാം ക്ലാസുകാരി, തരംഗമായ നായികയെ കുറിച്ച് വിനയന്‍

  |

  മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് വിനയന്‍. സൂപ്പര്‍താരങ്ങളെയും യുവതാരങ്ങളെയുമെല്ലാം നായകന്മാരാക്കിയുളള വിനയന്‍ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം വിനയന്‍ ചിത്രത്തില്‍ നായകന്മാരായി. ജയസൂര്യയെ മലയാളത്തിന് പരിചയപ്പെടുത്തിയത് വിനയനാണ്. സംവിധായകന്റെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലൂടെ നായകനായി ജയസൂര്യ തുടക്കം കുറിച്ചു. പിന്നീട് മലയാളത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി ജയസൂര്യ മാറി.

  ഗ്ലാമര്‍ ലുക്കുകളില്‍ പോസ് ചെയ്ത് എസ്തര്‍, ചിത്രങ്ങള്‍ കാണാം

  നടന്മാര്‍ക്കൊപ്പം തന്നെ നിരവധി നായികമാരെയും പരിചയപ്പെടുത്തിയിട്ടുണ്ട് വിനയന്‍. ബോയ്ഫ്രണ്ട് എന്ന വിനയന്‍ ചിത്രത്തിലൂടെയാണ് നടി ഹണി റോസ് മലയാളത്തിലേക്ക് എത്തുന്നത്. മണിക്കുട്ടന്‍ നായകനായ സിനിമയിലെ രണ്ട് നായികമാരില്‍ ഒരാളായിരുന്നു നടി. അതേസമയം ഹണി റോസ് എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുകയാണ് വിനയന്‍.

  മീരയുടെ ദുഖവും മുത്തുവിന്‌റെ സ്വപ്‌നവും ചെയ്യാനിരിക്കുന്ന സമയത്ത് ഒരു എട്ടാം ക്ലാസുകാരി കുട്ടിയും അച്ഛനും സിനിമയില്‍ അവസരം ചോദിച്ചുവന്നു. അതായിരുന്നു ഹണീ റോസ് എന്ന് വിനയന്‍ പറയുന്നു. പക്ഷേ സിനിമയില്‍ നായികയാകാനുളള പ്രായം അന്ന് ഹണിക്ക് ഉണ്ടായിരുന്നില്ല. കൊച്ചുകുട്ടിയായി കാസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല.

  ഞാന്‍ പറഞ്ഞു നമുക്ക് അടുത്ത സിനിമയില്‍ നോക്കാമെന്ന്. ഹണിയുടെ അച്ഛന്‍ വര്‍ഗീസ് ചേട്ടന്‍ എന്നെ കൃത്യമായി ഫോളോ ചെയ്യുന്നുണ്ടായിരുന്നു. ബോയ് ഫ്രണ്ട് പുതുമുഖങ്ങളെ വെച്ച് ചെയ്യുന്ന സമയത്ത് കറക്ട് ആയിട്ട് അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു; അടുത്ത സിനിമ ചെയ്യുമ്പോള്‍ ഒരു വേഷം മകള്‍ക്ക് നല്‍കാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ പറഞ്ഞു ശരിയാണ് ആ വാക്ക് ഞാന്‍ പാലിക്കാന്‍ പോവുകയാണ്. അങ്ങനെയാണ് ഹണീ റോസ് സിനിമയില്‍ വരുന്നത്, അഭിമുഖത്തില്‍ വിനയന്‍ പറഞ്ഞു.

  അതേസമയം ബോയ്ഫ്രണ്ടിന് ശേഷം മറ്റു ഭാഷകളിലും അഭിനയിച്ച് തിരക്കേറിയ താരമായി ഹണി റോസ് മാറി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും എത്തിയ താരമാണ് ഹണി. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കാപ്പം ഗ്ലാമറസ് റോളുകളും നടി തന്‌റെ കരിയറില്‍ ചെയ്തു. ട്രിവാന്‍ഡ്രം ലോഡ്ജ് പോലുളള സിനിമകളാണ് ഹണി റോസിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്.

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍താര ചിത്രങ്ങളിലും നായികയായി ഹണി റോസ് എത്തി. ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഹണി റോസ്. മോഹന്‍ലാലിന്‌റെ ബിഗ് ബ്രദറാണ് നടിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. മലയാളത്തിലും തമിഴിലും നടിയുടെ പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ പരിപാടികളിലൂടെയും നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി.

  ഞാന്‍ വിഭാവനം ചെയ്യുന്ന കിനാശ്ശേരി ഇതാണ്, പുതിയ തുടക്കത്തെ കുറിച്ച് അശ്വതി ശ്രീകാന്ത്‌

  ശരിക്കും ഈ ഡ്രൈവർ പ്രിഥ്വിയോ ? ജൂഡിന്റെ മറുപടി ഇതാ

  ഒരിടവേളയ്ക്ക് ശേഷം ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് വിനയന്‍ മലയാളത്തില്‍ വീണ്ടും സജീവമായത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കിയുളള സിനിമ തിയ്യേറ്ററുകളില്‍ വിജയം നേടി. പിന്നീട് ആകാശ ഗംഗയുടെ രണ്ടാം ഭാഗവുമായി എത്തിയെങ്കിലും സിനിമ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. സിജു വില്‍സണെ നായകനാക്കിയുളള പത്തൊമ്പതാം നൂറ്റാണ്ടാണ് വിനയന്റെ പുതിയ സിനിമ.

  ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ സംവിധായകന്റെ ഡ്രീം പ്രോജക്ടായിട്ടാണ് എത്തുന്നത്. തിയ്യേറ്ററുകളില്‍ തന്നെ സിനിമ റിലീസ് ചെയ്യാനാകുമെന്ന പ്രതീക്ഷ അടുത്തിടെ സംവിധായകന്‍ പങ്കുവെച്ചു. ഒടിടിയില്‍ അല്ല, തിയ്യേറ്ററുകളില്‍ തന്നെയാണ് പത്തൊമ്പതാം നൂറ്റാണ്ട് ആദ്യം കാണേണ്ടത് എന്നാണ് വിനയന്‍ അറിയിച്ചത്.

  അവസരങ്ങള്‍ കുറഞ്ഞിട്ടില്ല, നൂറുശതമാനം ഈ സിനിമ പൃഥ്വിരാജിന്‌റേത്, കുരുതി അനുഭവം പങ്കുവെച്ച് മാമുക്കോയ

  Read more about: vinayan honey rose
  English summary
  Vinayan Opens Up Why He Hasn't Cast Honey Rose In Prithviraj Movie Meerayude Dukhavum Muthuvinte Swapnavum
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X