For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോലീസ് മേക്കപ്പിട്ട് നില്‍ക്കുന്ന മമ്മൂക്കയ്ക്ക് ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി; ഓര്‍മ്മകളിലൂടെ വിനയന്‍

  |

  മമ്മൂട്ടിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് രാക്ഷസ രാജാവ്. ചിത്രം റിലീസ് ആയിട്ട് ഇന്ന് 20 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ രാക്ഷസരാജാവിനെ കുറിച്ചുള്ള സംവിധായകന്‍ വിനയ്‌ന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രാക്ഷസ രാജാവിനെക്കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നടന്‍ ജയസൂര്യയ്ക്ക് ആശംസ നേരുകയും ചെയ്യുന്നുണ്ട് വിനയന്‍.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  ''രാക്ഷസ രാജാവ് റിലീസ് ആയിട്ട് ഇന്ന് 20 വര്‍ഷം തികയുകയാണ്. അഭിനയകലയുടെ അഗ്രജന്‍ ആയ ശ്രീ മമ്മുട്ടിയുടെ വ്യത്യസ്തമായ ഒരു പോലീസ് മുഖം പ്രേക്ഷകനു ലഭിച്ച ചിത്രമായിരുന്നു രാക്ഷസ രാജാവ്.. തികച്ചും കൈക്കുലിക്കാരനായ ഒരു പോലീസ് കമ്മീഷണര്‍ ആയിരുന്നു രാമനാഥന്‍ IPS. എന്നാല്‍ അയാള്‍ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നില്‍ക്കുന്നവനോ അല്ല.. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാനാഥന്‍.. പക്ഷേ മനസ്സില്‍ ആദ്രതയുള്ളവനും സഹാനുഭൂതി ഉള്ളവനും ആണ്.. നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയില്‍ സന്നിവേശിപ്പിച്ച കഥാ പാത്രം.. ആ പരീക്ഷണ കഥാപാത്രത്തില്‍ മമ്മുട്ടി നിറഞ്ഞാടി കൈയ്യടി നേടി?' വിനയന്‍ പറയുന്നു.

  Vinayan

  ''മമ്മുക്കയുടെ കഥാ പാത്രത്തില്‍ മാത്രമായിരുന്നില്ല പുതുമ. കലാഭവന്‍ മണി ആദ്യമായി വില്ലന്‍ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷക പ്രശംസ നേടി.. ദിലീപിന്റെ അപ്പുവും ഏറെ ശ്രദ്ധിക്കപ്പെട്ടു.. 2000 ഡിസംബറിലായിരുന്നു 'ദാദാസാഹിബ്' റിലീസ് ചെയ്തത് അതു തീയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സമയത്തു തന്നെ 2001 ഫെബ്രുവരിയില്‍ കരുമാടിക്കുട്ടന്റെ റീ റെക്കോഡിംഗ് ചെന്നൈയില്‍ നടക്കുമ്പോളാണ് പെട്ടെന്നു തന്നെ വീണ്ടും ഒരു മമ്മുട്ടി ചിത്രം കൂടി ചെയ്യണമെന്നുള്ള ആലോചന വന്നത്. മമ്മുക്ക തന്നെ ആയിരുന്നു ആ നിര്‍ദ്ദേശം വച്ചത്'' എന്നും വിനയന്‍ ഓര്‍ക്കുന്നു.

  ''കരുമാടിക്കുട്ടന്‍ കഴിഞ്ഞ ഉടനേ തുടങ്ങാനിരുന്ന തമിഴ്ചിത്രം 'കാശി' (വാസന്തിയും ലഷ്മിയുടെയും തമിഴ് പതിപ്പ്) മാറ്റി വച്ചിട്ടാണ് മമ്മുട്ടിച്ചിത്രം തുടങ്ങാമെന്നേറ്റത്... കൈയ്യില്‍ കഥയൊന്നും ഇല്ലായിരുന്നു.. വിനയനൊന്നു ശ്രമിക്കു.. നടക്കും എന്ന മമ്മുക്കയുടെ പ്രചോദനമാണ് ഒരാഴ്ച കൊണ്ടൊരു കഥയുണ്ടാക്കി.. രണ്ടാഴ്ച കൊണ്ടതിന്റെ തിരക്കഥ എഴുതി ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിഞ്ഞത്.. അന്നത്തെ കാലത്ത് ഏറെ മാദ്ധ്യമ ശ്രദ്ധ നേടിയിരുന്ന ആലുവ കൊലക്കേസിന്റെ വാര്‍ത്തകളാണ് ആ കഥയ്ക് ഉപോല്‍ബലകമായത്... ആ കേസിലെ പ്രതിയായ ആന്റണിയോടു സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രന്‍സാണ്''.

  Also Read: പദ്മയ്ക്ക് കൂട്ടായി കുഞ്ഞുവാവ എത്തി, രണ്ടാമത്തെ കണ്‍മണി പിറന്ന സന്തോഷം പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

  ആ സിനിമയ്കായി ഞാനെഴുതിയ ഒരു ഗാനവും അന്നു ശ്രദ്ധ നേടി സ്യപ്നം ത്യജിച്ചാല്‍ സ്വര്‍ഗ്ഗം ലഭിക്കും, ദു:ഖം മറന്നാല്‍ ശാന്തി ലഭിക്കും..എന്നു തുടങ്ങുന്ന ഗാനം.. ബാക്കി മുന്നു ഗാനങ്ങളും അന്തരിച്ച ആരാദ്ധ്യനായ യൂസഫലി കേച്ചേരി ആണ് എഴുതിയത്.. സംഗീതം മോഹന്‍ സിതാരയും ക്യാമറ സഞ്ജീവ് ശങ്കറും ചെയ്തു... ജി മുരളി ആയിരുന്നു എഡിറ്റിംഗ്. എന്നും വിനയന്‍ ഓര്‍ക്കുന്നു. പിന്നാലെയാണ് രാക്ഷസ രാജാവും ജയസൂര്യയും തമ്മിലുള്ള ബന്ധത്തിന്റെ കഥ വിനയന്‍ പറയുന്നത്.

  John Brittas about why Mammootty not get Padma Bhushan

  ''സര്‍ഗ്ഗം കബീര്‍ നിര്‍മ്മിച്ച രാക്ഷസരാജാവിന്റെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് ഒരു ഇടവേളയിലായിരുന്നു ഒരു പുതിയ ചെറുപ്പക്കാരനെ കൊണ്ടുവന്ന് അടുത്ത സിനിമയ്കായി ഫോട്ടോ ഷൂട്ട് നടത്തിയത്. പോലീസ് കമ്മീഷണറായി മേക്കപ്പിട്ടു വന്ന മമ്മുക്കയെ ഞാന്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി. അതായിരുന്നു എന്റെ അടുത്ത ചിത്രമായ 'ഊമപ്പെണ്ണിന് ഉരിയാടാപ്പൈയ്യനി'ല്‍ നായകനായി വന്ന ജയസുര്യ, ഇന്നു പിറന്നാളാഘോഷിക്കുന്ന ജയസൂര്യയ്ക് ഈ അവസരത്തില്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ കൂടി നേരുന്നു'' എന്നു പറഞ്ഞാണ് വിനയന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

  Read more about: vinayan jayasurya mammootty
  English summary
  vinayan post about rakshasa rajav, mammootty and jayasurya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X