For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിഗ്രഹം മോഷ്ടിക്കാനെത്തിയതെന്ന് കരുതി മുറിയില്‍ പൂട്ടിയിട്ടു! ആ രാത്രിയെക്കുറിച്ച് വിനീത് കുമാര്‍!

  |

  ബാലതാരമായി സിനിമയിലേക്കെത്തിയതാണ് വിനീത് കുമാര്‍. പഠിപ്പുര എന്ന ചിത്രത്തിലൂടെ അരങ്ങേറിയ താരം നിരവധി ചിത്രങ്ങളില്‍ ബാലതാരമായി എത്തിയിട്ടുണ്ട്. മമ്മൂട്ടി എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒരു വടക്കന്‍ വീരഗാഥയില്‍ ചന്ദുവിന്റെ ബാല്യകാലം അവതരിപ്പിച്ചത് ഈ താരമായിരുന്നു. പൂച്ചക്കണ്ണുകളുമായി വെള്ളിത്തിരയിലേക്കെത്തിയ ആ പയ്യനെ അന്ന് തന്നെ മലയാള സിനിമ ഏറ്റെടുത്തിരുന്നു. കോലത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചിരുന്നത്.

  അഴിച്ചിട്ട മുടിയും പാതിവസ്ത്രവും! ജാന്‍വിയുടെ മടിയില്‍ ഇഷാനും! ഇത് കൈവിട്ട കളിയെന്ന് സോഷ്യല്‍ മീഡിയ!

  ബാലതാരത്തില്‍ നിന്നും സഹനടനിലേക്കും പിന്നീട് നായകനായും വിനീത് കുമാര്‍ നമുക്ക് മുന്നിലേക്കെത്തിയിരുന്നു. അഭിനേതാവായി തിളങ്ങി നില്‍ക്കുന്നതിനിടയിലായിരുന്നു താരം ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നത്. സ്വന്തം സിനിമയെന്ന ആശയവുമായാണ് അദ്ദേഹം എത്തിയത്. ഫഹദ് ഫാസിലിനെ നായകനാക്കിയൊരുക്കിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന വിനീത് സിനിമയുടെ ഭാഗമായും അല്ലാതെയും ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു യാത്രയ്ക്കിടയിലുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം താരം പങ്കുവെച്ചിട്ടുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അനുഭവം പങ്കുവെച്ചത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഓട്ടോയില്‍ പോവുമ്പോള്‍ ഉറക്കെ പാട്ടുപാടിയ ബാലഭാസ്‌ക്കര്‍! അപകടത്തില്‍ പൊലിഞ്ഞ താരങ്ങള്‍! കാണൂ!

  യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു

  യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു

  യാത്രയെ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാം. ജോലിയില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നുമൊക്കെ താല്‍ക്കാലികമായി മുക്തി നേടാനുള്ള മികച്ച വഴി കൂടിയാണ് യാത്രകള്‍. യാത്രയ്ക്ക് ശേഷം പൂര്‍വ്വാധികം ശക്തിയോടെ നമ്മള്‍ തിരിച്ചെത്താറുമുണ്ട്. നൃത്തവും അഭിനയവും സംവിധാനവുമൊക്കെയായി തിരക്കിലാണെങ്കിലും യാത്രയ്ക്കായിം കൃത്യമായി സമയം മാറ്റി വെക്കാറുണ്ട് താനെന്ന് വിനീത് കുമാര്‍ പറയുന്നു. കുട്ടിക്കാലം മുതലേ തുടങ്ങിയതാണ് യാത്രയോടുള്ള പ്രണയം. ഇന്നും ആ ഇഷ്ടം അതേ പോലെ നിലനിര്‍ത്തുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

  കുറച്ച് ദിവസം യാത്രയ്ക്കായി മാറ്റി വെക്കുന്നു

  കുറച്ച് ദിവസം യാത്രയ്ക്കായി മാറ്റി വെക്കുന്നു

  സിനിമയ്്ക്കായും അല്ലാതെയായും നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. അതാത് സ്ഥലത്തെ സംസ്‌കാരങ്ങളെക്കുറിച്ചും ജീവിത ശൈലിയെക്കുറിച്ചുമൊക്കെ അറിയാന്‍ ശ്രമിക്കാറുണ്ട്. സിനിമാതിരക്കുകള്‍ കഴിഞ്ഞാല്‍ നിശ്ചിത സമയം യാത്രയ്ക്കായി മാറ്റി വെക്കാറുണ്ട്. എത്ര തിരക്കുകള്‍ക്കിടയിലായാലും ഈ പതിവ് താന്‍ തെറ്റിച്ചിട്ടില്ലെന്നും താരം പറയുന്നു. കുഞ്ഞുന്നാളില്‍ നൃത്തം പഠിക്കാനായി ചെന്നൈയിലേക്കുള്ള യാത്രയും അന്നത്തെ അനുഭവങ്ങളും ഇന്നും ഓര്‍ത്തിരിക്കുന്നുണ്ടെന്നും താരം പറയുന്നു.

  സ്വപ്‌ന യാത്ര അത് തന്നെ

  സ്വപ്‌ന യാത്ര അത് തന്നെ

  വര്‍ഷത്തില്‍ കുറച്ച് ദിവസമാണ് യാത്രയ്ക്കായി മാറ്റി വെക്കുന്നത്. പ്രത്യേക സ്ഥലങ്ങളൊന്നും ഉറപ്പിക്കാതെയാണ് പലപ്പോഴും യാത്ര പോവാറുള്ളത്. യാത്രകള്‍ പുതിയ അറിവുകള്‍ മാത്രമല്ല പുത്തന്‍ ഉള്‍ക്കാഴ്ചകളും സമ്മാനിക്കാറുണ്ട്. ഇന്ത്യ മുഴുവന്‍ ചുറ്റിയടിക്കണമെന്ന ആഗ്രഹം തനിക്കുണ്ടെന്നും താരം പറയുന്നു. കൈലാസ്-മാനസസരോവര്‍ യാത്രയാണ് സ്വപ്‌നയാത്ര. ഹിമാലയത്തിലേക്ക് പോയിട്ടുണ്ടെങ്കിലും മാനസസരോവറിലേക്ക് പോവാന്‍ സാധിച്ചിട്ടില്ലെന്നും വിനീത് കുമാര്‍ പറയുന്നു.

  കുടുംബത്തെ കൂട്ടുമ്പോള്‍

  കുടുംബത്തെ കൂട്ടുമ്പോള്‍

  എല്ലാ യാത്രയിലും കുടുംബത്തെ ഒപ്പം കൂട്ടുകയെന്നത് പ്രാവര്‍ത്തികമല്ല. കുടുംബത്തിനൊപ്പവും അല്ലാതെയുമായി യാത്ര പോയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഒറ്റയ്ക്ക് യാത്ര പോയിട്ടുണ്ട്. കുടുംബം ഒപ്പമുള്ള യാത്രയാണെങ്കില്‍ കാലാവസ്ഥ, സുരക്ഷ, തമാസം, ഭക്ഷണം തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം ഇന്ത്യയ്ക്ക് പുറത്ത് നിരവധി സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ഏത് തരത്തിലുള്ള യാത്രയായാലും താന്‍ ഓക്കെയാണെന്നും വിനീത് സാക്ഷ്യപ്പെടുത്തുന്നു.

  വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍

  വ്യത്യസ്തങ്ങളായ അനുഭവങ്ങള്‍

  ഓരോ യാത്രയും വ്യത്യസ്തമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. സ്വന്തമായി ഡ്രൈവ് ചെയ്ത് പോകുന്നതിനേക്കാള്‍ കൂടുതല്‍ മറ്റ് മാര്‍ഗങ്ങളെയാണ് താന്‍ ആശ്രയിക്കാറുള്ളതെന്നും താരം പറയുന്നു. ലണ്ടനും കാനഡയും മനസ്സ് കുളിര്‍പ്പിച്ചിരുന്നു. ഇനിയും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലങ്ങളും അതാണ്. ലണ്ടന്‍ യാത്രയില്‍ വില്ലേജ് ട്രിപ്പിനുള്ള അവസരം ലഭിച്ചിരുന്നു. കാനഡയെ ഓര്‍ക്കുമ്പോള്‍ നയാഗ്രയാണ് മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്.

  ഗുജറാത്തിലെ ആ സംഭവം ഭയപ്പെടുത്തി

  ഗുജറാത്തിലെ ആ സംഭവം ഭയപ്പെടുത്തി

  താന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമായ അയാള്‍ ഞാനല്ല എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഗുജറാത്തിലേക്ക് പോയത്. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടയില്‍ മനോഹരമായ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അത് പകര്‍ത്താനായി വഴിയരികില്‍ വണ്ടി നിര്‍ത്തിയിരുന്നു. ക്യാമറ അസിസ്റ്റന്‍സും അന്ന് തന്നോടൊപ്പമുണ്ടായിരുന്നു. ഭംഗിയുള്ളൊരു പ്രദേശവും അതിനടുത്തൊരു ക്ഷേത്രവും കണ്ടതോടെ വാഹനവും ഒതുക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്. എവിടുന്നോ ഒരു കൂട്ടം ആളുകള്‍ എത്തുകയും തങ്ങളെ വളയുകയുമായിരുന്നു.

  ഷൂട്ടിങ്ങിന് എത്തിയതാണ്

  ഷൂട്ടിങ്ങിന് എത്തിയതാണ്

  ഗുജറാത്തി ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞതിന് ശേഷമാണ് അവര്‍ അത് ചെയ്തത്. തങ്ങളെ ഒരു മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ എങ്ങനെ കാര്യം പറഞ്ഞ് മനസ്സിലാക്കുമെന്നോര്‍ത്തായിരുന്നു മുഴുവന്‍ ആശങ്കയും. ഹിന്ദി അറിയാവുന്ന ആ നാട്ടിലെ ഒരാളോട് ഷൂട്ടിങ്ങിനായി വന്നതാണെന്ന് പറഞ്ഞതോടെയാണ് നടക്കുന്ന വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിക്കാനെത്തിയവരെന്ന് ധരിച്ചാണ് അവര്‍ തങ്ങളെ കെട്ടിയിട്ടത്. വല്ലാതെ ഭയപ്പെടുത്തിയൊരു യാത്രയായിരുന്നു അത്.

  English summary
  Vineet Kumar about Ayal Njanlla shooting experienc
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X