Don't Miss!
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- News
132 പേരുടെ മരണത്തിനിടയാക്കിയ ചൈനയിലെ വിമാനാപകടം; മനഃപൂർവ്വം ആയിരുന്നെന്ന് യുഎസ്
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
ഹൃദയത്തിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജം, അഭ്യൂഹങ്ങള്‍ തള്ളി വിനീത് ശ്രീനിവാസന്
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന സിനിമ ഒരുപാട് പ്രതീക്ഷയോടെയാണ് പുറത്ത് എത്തുന്നത്. ഇപ്പോഴിത ഒരു ചിത്രത്തിനെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ച് ഹൃദയം ടീം. ചിത്രത്തിന്റെ റിലീസിന് മറ്റമില്ലെന്നും നാളെ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'സൺഡേ ലോക്ക്ഡൌൺ പ്രഖ്യാപനത്തിനു ശേഷം ഹൃദയം മാറ്റി വെച്ചു എന്ന രീതിയിൽ വാർത്ത പരക്കുന്നുണ്ട്. ഹൃദയത്തിന്റെ റിലീസിന് ഒരു മാറ്റവുമില്ല. ഞങ്ങൾ തീയേറ്ററുടമകളോടും വിതരണക്കാരോടും ജനങ്ങളോടും പറഞ്ഞ വാക്കാണത്. ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കാണാൻ കാത്തിരിക്കന്നു എന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ആവേശപൂർവം സിനിമ കാണാൻ വരൂ. നാളെ തീയേറ്ററിൽ കാണാം.' അദ്ദേഹം കുറിച്ചു.
പ്രണയവും കോളജ് കാലഘട്ടങ്ങളുമൊക്കെയായി പ്രേക്ഷകർക്ക് ആസ്വദിച്ച് കാണാൻ കഴിയുന്ന കളർഫുൾ എന്റർടെയ്നറാകും ഈ ചിത്രമെന്ന് ട്രെയിലർ ഉറപ്പുതരുന്നു. കല്യാണി പ്രിയദർശനം ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. ചിത്രം ജനുവരി 21ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷം സിനിമാ നിര്‍മ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്.
ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് 'ഹൃദയം'.
എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഇല്ല, മോശമായി പ്രതികരിക്കാത്തത് ആ കുഞ്ഞിനെ വിചാരിച്ചിട്ടാണെന്ന് ആര്യ
കല്യാണി പ്രിയദര്‍ശനും , ദര്‍ശനയേയും ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. എന്നാൽ ഇതൊരു ലവ് സ്റ്റോറി മാത്രമല്ലെന്നും വിനീത് പറയുന്നുണ്ട്. ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം പറഞ്ഞത് . മ്യൂസിക്കിന് പ്രധാന്യമുള്ള ചിത്രമാണ്. പ്രണയം ഇതിന്റെ ഒരു ഭാഗമാണ്. അരുണ്‍ നീലകണ്ഠന് എന്ന കഥാപാത്രം കടന്നുപോവുന്ന 17 വയസ് മുതല്‍ 30 വയസ് വരെയുള്ള, അയാള്‍ അനുഭവിക്കുന്ന ഉയര്‍ച്ചതാഴ്ചകള്‍ മുഴുവന്‍ സിനിമയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ അയാളുടെ സൗഹൃദം, പ്രണയം, വൈകാരികമായ ഉയര്‍ച്ചതാഴ്ചകള്‍, ഒരു പ്രായത്തില്‍ വ്യക്തി നേരിടുന്ന ജോലി സംബന്ധമായ അനിശ്ചിതത്വങ്ങള്‍ തുടങ്ങി അയാള്‍ ഒരു ഫാമിലി മാന്‍ ആവുന്ന ഘട്ടം വരെയാണ് ഞങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് ", വിനീത് പറയുന്നു.
ഹൃദയം കേരളത്തിന് പുറത്ത് പോയി പഠിക്കുന്നവരുടെ കഥയാണെന്നും വിനീത് പ്രെമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ഹൃദയത്തില്‍ എന്റെ ഏറ്റവും വലിയ ഭാഗ്യം, ഞാന്‍ മനസ്സില്‍ കണ്ട അഭിനേതാക്കളെ തന്നെ കാസ്റ്റ് ചെയ്യാന്‍ സാധിച്ചു എന്നതാണെന്നും വിനത് പറയുന്നുണ്ട്. ആരും സെക്കന്റ് ചോയിസ് ആയിരുന്നില്ല. ഹൃദയത്തിന്റെ കഥ എഴുതുന്നതിന് മുന്‍പ് തന്നെ ദര്‍ശനയോട് കാര്യം പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് കഥയിലെ ഏറ്റവും പ്രാധാന്യമുള്ള റോളാണ്. ഒരു കാസ്റ്റിങ് ശരിയായിലെങ്കില്‍ മറ്റെല്ലാ കാസ്റ്റിങും വീണും പോകും എന്ന് പറയില്ലേ. അത് പോലൊരു കഥാപാത്രമാണ് ദര്‍ശനയുടേത്. ദര്‍ശന ഓകെ പറഞ്ഞപ്പോള്‍ പ്രണവിനോട് സംസാരിച്ചു. ഏറ്റവും ഒടുവിലാണ് കല്യാണിയെ സമീപിച്ചത്. അന്ന് കല്യാണി മലയാളത്തില്‍ വേറെ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്തിരുന്നില്ല. നല്ലൊരു ക്രൂ ആണ് സിനിമുയുടേത്. വര്‍ക്ക് ചെയ്യാന്‍ ഏറ്റവും സുഖമുള്ള ആളാണ് പ്രണവ് മോഹന്‍ലാല്‍ എന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു.