For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണവ് എന്നെ കരയിപ്പിച്ചു, മറ്റാര്‍ക്കും അത് മനസിലായില്ല! വിനീത് ശ്രീനിവാസന്‍ പറയുന്നു

  |

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനേയും പ്രധാന താരങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന സിനിമയിലെ പാട്ടുകളും ടീസറുമൊക്കെ ഇതിനോടകം തന്നെ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ പ്രണവിനെക്കുറിച്ചുള്ള വിനീതിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനീത് മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ആദി കാണുമ്പോള്‍ എന്നെ കണ്ണില്‍ ആദ്യം പതിഞ്ഞത് പ്രണവിന്റെ കണ്ണുകളാണ്. ഒരു പത്ത് മുപ്പത് വര്‍ഷമായി നമ്മള്‍ കണ്ടു കൊണ്ടിരിയ്ക്കുന്ന ആ ആകര്‍ഷണമുള്ള കണ്ണുകള്‍ പെട്ടന്ന് ഒരു ചെറിയ ശരീരത്തിലേക്ക് എത്തിയത് പോലെ തോന്നിയെന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്. ആ സിനിമയില്‍ വളരെ കുറച്ച് മാത്രമേ പ്രണവ് ചിരിയ്ക്കുന്നുള്ളൂവെങ്കിലും ആ ചിരിയും കണ്ണും അവന്റെ ചില ഫീച്ചേഴ്സും തനിക്ക് ഭയങ്കര ഇഷ്ടമായിരുന്നുവെന്നും വിനീത് പറയുന്നു. പിന്നാലെ താന്‍ അത് സുചി ആന്റിയെ വിളിച്ച് പറഞ്ഞുവെന്നും ആ കണ്ണുകള്‍ക്ക് പ്രത്യേക ആകര്‍ഷണമുണ്ട്. നല്ലൊരു സംവിധായകന് അത് കൃത്യമായി ഉപയോഗിക്കാന്‍ പറ്റും എന്നൊക്കെ പറഞ്ഞുവെന്നും വിനീത് പറയുന്നു. എന്നാല്‍ സുചി ആന്റി ഒന്ന് ചിരിച്ചതേയുള്ളു മറുപടിയായി എന്നാണ് വിനീത് ഓര്‍ക്കുന്നത്.

  ഹൃദയത്തെക്കുറിച്ച് ചിന്തിക്കുന്ന സമയത്ത് നിവിന്‍ പോളിയും ദുല്‍ഖരും ആസിഫുമൊക്കെ കോളേജ് സിനിമകള്‍ ചെയ്ത് കഴിഞ്ഞവരാണ്. പെട്ടെന്ന് തനിക്ക് അപ്പുവി്‌ന്റെ മുഖം ഓര്‍മ്മ വരികയായിരുന്നുവെന്നാണ് വിനീത് പറയുന്നത്. അവന്റെ ചിരിയും കണ്ണും എല്ലാം വീണ്ടും ഞാന്‍ ഓര്‍ത്തുവെന്നാണ് വിനീത് പറയുന്നത്. പിന്നാലെ താന്‍ ചിത്രത്തി്‌ന്റെ കഥ പറയാന്‍ പ്രണവിനെ കാണാന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ പോയ കഥയും വിനീത് പങ്കുവെക്കുന്നുണ്ട്. വീട്ടിലേക്ക് കയറുന്നതിന് മുന്‍പെ ബി ഉണ്ണി കൃഷ്ണന്‍ തന്നെ വിളിച്ച് വിനീത് പടം സൂപ്പര്‍ ആകും എന്ന് പറഞ്ഞുവെന്നാണ് വിനീത് ഓര്‍ക്കുന്നത്. ഇതേ കേട്ടതും വിനീത് ഞെട്ടി. പക്ഷെ ഉണ്ണികൃഷ്ണന്‍ പറഞ്ഞത് തണ്ണീര്‍മത്തന്‍ ദിനങ്ങളെക്കുറിച്ചായിരുന്നു.

  ആ പോസ്റ്റീവ് മനോഭാവത്തോടെ ലാല്‍ അങ്കിളിന്റെ വീട്ടിലേക്ക് ഞാന്‍ കയറുമ്പോള്‍, അവിടെ അദ്ദേഹത്തിന്റെ അമ്മ ടിവിയില്‍ ഞാന്‍ അഭിനയിച്ച അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമ കണ്ടു കൊണ്ടിരിയ്ക്കുകയായിരുന്നുവെന്നും വിനീത് ഓര്‍ക്കുന്നുണ്ട്. ഇതോടെ തനനിക്ക് നല്ലൊരു ഫീല്‍ ഗുഡ് തോന്നിയെന്നും വിനീത് പറയുന്നു. പിന്നാലെ അപ്പു വന്നു. എന്നാല്‍ കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു ദിവസത്തെ സമയം തരുമോ എന്ന് അപ്പു ചോദിക്കുകയായിരുന്നു. ഓക്കെ പറഞ്ഞ് താന്‍ അവിടെ നിന്നും ഇറങ്ങുകയായിരുന്നുവെന്നും വിനീത് പറയുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അപ്പു വിളിച്ചു, 'എന്റെ സൈഡില്‍ നിന്നും ഓകെയാണ്, വിനീതിന്റെ സൈഡില്‍ നിന്ന് വേറെ ആരെയെങ്കിലും നല്ല അഭിനേതാക്കളെ വച്ച് ചെയ്യുന്നെങ്കില്‍ നോക്കാം കേട്ടോ' എന്നായിരുന്നു പ്രണവിന്റെ പ്രതികരണം.

  വേറെ ആരെങ്കിലും മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അപ്പുവിന്റെ അടുത്ത് വരില്ലായിരുന്നല്ലോ എന്നായിരുന്നു ഇതിനോടുള്ള വിനീതിന്റെ പ്രകതികരണം. അതാണ് അപ്പു. അങ്ങനെ ഒരു നടനുണ്ടാവുമോ എന്നും വിനീത് ചോദിക്കുന്നു. പ്രണവിനെ സെറ്റില്‍ എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നു. പ്രണവ് ഒരാളെ വിലയിരുത്തുന്നത് അവരുടെ പണമോ പദവിയോ നോക്കിയല്ല, അയാളുടെ കഴിവും മനുഷ്യത്വവും നോക്കിയാണെന്നാണ് വിനീത് തന്റെ നായകനെക്കുറിച്ച് പറയുന്നത്. സിനിമയുടെ അവസാനത്തെ ലൊക്കേഷന്‍ ഊട്ടിയായിരുന്നു. അപ്പുവിന്റെ ഊട്ടിയിലുള്ള വീട്ടിലായിരുന്നു അന്ന് ഞങ്ങള്‍ എല്ലാം. ഇനി എന്താണ്, ഹിമാലയത്തിലേക്കാണോ എന്ന് ചോദിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന തോട്ടം തൊഴിലാളിയെ ചൂണ്ടി കാണിച്ചിട്ട് അല്ല, എനിക്ക് കുറച്ച് ദിവസം ഇനി അദ്ദേഹത്തിനൊപ്പം വന്ന് നിന്ന് കൃഷി ചെയ്യുന്നത് പഠിക്കണം. എന്ത് രസമായിട്ടാണ് അദ്ദേഹം അത് ചെയ്യുന്നത് എന്നായിരുന്നു പ്രണവിന്റെ മറുപടിയെന്ന് വിനീത് ഓര്‍ക്കുന്നു.

  പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്നത് | FilmiBeat Malayalam

  പിന്നാലെ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രണവ് തന്റെ കണ്ണുനനയിച്ചതും വിനീത് ഓര്‍ക്കുന്നുണ്ട്.ഒരു ഹോസ്പിറ്റല്‍ രംഗം ചിത്രീകരിയ്ക്കുമ്പോഴായിരുന്നു അത്. ആ രംഗത്ത് വളരെ പതിഞ്ഞ സ്വരത്തിലാണ് അവന്‍ സംസാരിക്കുന്നത്. മറ്റാര്‍ക്കും അവന്‍ പറയുന്നത് എന്താണ് എന്ന് മനസ്സിലാവില്ല. പക്ഷെ എനിക്ക് ഡയലോഗ് എല്ലാം അറിയാവുന്നത് കൊണ്ട് മനസ്സിലാവും. പിന്നെ സൗണ്ടിലെ ഒരു പയ്യനും ഹെഡ് സെറ്റ് വച്ചിട്ടുണ്ട്. അപ്പു അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ അവന്റെ എക്സ്പ്രഷന്‍ മാത്രമേ മറ്റുള്ളവര്‍ കാണുന്നുള്ളൂ. പക്ഷെ എനിക്ക് അവന്‍ പറയുന്നതും ആ ഭാവവും മനസ്സിലാവുന്നുണ്ട്. ആ രംഗം വല്ലാതെ തന്നെ തൊട്ടുവെന്നാണ് വിനീത് പറയുന്നത്. ഈ രംഗത്തിന് കട്ട് പറഞ്ഞ ശേഷം താന്‍ മാറി നിന്നു. അപ്പോള്‍ സൗണ്ടിലെ പയ്യന്‍ വന്ന് ചേട്ടന്‍ കരഞ്ഞോ എന്ന് ചോദിച്ചുവെന്നാണ് വിനീത് പറയുന്നത്. ഞാനും ഡയലോഗ് കേട്ടിരുന്നു.. എന്നോടും കരഞ്ഞ് പോയി എന്നും അവന്‍ പറഞ്ഞതായി വിനീത് ഓര്‍ക്കുന്നു.

  English summary
  Vineeth Sreenivasan Opens Up About Meeting Pranav Mohanlal For Hridayam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X