Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
എയര്‍പോര്‍ട്ടും സ്കൂളും ഉണ്ടെങ്കില്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റും: വിനീത് ശ്രീനിവാസന്
മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ഹൃദയം. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന് ആണ് ഹൃദയം ഒരുക്കിയിരിക്കുന്നത്. നീണ്ടൊരു ഇടവേളയ്ക്ക് ശേഷമാണ് വിനീതിന്റെ സംവിധാനത്തില്‍ ഒരു സിനിമ തീയേറ്ററുകളിലേക്ക് എത്തുന്നത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജിന്റെ പശ്ചാത്തലത്തില്‍ പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥ പറയുകയായിരുന്നു ഹൃദയം. തനിക്ക് ഏറെ പ്രിയപ്പെട്ട നഗരമാണെന്നാണ് ചെന്നൈയെക്കുറിച്ച് വിനീത് പറയുന്നത്.
ഫിലിം കംപാനിയന് നല്കിയ അഭിമുഖത്തിലാണ് വിനീത് ചെന്നൈയോടുളള തന്റെ പ്രണയത്തെക്കുറിച്ച് വാചാലനായത്. ഒരുപാട് ഇഷ്ടമുള്ള സ്ഥലമാണ് ചെന്നൈ. ചെന്നൈ കഴിഞ്ഞാല്‍ തമിഴ്നാട്ടില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കുംഭകോണമാണെന്നും വിനീത് പറയുന്നു. എന്റെ രണ്ട് സിനിമകള്‍ കുംഭകോണത്ത് ഷൂട്ട് ചെയ്തിട്ടുണ്ട്. 'ഒരു വടക്കന്‍ സെല്‍ഫി'യും 'അരവിന്ദന്റെ അതിഥി'കളും. ഒരു എയര്‍പോര്‍ട്ടും നല്ല കുറച്ച് സ്കൂളുകളും ഉണ്ടെങ്കില്‍ ഞാന്‍ കുംഭകോണത്തേക്ക് താമസം മാറ്റുമെന്ന് വരെ വിനീത് പറയുന്നുണ്ട്. അതേസമയം തമിഴ് നാട്ടിലെ ജനങ്ങളും കേരളത്തിലെ ജനങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും വിനീത് പറയുന്നുണ്ട്.

2000 ത്തിലാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ആ സിറ്റി എനിക്ക് മാജിക്കാണെന്നാണ് താരം പറയുന്നത്. കേരളത്തിലെവിടെയെങ്കിലും പോയിട്ട് ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചാല്‍ 'ആ കുഴപ്പമില്ല' എന്ന് പറയും. ജീവിതം നല്ല രിതിയില്‍ മുന്നോട്ട് പോകുമെങ്കിലും അതേ പറയൂ.
അതേ സമയം ചെന്നൈയിലെ ഒരു ചായക്കടയില്‍ പോയി ഇതേ ചോദ്യം ചോദിച്ചാല്‍ 'സൂപ്പറാ പോയിട്ടിറ്ക്കേ' എന്നാകും പറയുക എന്നാണ് വിനീത് പറയുന്നത്. അതാണ് അവരുടെ മനോഭാവമെന്നും അവിടുത്തെ ജനങ്ങളുടെ ഒരു പോസിറ്റിവിറ്റി ആണതെന്നും വിനീത് അഭിപ്രായപ്പെടുന്നു.
കാരവന് ചെയ്സ് ചെയ്ത് സിനിമ സെറ്റില്‍, ഓഡിഷനില്‍ പറ്റിക്കപ്പെട്ട് കാശ് പോയി: ഹൃദയത്തിലെ ആന്റോ
ഇതേ അഭിമുഖത്തില്‍ തന്നെ എന്തുകൊണ്ടാണ് ചിത്രത്തിന് ഹൃദയം എന്ന പേരിട്ടതെന്നും വിനീത് വെളിപ്പെടുത്തുന്നുണ്ട്. സിനിമക്കായി ഒരുപാട് പേരുകള്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഒന്നും തൃപ്തികരമായിരുന്നില്ലെന്നാണ് വിനീത് പറയുന്നത്. 'തട്ടത്തിന് മറയത്ത്' എന്ന പേര് കേള്‍ക്കുമ്പോള്‍ അതൊരു മുസ്ലിം പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് എന്ന് ആളുകള്‍ക്ക് മനസിലാവും. 'ജേക്കബിന്റെ സ്വര്‍ഗരാജ്യവും' അങ്ങനെ തന്നെയാണെന്നും വിനീത് പറയുന്നു.പ്രിയദര്‍ശന്റെ സിനിമകള്‍ ശ്രദ്ധിച്ചാല്‍ 'ചിത്രം', 'കിലുക്കം' പോലെ സിനിമയുടെ ഫീലിനോട് ചേര്‍ന്നു നില്ക്കുന്ന പേരുകളാണെന്നും എന്നാല്‍ അതൊന്നും പ്രത്യേകിച്ച് ഒരു വിഷയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതല്ലെന്നും വിനീത് ചൂണ്ടിക്കാണിക്കുന്നു. സമാനമായ രീതിയില്‍ തന്റെ സിനിമയ്ക്ക് ഹൃദയം എന്ന പേരിട്ടത് പ്രേക്ഷകര്‍ക്ക് അതിനോട് കണക്ഷന് കിട്ടാനാണെന്നായിരുന്നു ആഗ്രഹമെന്നാണ് വിനീത് പറയുന്നത്.
പ്രണവിന്റേയും ശക്തമായൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് ഹൃദയം. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗ്ഗീസ്, അശ്വത്ത് ലാല്‍, വിജയ രാഘവന് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നവര്‍.