For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെറ്റിലിരുന്ന് ഡയലോഗ് വായിക്കുന്ന അപ്പുവിനെ കണ്ടിട്ടില്ല, പ്രണവ് ഇങ്ങനെയാണ്, വെളിപ്പെടുത്തി വിനീത്

  |

  യൂത്തും കുടുംബ പ്രേക്ഷകരും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് വിനീത് ശ്രീനിവാസൻ, പിന്നണി ഗായകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് അഭിനേതാവ്, സംവിധായകൻ എന്നിങ്ങനെ സിനിമയിലെ സമസ്ത മേഖലകളിലും തിളങ്ങി നിൽക്കാൻ വിനീതിന് കഴിഞ്ഞിരുന്നു. നടൻ ശ്രീനിവാസന്റെ മകൻ എന്നതിൽ ഉപരി സിനിമയിൽ വളരെ പെട്ടെന്ന് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. ഹേറ്റേഴ്സില്ലാത്ത താരം കൂടിയാണ് വിനീത്.

  2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിന് ശേഷം വിനീത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിത സിനിമയെ കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളെ കുറിച്ച് പ്രതികരിച്ച് വിനീത്. വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിന് മറുപടി നൽകുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ സെറ്റിലെ പ്രണവ് മോഹൻലാലിനെ കുറിച്ചും വിനീത് വെളിപ്പെടുത്തുന്നുണ്ട്.

  2020 ൽ ആയിരുന്നു ഹൃദയത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. എന്നാൽ ചിത്രീകരണം ആരംഭിച്ച് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്നെ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സിനിമ ചിത്രീകരണം നിർത്തി വയ്ക്കുകയായിരുന്നു. പിന്നീട് ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തിവെച്ച് സിനിമാ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ഒരു ഷെഡ്യൂൾ പൂർത്തിയായിട്ടുണ്ട്.

  ലോക്ക് ഡൗണിന് മുൻപ് തന്നെ 50 ശതമാനം ചിത്രീകരണം പൂർത്തിയാക്കിയതായി വിനീത് ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു. കല്യാണി പ്രിയദർശൻ സിനിമയിൽ ജോയിൻ ചെയ്യാൻ ഇരിക്കവെയായിരുന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കല്യാണിക്കൊപ്പം തന്നെ ചിത്രത്തിൽ ദർശന രാജേന്ദ്രനും ഒരു പ്രധന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്ന താരമാണ് ദർശനയെന്നും വിനീത് അഭിമുഖത്തിൽ പറയുന്നു.

  പ്രണവ് മോഹൻലാലിനോടൊപ്പമുള്ള അനുഭവവും വിനീത് അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ വ്യക്തമായി പഠിക്കുകയുചെയ്യും. ചിത്രീകരണം തുടങ്ങുന്നതിനും 15 മിനിറ്റ് മുൻപ് അപ്പു സെറ്റിൽ എത്തും. സെറ്റിലിരുന്നു ഒരിക്കൽ പോലും അവൻ ഡയലോഗ് വായിക്കുന്നത് താൻ കണ്ടിട്ടില്ല. അപ്പു അത് കാണാപ്പാഠം പഠിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണ്. ലോക്ക് ഡൗണിന് ശേഷമാണ് കല്യാണി സെറ്റിൽ ജോയിൻ ചെയ്യുന്നത്.

  കൂടാതെ വിനീതിന്റേയും ഭാര്യ ദിവ്യയുടേയും ജീവിത കഥയാണ് സിനിമയെന്നുള്ള അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്നാണ് വിനീത് പറയുന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടേയോ ഒരു കൂട്ടം ആളുകളേയും ജീവിതമല്ല ചിത്രമെന്നും എന്നാൽ തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞു.

  ലോക്ക് ഡൗണിന് ശേഷം ആരംഭിച്ച ഹൃദയത്തിന്റെ ആദ്യ ഷെഡ്യൂൾ കൊച്ചിയിൽ പൂർത്തിയായിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിനീത് ഈ സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. തട്ടത്തിൻ മാറയത്തിന് ശേഷം ഏറ്റവും രസകരമായ സെറ്റായിരുന്നു എന്നും വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. വിനീതിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ... കൊച്ചിയിൽ ഹൃദയത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. തട്ടത്തിൻ മറയത്ത് സിനിമയ്ക്ക് ശേഷം ഇത്രയധികം രസകരമായ അനുഭവങ്ങൾ ഉണ്ടായാത് ഹൃദയത്തിലായിരുന്നു. മറ്റൊരു സ്ഥലത്തേയ്ക്ക് സെറ്റ് മാറുകയാണ് .ചിത്രീകരണത്തിനായി വിളിച്ചു വരുത്തിയ ആളുകളെല്ലാം നല്ല രീതിയിൽ സഹായിച്ചു. എല്ലാവർക്കും നന്ദിയുണ്ട്. ഹൃദയത്തിന്റെ മനോഹരമായ ഈ യാത്ര തുടരുന്നുവെന്നും വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


  സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

  അമലപോളിന്റെ പുതിയ ചിത്രം കാണാം

  English summary
  Vineeth Sreenivasan Revealed Pranav Mohanlal Starrer Hridayam Is Not Related To His Life,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X