India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെല്‍വയുടെ മരണം ഭാവനയല്ല, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്; സുഹൃത്തിന്റെ മരണത്തെക്കുറിച്ച് വിനീത്

  |

  ആരാധകരുടെ കയ്യടികളുമായി മുന്നേറുകയാണ് ഹൃദയം. പോയ മാസം റിലീസ് ചെയ്ത് സിനിമ ഇന്നും വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ സിനിമ പ്രണയത്തിന്റേയും സൗഹൃദത്തിന്റേയും കഥയായിരുന്നു പറഞ്ഞത്. ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളോജില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ ജീവിതവും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. തന്റെ തന്നെ ചെന്നൈയിലെ പഠനക്കാലത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വിനീത് ഹൃദയം ഒരുക്കിയിരിക്കുന്നത്.

  ലാലു അലക്‌സ് സിനിമയില്‍ നിന്നും കല്യാണം കഴിക്കാത്തത് എന്താണ്? ബെറ്റിയെ മിന്നുക്കെട്ടിയ കഥ പറഞ്ഞ് നടന്‍

  അതുകൊണ്ട് തന്നെ വിനീതിന്റെ കോളേജ് കാലത്തെ പല സംഭവങ്ങളും സിനിമയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഹൃദയം കണ്ടിറങ്ങിയവരുടെ മനസില്‍ ഒരു നോവായി അവശേഷിക്കുന്ന കഥാപാത്രമാണ് സെല്‍വയുടേത്. തന്നെ പോലെ ദരിദ്രരായ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുകയും പഠിക്കുകയും ചെയ്യുന്ന സെല്‍വയുടെ മരണം സിനിമയിലെ ഏറ്റവും വലിയ വേദനകളിലൊന്നായിരുന്നു. ഇപ്പോഴിതാ സെല്‍വ കേവലം ഭാവനാസൃഷ്ടിയല്ലെന്നും യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു കൂട്ടുകാരനുണ്ടായിരുന്നുവെന്നും വിനീത് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനീത് മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  'സെല്‍വ എന്ന കഥാപാത്രം സിനിമയില്‍ മരിക്കുകയാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു സംഭവം നടന്നിരുന്നു. എന്റെ സുഹൃത്തായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമായിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തിനോട് മരിച്ച ആള്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നു. അവന്‍ എന്തുമാത്രം വിഷമിച്ചിട്ടുണ്ടെന്ന് അന്ന് ഞാന്‍ കണ്ടതാണ്. അതേ സ്ഥലത്ത് അത് വീണ്ടും ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാതെയായിരുന്നു. എഴുതിയപ്പോള്‍ അങ്ങനെയൊന്നും തോന്നിയിരുന്നില്ല. ഓര്‍മയില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഷൂട്ട് ചെയ്തപ്പോള്‍ ആ വേദന ശരിക്കും മനസിലേക്ക് വന്നു. അതുകൊണ്ട് ഞാനത് പെട്ടെന്ന് ഷൂട്ട് ചെയ്ത് തീര്‍ത്തു,' എന്നാണ് വിനീത് പറയുന്നത്. സിനിമയിലെ ഏറ്റവും മികച്ച രംഗങ്ങളിലൊന്നിനെക്കുറിച്ചായിരുന്നു വിനീത് മനസ് തുറന്നത്. അതേസമയം സിനിമയിലെ മറ്റൊരു യാഥൃശ്ചികതയും വിനീത് ചൂണ്ടിക്കാണിക്കുന്നുണ്ട്.

  ചിത്രത്തില്‍ പ്രണവിന്റെ കഥാപാത്രമായ അരുണ്‍ പഠിച്ച ക്ലാസ് തന്റെ ക്ലാസ് തന്നെയായിരുന്നുവെന്നാണ് വിനീത് പറയുന്നതു. 'ക്ലാസ് നടക്കുന്ന സമയത്താണ് സിനിമ ഷൂട്ട് ചെയ്തത്. അതുകൊണ്ട് തന്നെ ഫ്രീയായിട്ടുള്ള ക്ലാസ് മാത്രമേ ഷൂട്ട് ചെയ്യാന്‍ തരികയുള്ളൂവെന്ന് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നു. പക്ഷേ കറക്ടായിട്ട് എന്റെ ക്ലാസ് തന്നെ കിട്ടുകയായിരുന്നു. അതുപോലെ ദര്‍ശന പഠിച്ച ക്ലാസും ഭാര്യയായ ദിവ്യയുടെതാണ്' എന്നാണ് വിനീത് പറയുന്നത്.
  ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ചിത്രീകരിച്ചപ്പോള്‍ സീനിയേഴ്സ് വന്ന് റാഗ് ചെയ്യാതിരിക്കാനായി നിര്‍മിച്ച ഗ്രില്‍ യഥാര്‍ത്ഥത്തില്‍ അതിനുവേണ്ടി തന്നെ ഉള്ളതായിരുന്നു എന്നും പഠിക്കുന്ന കാലത്ത് മലയാളി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നന്നായി റാഗ് ചെയ്യുമായിരുന്നു എന്നും വിനീത് ഓര്‍ക്കുന്നു.

  Neymar Malayalam Movie Pooja Visuals | Naslen | Filmibeat Malayalam

  പ്രണവ് മോഹന്‍ലാലിന്റേയും ശക്തമായൊരു തിരിച്ചുവരവായി മാറിയിരിക്കുകയാണ് ചിത്രം. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനുമായിരുന്നു ചിത്രത്തിലെ നായികമാര്‍. ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം ആയിരുന്നു സിനിമയുടെ നിര്‍മ്മാണം. ഏറെ നാള്‍ മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്ന സിനിമ കൊവിഡ് പ്രതിസന്ധി മൂലം തീയേറ്ററുകളിലെത്താന്‍ വൈകുകയായിരുന്നു. എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ സിനിമ തീയേറ്ററിലെത്തിയപ്പോള്‍ മികച്ച പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്തു. നീണ്ടൊരു ഉടവേളയ്ക്ക് ശേഷമായിരുന്നു വിനീത് സംവിധായകന്റെ കുപ്പായം അണിഞ്ഞത് എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിലൂടെ ഒരുപാട് യുവതാരങ്ങളേയും വിനീത് വീണ്ടും മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുകയാണ്.

  Read more about: vineeth sreenivasan
  English summary
  Vineeth Sreenivasan Says Selva From Hridayam Is Not An Imaginory Character
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X