For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജീവിതത്തിലെ മറക്കാനാവാത്ത ഓണസമ്മാനം അതായിരുന്നു; എന്നിട്ടാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത്: ദിവ്യ ഉണ്ണി

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. സിനിമയില്‍ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും നടിയോടുള്ള ഇഷ്ടത്തിന് കുറവൊന്നും വന്നിട്ടില്ല. ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകള്‍ക്ക് പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ്‌. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം നൃത്തത്തിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടയ്ക്ക് ടെലിവിഷൻ ഷോകളിലും ദിവ്യ എത്തിയിരുന്നു.

  അടുത്തിടെ പൗർണമി മുകേഷ് സംവിധാനം ചെയ്ത ഉർവി എന്ന ഒരു ഫാഷന്‍ ഫിലിമിൽ ദിവ്യ അഭിനയിച്ചിരുന്നു. രണ്ടു മിനിറ്റ് മാത്രം ദൈർഘ്യമുളള ഹസ്വ വീഡിയോ ശ്രദ്ധനേടിയിരുന്നു. ഭർത്താവും കുട്ടികളുമായി അമേരിക്കയിലാണ് ദിവ്യ ഇപ്പോൾ. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ദിവ്യ തന്റെ ഓണമൊക്കെ അവിടെ തന്നെയാണ് ആഘോഷിക്കുന്നത്.

  Also Read: 'അങ്കിളിന്റെ പ്രായമുള്ളയാൾ ബസിലിരുന്നപ്പോൾ തുടയിൽ പിടിച്ചു, കക്ഷത്തിലേക്ക് തുറിച്ച് നോക്കി നിന്നു'; മീനാക്ഷി

  നാട്ടിൽ നിന്നും മാറി അമേരിക്ക പോലെ ഒരിടത്ത് ഓണം ആഘോഷിക്കുന്നതിനെ കുറിച്ചും തന്റെ ഓണക്കാല ഓർമകളെ കുറിച്ചും പങ്കുവയ്ക്കുകയാണ് ദിവ്യ ഇപ്പോൾ. മാതൃഭൂമിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ ഓണക്കാല വിശേഷങ്ങൾ പങ്കുവച്ചത്. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓണത്തെ കുറിച്ചും ഓണസമ്മനത്തെ കുറിച്ചുമെല്ലാം ദിവ്യ സംസാരിക്കുന്നുണ്ട്.

  Also Read: 'ആളുകൾ ശ്രദ്ധിക്കാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല', പക്ഷെ ശ്രദ്ധിച്ച് തുടങ്ങിയപ്പോൾ സന്തോഷമായെന്ന് ബേസിൽ ജോസഫ്

  ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു വർഷം മുൻപ് അച്ഛനും അമ്മയ്ക്കും ഒപ്പം ഓണം ആഘോഷിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും നല്ല ഓണം ഓർമയെന്നാണ് ദിവ്യ പറയുന്നത്. 'രണ്ടു വര്‍ഷം മുമ്പ് എന്റെ ഇളയ മകളെ പ്രസവിച്ചിരിക്കുന്ന സമയത്ത് കുഞ്ഞിനെ കാണാനായി അച്ഛനും അമ്മയും വന്നു.

  കോവിഡ് ആയതുകൊണ്ട് അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചു പോകാൻ പറ്റിയില്ല. അങ്ങനെ കുറച്ചുനാള്‍ ഇവിടെ താമസിക്കേണ്ടി വന്നു. അങ്ങനെ ഒരുപാട് വര്‍ഷത്തിനുശേഷം അവര്‍ക്കൊപ്പം ഓണം ആഘോഷിക്കാനും ഒന്നിച്ചിരുന്ന് സദ്യ കഴിക്കാനും ഭാഗ്യമുണ്ടായി. ജീവിതത്തില്‍ മറക്കാനാവാത്ത ആ ഓണസമ്മാനം നല്‍കിയിട്ടാണ് കഴിഞ്ഞവര്‍ഷം അച്ഛന്‍ ഞങ്ങളെ വിട്ടുപോയത്.' ദിവ്യ ഉണ്ണി പറഞ്ഞു.

  Also Read: ഹണിമൂൺ അവസാനിപ്പിച്ച് വീട്ടിൽ പോകാമെന്ന് പറഞ്ഞ അജയ് ദേവ്ഗൺ, കാരണം കേട്ട് ഞെട്ടിയ കജോൾ; സംഭവമിങ്ങനെ

  'ചെറുപ്പത്തില്‍ കൊച്ചച്ഛനും ചെറിയച്ഛന്‍മാരുമൊക്കെ ഓണക്കോടി തരുമായിരുന്നു. എത്രയെത്ര പട്ടുപാവാടകള്‍, ചുരിദാറുകള്‍, ദാവണികള്‍... വര്‍ഷങ്ങള്‍ക്കുമുമ്പ് കൊച്ചച്ഛന്‍ തന്നൊരു നീല ചുരിദാര്‍ ഞാനിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അമേരിക്കയില്‍ വരുന്നതിനുമുമ്പ് തന്നതാണ്. അദ്ദേഹം മരിച്ചിട്ട് കുറേ വര്‍ഷങ്ങളായി. അത് കാണുമ്പോള്‍ കൊച്ചച്ഛനെ ഓര്‍മവരും. ഇതുപോലൊരു ഓണസമ്മാനമായിരുന്നു ആ ചുരിദാര്‍,' ദിവ്യ ഓർത്തു.

  ഏകദേശം രണ്ട് മൂന്ന് മാസം നീളുന്ന ഓണാഘോഷമാണ് അമേരിക്കയിൽ ഉണ്ടാവാറുള്ളതെന്ന് താരം പറയുന്നു. അമ്പലങ്ങളുടെയും അസോസിയേഷനുകളുടെയും സംഘടനകളുടെയുമൊക്കെ ആഘോഷമുണ്ടാവും. ഏകദേശം നവരാത്രി, ദീപാവലി സമയം വരെ ഈ ഓണാഘോഷം തുടരും. ഓണാഘോഷങ്ങളിൽ താൻ നൃത്തം ചെയ്യാറുണ്ടെന്നും ഇത്തവണത്തെ പരിപാടികൾക്കായുള്ള പരിശീലനം തുടങ്ങിയെന്നും ദിവ്യ പറഞ്ഞു.

  Also Read: 'സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാനാവില്ല; സ്നേഹം പകുത്തുകൊടുക്കുന്നതിൽ കണ്‍ഫ്യൂസ്ഡ് ആയിരുന്നു': അഭയ

  'ഇവിടെ ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ ഒക്കെ നല്ല ചൂടാണ്. കൃഷി ചെയ്യുന്ന ഇന്ത്യന്‍ കുടുംബങ്ങളുടെ വിളവെടുപ്പ് കാലം കൂടിയാണ്. അതുകൊണ്ട് നാടുപോലെ തന്നെ തോന്നും. തനിനാടന്‍ തൂശനിലയില്‍ തന്നെ സദ്യയുണ്ണാം. നാട്ടുപൂക്കളും കിട്ടും. നാടിനെ ചേർത്തു നിർത്തിക്കൊണ്ടുള്ള ആഘോഷങ്ങളാണ് എല്ലാം. അവധി ദിവസങ്ങളിലാണ് ഓണം വരുന്നതെങ്കില്‍ കുടുംബമൊന്നിച്ച് പൂക്കളമൊക്കെ ഇട്ട് സദ്യയുണ്ണും. കുട്ടികൾക്ക് ഓണത്തിന്റെ ഐതീഹ്യമൊക്കെ പറഞ്ഞുകൊടുക്കാറുണ്ട്' ദിവ്യ ഉണ്ണി പറഞ്ഞു.

  Read more about: onam
  English summary
  Viral: Actress Divya Unni talks about her unforgettable Onam memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X