For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിൽ മികച്ച ചിത്രങ്ങൾ കിട്ടുന്നില്ലേ, പ്രിയാമണി മാറി നിൽക്കുന്നതിന്റെ കാരണം ഇതാണ്

  |

  തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് പ്രിയാമണി. മലയാളവുമായി അടുത്ത ബന്ധമുള്ള പ്രിയ തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. 2004 ൽ പുറത്ത് ഇറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാളത്തിൽ എത്തുന്നത്. പൃഥ്വിരാജിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ഒറ്റനാണയം എന്ന ചിത്രം ചെയ്തെങ്കിലും നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 2008 ൽ പുറത്തിറങ്ങിയ തിരക്കഥ എന്ന ചിത്രത്തിലൂടെയാണ്. പ്രിയാമണിയുടെ എക്കാത്തേയും ഹിറ്റ് കഥപാത്രങ്ങളിലൊന്നാണ് തിരക്കഥയിലെ മാളവിക. ഇന്നും സിനിമകോളങ്ങളിൽ തിരക്കഥയും മാളവിക എന്ന കഥാപാത്രവും ചർച്ചയാവുന്നുണ്ട്.

  ബിഗ് ബോസ് താരം ഋതു മന്ത്രയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു, കാണാം

  മലയാളത്തിൽ മികച്ച ആരാധകരാണ് പ്രിയാമണിക്കുള്ളത്. എന്നാൽ മറ്റ് ഭാഷകളെ അപേക്ഷിച്ച് വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ മോളിവുഡിൽ നടി ചെയ്തിട്ടുള്ളൂ. മിനിസ്ക്രിനിലും പ്രിയ സജീവമാണ്. ഇപ്പോഴിത മലയാളത്തിൽ അധികം ചിത്രങ്ങൾ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പ്രിയമണി. മഹിളാരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയ ഇക്കാര്യം വെളിപ്പെടുത്തിയത്.

  2003 മുതൽ പ്രിയ സിനിമയിൽ സജീവമാണെങ്കിലും വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളു. എന്നാൽ തെലുങ്ക് , തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും ബോളിവുഡ് വെബ് സീരീസുകളിലും നടി സജീവമാണ്. സിനിമയിൽ അധികം പ്രത്യക്ഷപ്പെടുന്നില്ലെങ്കിലും മലയാളം റിയാലിറ്റി ഷോകളിൽ പ്രിയാമണി എത്താറുണ്ട്. അതിനാൽ തന്നെ മനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയ മണി പ്രിയങ്കരിയാണ്.

  മലയാളം തനിക്ക് ഒരിക്കലും വിടാൻ പറ്റില്ലെന്നാണ് പ്രിയ പറയുന്നത്. നല്ല സിനിമകൾ ലഭിക്കാത്തത് കൊണ്ടാണോ മലയാളത്തിൽ ഗ്യാപ്പ് എന്ന ചോദ്യത്തിനായിരുന്നു നടി ഉത്തരം നൽകിയത്. ' ''എന്തായാലും തനിക്ക് മലയാളം സിനിമ വിടാൻ പറ്റില്ല. സത്യൽ കുറച്ച് പ്രൊജക്ടുകൾ തനിക്ക് വരുന്നുണ്ട്. പക്ഷെ എനിക്ക് എടുക്കാൻ പറ്റുന്നില്ല.വേറെ പ്രൊജക്ടിന്റെ ഡേറ്റ് ക്ലാഷായത് കൊണ്ടാണ്. എന്നാൽ ഇപ്പോൾ നല്ലൊരു മലയാളം ചിത്രം വന്നാൽ ചെയ്യും'' നടി പറയുന്നു.

  കഴിഞ്ഞ പതിനെട്ട് വർഷമായി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷ ചിത്രങ്ങളിൽ സജീവമാണ്. പല ഭാഷകളിലായി നിരവധി പുരസ്കാരങ്ങളും നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിത തന്റെ ഇഷ്ടമുളള ഭാഷ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. എല്ലാ ഭാഷയും തനിക്ക് ഇഷ്ടമുള്ള ഭാഷയാണെന്നാണ് പ്രിയാമണി പറയുന്നത്. കൂടാതെ സിനിമയിൽ ഭാഷ തനിക്ക് ഒരു പ്രശ്നമല്ലെന്നും നടി കൂട്ടിച്ചേർത്തു. തനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ ആരാധകരേയും കിട്ടുന്നുണ്ട്. ആദ്യം സൗത്തിൽ നിന്നാണ് കൂടുതൽ ആരാധകരെ ലഭിച്ചിരുന്നത്. എന്നാൽ ഫാമിലി മാൻ, ഹിസ് സ്റ്റോറി, ചെന്നൈ എക്സപ്രസ് പോലുള്ള ചിത്രങ്ങൾ ചെയ്തപ്പോൾ നോർത്തിൽ നിന്നും മികച്ച ആരാധകരെ കിട്ടി. കൂടാതെ ഒടിടി ഫ്ലാറ്റ്ഫോം കൂടി സജീവമായതോടെ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുകയായിരുന്നു. ഡെയ്ലി തനിക്ക് കുറെ സന്ദേശങ്ങൾ വരാറുണ്ട്. അതുകൊണ്ട് ഞാൻ സന്തോഷവതിയാണ്. അതിനാൽ ഭാഷ തനിക്കൊരു പ്രശ്നമേ അല്ലയെന്നാണ നടി പറയുന്നത്.

  Priyamani about her working experience with shah Rukh Khan | FilmiBeat Malayalam

  മലയാളത്തിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ നടി സജീവമാണ്. റാണ- സായി പല്ലവി പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ വിരാടപർവ്വമാണ് പുറത്തു വരാനുളള പ്രിയയുടെ ഏറ്റവും പുതിയ ചിത്രം. ഒരു നക്സലൈറ്റ് സ്റ്റോറിയാണത്. ഒപ്പം ഒരു ലവ് സ്റ്റോറിയും കൂടെയാണ്. തമിഴ് ചിത്രം അസുരന്റെ റീമേക്കായ നാറപ്പയാണ് നടിയുടെ മറ്റൊരു ചിത്രം. വെങ്കിടേഷിന് ഒപ്പമാണ് നടി എത്തുന്നത്. അസുരനിൽ മഞ്ജു ചെയ്ത പച്ചൈയമ്മാൾ എന്ന കഥാപാത്രയാണ് നടി അവതരിപ്പിക്കുന്നത്. മൈതാനാണ് ഹിന്ദിയിലെ ചിത്രം. അജയ് ദേവ്ഗണ്ണിനോടൊപ്പമാണ് അഭിനയിക്കുന്നത്. പ്രിയയുടെ ഭാഗം കഴിഞ്ഞിട്ടുണ്ട്. എന്നാൽ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ഇവ കൂടാതെ നാല് , അഞ്ച് ചിത്രങ്ങളും നടി സൈൻ ചെയ്തിട്ടുണ്ട്. വെബ്സീരീസുകളിലും സജീവമാണ് പ്രിയ.

  Read more about: priyamani
  English summary
  Viral:Actress Priyamani Opens Up Why She took a break from Malayalam cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X