For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിജയ് ദേവരകൊണ്ടയുമായി ഡേറ്റിംഗിലോ?; ഒടുവിൽ പ്രതികരിച്ച് രശ്‌മിക മന്ദാന

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുപാട് ആരാധകരുള്ള നായകനും നായികയുമാണ് വിജയ് ​ദേവരകൊണ്ടയും രശ്മിക മന്ദാനയും. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആരാധകർക്ക് പ്രിയങ്കരനായതെങ്കിൽ. ഗീത ​ഗോവിന്ദത്തിലെ നായിക വേഷമാണ് രശ്‌മികയെ ശ്രദ്ധേയയാക്കിയത്. ചിത്രത്തിൽ വിജയ് ആയിരുന്നു നായകൻ. ഇതിനു ശേഷം ഡിയർ കംറേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

  രണ്ടു ചിത്രങ്ങളിലും ഇവരുടെ കെമിസ്ട്രി പ്രേക്ഷക പ്രശംസ നേടിയിരുന്നു. തെന്നിന്ത്യയിലെ മികച്ച പ്രണയ ജോഡികളായി ഇവരെ ആരാധകർ വിലയിരുത്തി. എന്നാൽ അതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന കിംവദന്തികളും തലപൊക്കാൻ തുടങ്ങിയിരുന്നു. രണ്ടുപേരെയും ഒന്നിച്ച് ജിമ്മിലും ഹോട്ടലുകളിലും ഒക്കെ കാണാൻ തുടങ്ങിയതോടെയാണ് ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.

  അടുത്തിടെ വീണ്ടും ഇരുവരും പ്രണയത്തിലാണെന്ന തരത്തിൽ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ അതിനോടെല്ലാം പ്രതികരിച്ചിരിക്കുകയാണ് നടി രശ്‌മിക മന്ദാന. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഡേറ്റിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

  "ചിലപ്പോൾ ഈ ചോദ്യങ്ങൾ കേൾക്കുമ്പോൾ, ഞാൻ വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുന്നു, പക്ഷേ നിങ്ങൾ ഇപ്പോഴും എന്നോട്, 'നിങ്ങൾ ആരെയാണ് ഡേറ്റ് ചെയ്യുന്നത്? എന്താണ് നിങ്ങളുടെ വ്യക്തിജീവിതം? എന്നതൊക്കെയാണാലോ ചോദിക്കുന്നത് എന്ന് ഓർക്കും. എന്നാൽ ഞങ്ങൾ അഭിനേതാക്കളാണെന്നും ഞങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ അവർക്ക് കൂടുതൽ ആഗ്രഹം ഉണ്ടാകുമെന്നും ഞാൻ മനസിലാക്കുന്നു. " രശ്‌മിക പറഞ്ഞു.

  Also Read: തെന്നിന്ത്യൻ സുന്ദരി ഹൻസിക മോത്വാനി വിവാഹിതയാകുന്നു, വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കൻ‌?

  'കിരിക് പാർട്ടി' എന്ന കന്നഡ ചിത്രത്തിലൂടെയായായിരുന്നു രശ്മികയുടെ അരങ്ങേറ്റം. 'ചലോ' എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് രശ്‌മിക രണ്ട് കന്നഡ ചിത്രങ്ങൾ കൂടി ചെയ്തിരുന്നു. നിലവിൽ തന്നെ കുറിച്ചു കേൾക്കുന്ന വാർത്തകൾ താൻ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തിടത്തോളം കാലം ശരിയല്ലെന്നും താരം പറഞ്ഞു.

  "എന്റെ കരിയറിന്റെ തുടക്കം മുതൽ അങ്ങനെയാണ്... അവൾ ആരെയാണ് കാണുന്നത്, അതെ അവൾ ഈ വ്യക്തിയുടെ കൂടെയാണ് എന്നൊക്കെയാണ് ആളുകൾ നോക്കുന്നത്. അഭിനേതാക്കൾ എപ്പോഴും ലൈംലൈറ്റിലുണ്ട്, നിങ്ങൾക്ക് അതിനെക്കുറിച്ച് സംസാരിക്കാം, പക്ഷേ എന്റെ കാര്യത്തിലേക്ക് വരുമ്പോൾ, ഞാൻ ആയിട്ട് പറയുന്നതുവരെ, നിങ്ങൾ നിഗമനങ്ങളിൽ എത്തിച്ചേരരുത് എന്നാണ് എനിക്ക് പറയാനുള്ളത്, "രശ്മിക പറഞ്ഞു.

  Also Read: വിജയ് സേതുപതി ഭാര്യ ജെസിയെ കാണുന്നത് വിവാഹനിശ്ചയത്തിന്റെ അന്ന്? ഇന്റര്‍നെറ്റിലൂടെയുള്ള പ്രണയകഥയിങ്ങനെ..

  Recommended Video

  Nithya Menen On Santhosh Varkey: ഒരുപാട് നാളായി ആ നൂയിസൻസ് പുറകെ കൂടിയിട്ട് | *Interview

  "ജോലി കാര്യത്തിലേക്ക് വന്നാൽ, ഞാൻ ഏത് സിനിമയിലാണ് പ്രവർത്തിക്കുന്നത്, അത് എപ്പോൾ റിലീസ് ചെയ്യുമെന്ന് എനിക്ക് പറയാൻ കഴിയും. എന്നാൽ എന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ആരെയും അനുവദിക്കാത്ത വ്യക്തിയാണ് ഞാൻ എന്നല്ല. എന്നെ സംബന്ധിച്ചിടത്തോളം, എനിക്ക് ഉറപ്പാണെന്ന് അറിയാത്തിടത്തോളം വരെ, അല്ലെങ്കിൽ ഞാൻ ഒരു നിഗമനത്തിലെത്തുന്നത് വരെ, എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല." രശ്‌മിക കൂട്ടിച്ചേർത്തു.

  Also Read: 'കല്യാണം കഴിക്കാതെ ജീവിക്കുന്നതാണ് നല്ലത്'; ഭർത്താവിന് പാദശുശ്രൂഷ ചെയ്ത നടി പ്രണിത സുഭാഷിന് വിമർശനം!

  അടുത്തിടെ കോഫി വിത്ത് കരണിൽ അതിഥിയായെത്തിയപ്പോൾ വിജയ് ദേവരകൊണ്ടയും തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നാണ് പറഞ്ഞിരുന്നത്. സീതാ രാമം പ്രമോഷനിടെ ദുൽഖർ സൽമാനോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് പേരും തന്റെ അടുത്ത സുഹൃത്തുക്കളാണെങ്കിലും ഇക്കാര്യം തനിക്കറിയില്ലെന്നുമാണ് ദുൽഖർ പറഞ്ഞത്. ദുൽഖർ നായകനായ സീതാ രാമത്തിൽ രശ്‌മിക ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

  Read more about: rashmika mandanna
  English summary
  Viral: Actress Rashmika Mandanna breaks silence on Vijay Deverakonda dating rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X