For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അദിതിയെ കോൾഡ് കേസിലേയ്ക്ക് എത്തിച്ചത് തിരക്കഥ മാത്രമല്ല, പൃഥ്വിരാജിനെ കുറിച്ച് നടി

  |

  പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കോൾഡ് കേസ്. പൃഥ്വിരാജ്, അദിതി ബാലൻ പ്രധാന വേഷത്തിലെത്തി ചിത്രം ജൂൺ 30 ന് അമസോൺ പ്രൈമിൽ റിലീസ് ചെയ്തിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം പഥ്വിരാജ് പോലീസ് ഗെറ്റപ്പിൽ എത്തുന്ന ചിത്രമായിരുന്നു ഇത്. എസിപി സത്യജിത്ത് എന്ന പോലീസ് കഥാപാത്രത്തെയാണ് നടൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അരുവി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അദിതി ബാലനാണ് പൃഥ്വിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . മേധ പത്മ എന്ന ജേണലിസ്റ്റിനെയാണ് അദിതി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ജൂൺ 30 ന് അമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

  ഷർട്ടിൽ ഇത്രയും ഗ്ലാമറസ് ആകാമോ, നടിയുടെ ചിത്രം നോക്കൂ

  അദിതിയുടെ ആദ്യത്തെ മലയാള ചിത്രമാണ് കോൾഡ് കേസ്. ഇപ്പോഴിത കോൾഡ് കേസ് എന്ന് ചിത്ര തിരഞ്ഞടുക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് അദിതി ബാലൻ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ തന്റെ കഥാപാത്രത്തിനെ കുറിച്ചും പൃഥ്വിരാജ് എന്ന നടനോടൊപ്പമുള്ള ഷൂട്ടിങ്ങ് അനുഭവങ്ങളും നടി തുറന്ന് പറയുന്നു. പൃഥ്വിരാജിന്റെ ഒരു വലിയ ഫാൻ ആണ് താനെന്നും അദിതി അഭിമുഖത്തിൽ പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ...

  സിനിമയുടെ തിരക്കഥ കേട്ടപ്പോൾ തന്നെ വളരെ ഇഷ്ടമാകുകയായിരുന്നു. ഹെറർ, ഇൻവെസ്റ്റിഗേഷൻ എന്നിങ്ങനെ രണ്ട് ജോണറിലൂടെയാണ കഥ മുന്നോട്ട് പോകുന്നത്. ഇത് നല്ലൊരു മിക്സ് ആയിരുന്നു. കോൾഡ് കേസ് തന്റെയൊരു ക്വിക്ക് പ്രൊജക്ട് ആയിരുന്നു. തന്നെ വിളിച്ച് സിനിമയുടെ കഥ പറഞ്ഞു. ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുകയായിരുന്നു. അതിനാൽ തന്നെ സിനിമയ്ക്ക് വേണ്ട അത്ര റിഹേഴ്സൽ ഒന്നും ചെയ്തിരുന്നില്ലെന്നും അദിതി പറയുന്നു.

  പൃഥ്വിരാജിന്റ ആരാധികയാണെന്നും അദിതി അഭിമുഖത്തിൽ പറഞ്ഞു. ചെറുപ്പം മുതലെ അദ്ദേഹത്തിന്റെ ഫാൻ ആണ് ഞാൻ സിനിമയുടെ ആദ്യത്തെ ദിവസം അൽപം പേടിയുണ്ടായിരുന്നു. എന്നാൽ കുറെ നേരം തങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ കംഫർട്ടബിൾ ആകുകയായിരുന്നു. ഈ സിനിമയിൽ പൃഥ്വിയുടെ ക്യാരക്ടറിന് ഒരു ട്രാക്കുണ്ട്. തനിക്ക മറ്റൊരു ട്രാക്ക് ആയിരുന്നു. സിനിമയുടെ ഒരു പോയിന്റിലാണ് ഞാങ്ങൾ കണ്ടുമുട്ടുന്നത്. അവിടെ വെച്ചാണ് ട്വിസ്റ്റ് ക്രിയേറ്റാവുന്നത്. അതിനാൽ തന്നെ ഒരുമിച്ച് അധികം സീൻസ് ഉണ്ടായിരുന്നില്ലെന്നും അദിതി നടനോടൊപ്പമുള്ള വർക്കിംഗ് അനുഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

  മൂന്ന് , നാല് ദിവസം മാത്രമേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. ആ ദിവസം വളരെ നല്ലതായിരുന്നു. അദ്ദേഹം വളരെ പ്രൊഫഷണലും ഡെഡിക്കേറ്റീവ് ആണ്. സെറ്റിൽ വന്ന് സീൻ കഴിയും പിന്നെ പോവും. ഏറെ പ്രൊഫഷണലായിട്ടുള്ളവരോടൊപ്പം വര്‍ക്ക് ചെയ്യാൻ തന്നെ എളുപ്പമാണെന്നും അദിതി പറയുന്നു. ശാകുന്ദളമാണ അദിതിയുടെ മറ്റൊരു ചിത്രം. ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പായിരുന്നു ഷൂട്ട് നടന്നത്. ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്. എന്‍റെ ഭാഗങ്ങള്‍ ആകുന്നതേയുള്ളൂ. മിക്കവാറും ഈ വ‍ർഷം ഉണ്ടാകുമെന്നും താരം പറയുന്നു.

  താൻ ചെയ്തതിൽ ഏറ്റവും നല്ല പോലീസ് വേഷം ഏതെന്ന് പൃഥ്വി പറയുന്നു | FilmiBeat Malayalam

  ഒടിടി റിലീസുകളെ കുറിച്ചു അദിതി അഭിമുഖത്തിൽ പറയുന്നുണ്ട്. ഇത്തരത്തിലുളള സന്ദർഭങ്ങളിൽ ഒടിടി റിലീസ് വരെ മികച്ച ഓപ്ഷനാണ്. തന്നെ പ്രേക്ഷകർ തിരിച്ചറിഞ്ഞതും കൂടുതൽ റീച്ച് കിട്ടിയതും ഒടിടിയിലൂടെയാണ്. തന്റെ ആദ്യ ചിത്രമായ അരുവി തിയേറ്റർ റിലീസ് ആയിരുന്നെങ്കിലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഒടിടിയിലൂടെയാണ്. കൂറെ മലയാളികളും തമിഴ്നാടിന് പുറത്തുള്ളവരും എന്നെ തിരിച്ചറിഞ്ഞത് ഒടിടിയിലൂടെയാണ്. അതിനാൽ തനിക്ക് അത് വ്യക്തിപരമായ നേട്ടമാണ്. എന്നാൽ ഒരു ഹൊറർ സിനിമ തിയേറ്ററിൽ സൗണ്ട് എഫക്ടോടെ കാണുന്നത് ഏറെ നല്ലതാണെന്നും നടി പറയുന്നു.

  Read more about: prithviraj ott
  English summary
  Viral: Aditi Balan Opens Up Her Working Experience With Prithviraj Sukumaran In Cold Case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X