For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിമിഷയ്ക്ക് അവിടെ ഇഷ്ടപ്പെടുമോ എന്നതായിരുന്നു പേടി; അന്നത്തെ കാര്യം വരിതെറ്റാതെ അവൾ പറയുമെന്ന് അനു സിത്താര

  |

  മലയാളത്തിന്റെ പ്രിയപ്പെട്ട നടി അനു സിത്താരയുടെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കും സുപരിചിതമാണ്. ഭര്‍ത്താവ് വിഷ്ണുവിനെ കുറിച്ചാണ് എല്ലാ അഭിമുഖങ്ങളിലും അനു പറയാറുള്ളത്. അതുപോലെ ഏറ്റവും അടുത്ത സുഹൃത്താണ് നടി നിമിഷ സജയന്‍. ഇരുവരുടെയും സൗഹൃദത്തെ കുറിച്ച് മുന്‍പ് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

  ബെഡ് റൂമിൽ നിന്നും മനോഹരമായ ഫോട്ടോഷൂട്ട് നടത്തി ഭൂമി പഡ്നെക്കർ, ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട യാത്രകള്‍ ഏതൊക്കെയാണെന്ന് തുറന്ന് പറയുകയാണ് അനു സിത്താര. ഏറ്റവും കൂടുതല്‍ സ്വന്തം നാട്ടില്‍ നില്‍ക്കാനാണ് ഇഷ്ടം. എന്നാല്‍ നിമിഷയെയും സഹോദരിയെയും കൂട്ടി നടത്തിയൊരു യാത്രയെ കുറിച്ചാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ അനു സിത്താര തുറന്ന് സംസാരിച്ചിരിക്കുന്നത്.

  തിരക്കുകള്‍ക്കിടയിലെ ഒഴിവ് സമയങ്ങള്‍ യാത്രകള്‍ക്കായി മാറ്റി വെക്കും. ഭര്‍ത്താവ് വിഷ്ണുവും ഒപ്പമുണ്ടാകും. വയനാടിന്റെ സൗന്ദര്യം എത്ര ആസ്വദിച്ചാലും മടുക്കാറില്ല. യാത്ര നല്‍കുന്ന അനുഭവ സമ്പത്തും വളരെ വലുതാണ്. ചില യാത്രകള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായിരിക്കും. ജോലിത്തിരക്കുകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ഇടയില്‍ ജീവിതത്തിന് പുത്തന്‍ ഉണര്‍വ് നല്‍കും അവ.

  വയനാട്ടുകാരി ആയത് കൊണ്ടാവാം എനിക്ക് പ്രകൃതിയോട് ഇത്രയടുപ്പം. നഗരര ജീവിതത്തെക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനി നാടന്‍ സൗന്ദര്യമാണ്. നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നത്. കടല്‍ കടന്ന് പോയാലും തിരിച്ച് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന സന്തോഷവും സമാധാനവും മറ്റെവിടെയും കിട്ടില്ല. എന്റെ നാടിനോട് അടങ്ങാത്ത പ്രണയമാണ്. സുഹൃത്തുക്കളില്‍ ആര് നാട്ടിലെത്തിയാലും ഞാന്‍ ആദ്യം കൊണ്ട് പോവുക മുത്തങ്ങയിലേക്ക് ഒരു ട്രിപ്പ് ആയിരിക്കും. ആസ്വദിക്കേണ്ടത് മുത്തങ്ങയില്‍ നിന്നും ഗുണ്ടല്‍പ്പേട്ടിലേക്കുള്ള വഴിയിലെ കാഴ്ചകളാണ്.

  അഭിനേത്രിയും സുഹൃത്തുമായ നിമിഷ സജയനും സഹോദരിയും എന്റെ അനിയത്തിയും ഞാനും ഒരുമിച്ച യാത്ര മറക്കാനാവാത്തതാണ്. എന്നെക്കാള്‍ യാത്ര ചെയ്യുന്ന ആളാണ് നിമിഷ. അതുകൊണ്ട് നിമിഷയുമായി മുത്തങ്ങ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അവള്‍ക്ക് അവിടം ഇഷ്ടപ്പെടുമോ എന്നതായിരുന്നു എന്റെ സംശയം. അത് നിമിഷ മാറ്റി. എന്നെക്കാള്‍ ആ യാത്ര ആസ്വദിച്ച് നിമിഷയായിരുന്നു. ആ യാത്രയുടെ ഓര്‍മകള്‍ പങ്കുവെക്കുമ്പോള്‍ അവള്‍, അന്നത്തെ ഓരോ നിമിഷവും വരിതെറ്റാതെ എന്റെ കണ്ണുകളില്‍ തെളിയുന്നുണ്ടെന്നും പറയും.

  വിവാഹം കഴിഞ്ഞാണ് യാത്രകള്‍ കൂടുതലും നടത്തിയത്. ചെറുപ്പത്തില്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പമുള്ള യാത്രയില്‍ കണ്ടിയിടങ്ങള്‍ ഇപ്പോഴും ശരിക്കും ഓര്‍ക്കാനും പറ്റുന്നില്ല. എന്റെ ജീവിതത്തിലെ യാത്രകള്‍ തിളക്കമുള്ളതാക്കിയത് വിഷ്ണുവേട്ടനാണ്. ഞാനും വിഷ്ണുവേട്ടനും ഒരുപാട് യാത്രകള്‍ പോയിട്ടുണ്ട്. സിനിമയില്‍ എത്തിയതോടെ ഒരുപാട് യാത്ര ചെയ്യുവാനുള്ള ഭാഗ്യം ഉണ്ടായി. രണ്ട് പേര്‍ക്കും യാത്രയുടെ കാര്യത്തില്‍ പ്രത്യേക ഇഷ്ടങ്ങളൊന്നുമില്ല. ഞങ്ങള്‍ ഒരുമിച്ച ഏത് യാത്രയും ആസ്വദിക്കാറുണ്ട്.

  Nimisha Sajayan about Fahadh Faazil | FilmiBeat Malayalam

  എനിക്ക് ഇഷ്ടപ്പെടുന്നയിടം ഏട്ടനും ഇഷ്ടമാണ്. ഏട്ടന്‍ പോകുന്നയിടമെല്ലാം എനിക്കും ഇഷ്ടമാണ്. എന്നാല്‍ ഒറ്റ ട്രിപ്പിന് ഒരിടത്ത് പോയി വരാന്‍ എനിക്ക് താല്‍പര്യമില്ല. ഒരു സ്ഥലത്ത് പോയാല്‍ അവിടെ കുറച്ച് ദിവസങ്ങള്‍ തങ്ങി കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങി വരാനാണ് പ്രിയം. അങ്ങനെ നടത്തുന്ന യാത്രകളാണ് കാഴ്ചയെയും ജീവിതത്തെയും മനോഹരമാക്കുന്നത്.

  English summary
  Viral: Anu Sithara Recalls Her Travel Experiences With Nimisha Sajayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X