For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്, ഇടയ്ക്ക് തലവേദന വരും, തലച്ചോറിലായാൽ സർജറി നടത്തണം'; റോബിൻ പറയുന്നു!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിൽ പങ്കെടുത്ത ശേഷം വലിയ രീതിയിൽ ഫാൻസിനെ ഉണ്ടാക്കിയെടുത്ത വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. പത്ത് ലക്ഷത്തോളം ആളുകളാണ് റോബിനെ സോഷ്യൽമീഡിയയിൽ പിന്തുടരുന്നത്. അടുത്തിടെയാണ് റോബിന്റെ ആദ്യത്തെ സിനിമയുടെ പ്രഖ്യാപനം നടന്നത്.

  സാധാരണയായി ബി​ഗ് ബോസ് അവസാനിച്ച് കുറച്ച് നാളുകൾ കഴിയുമ്പോൾ മത്സരാർഥികൾ പ്രേക്ഷകരുടെ മനസിൽ നിന്ന് മാഞ്ഞ് പോകും. പക്ഷെ റോബിന്റെ കാര്യത്തിൽ ഓരോ ദിവസവും ആരാധകരുടെ എണ്ണം വർധിക്കുകയാണ്.

  Also Read: ഭര്‍ത്താവിന്റെ പോക്കറ്റില്‍ നിന്നും ഇപ്പോഴും പൈസ അടിച്ചു മാറ്റാറുണ്ട്; യുഎസില്‍ വച്ച് ഫുഡിന് തല്ലുണ്ടാക്കി

  ഇപ്പോഴിത ജീവിതത്തിലെ പുതിയ വിശേഷങ്ങൾ ഭാവി വധു ആരതിക്കൊപ്പമെത്തി പങ്കുവെച്ചിരിക്കുകയാണ് റോബിൻ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിലാണ് റോബിനും ആരതിയും മനസ് തുറന്നത്. 'ചിലർ തെറ്റായ ചില കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് സൈബർ സെല്ലിൽ പരാതി കൊടുത്തത്.'

  'ഞാനും ആരതിയും മുടിയിൽ‌ ഇടയ്ക്കിടെ തടവുന്നതിൽ ആർക്ക് പ്രശ്നമുണ്ടായാലും ഞങ്ങൾക്ക് ഒരു കുന്തവുമില്ല. ഇന്നേവരെ കാണാത്തവർ വരെ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം. ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ചതിൽ ഏറ്റവും ടാലന്റ് കുറഞ്ഞ വ്യക്തി ഞാനാണ്.'

  Also Read: നാളെ ഇവരും പഴയ തലമുറയാവും, യുവ സംവിധായകരുടെ മനോഭാവം വേദനിപ്പിക്കുന്നു; സിദ്ദിഖ്

  'പക്ഷെ എന്നിട്ടും ആളുകൾ എന്നെ സ്നേഹിക്കുന്നെങ്കിൽ അതാണ് എന്റെ വിജയം. എനിക്കുള്ളതിൽ ഞാൻ തൃപ്തനാണ്. ഞാൻ ചെയ്ത കാര്യങ്ങളിൽ ഒന്നും എനിക്ക് വിഷമം തോന്നിയി‌ട്ടില്ല. എനിക്ക് ഇടയ്ക്കിടെ തലവേദന വരാറുണ്ട്. ചിലപ്പോൾ മരുന്ന് കഴിച്ചാലും തലവേദന മാറില്ല.'

  'തലയുടെ പിൻ ഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്. രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത് നോക്കും.'

  'എന്നെങ്കിലും അത് തലച്ചോറിലേക്ക് വന്നാൽ അത് സർജറി ചെയ്യേണ്ടി വരും. അത്യാവശ്യം വലുതാണ് ആ മുഴ. എല്ലാ ചലഞ്ചസും നമ്മൾ ഫേസ് ചെയ്യണം.'

  Also Read: നാഗചൈതന്യയുമായി വേർപിരിഞ്ഞിട്ട് ഒരു വർഷം!, രണ്ടാം വിവാഹത്തിന് ഒരുങ്ങി സാമന്ത?; റിപ്പോർട്ടുകളിങ്ങനെ

  'ഇപ്പോഴും എന്റെ ലൈഫിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. എനിക്ക് ആരതിയെ കിട്ടാൻ കാരണം ടോം ഇമ്മട്ടിയാണ്. എനിക്ക് ഇഷ്ടമില്ലാത്ത കാര്യം വന്നാൽ ഞാൻ പ്രതികരിക്കാം. ഞാൻ കല്യാണം കഴിക്കുന്ന പെൺകുട്ടിയെ മാത്രം ഫോളോ ചെയ്യൂവെന്നുള്ളത് എന്റെ ആ​​ഗ്രഹമാണ്. പ്രൊഡക്ഷൻ കമ്പനി തുടങ്ങണമെന്ന് ആ​ഗ്രഹമുണ്ട്.'

  'ഓർബിറ്റൽ ഫിലിം പ്രൊഡക്ഷനെന്ന് പേര് നൽകാനാണ് ഉദ്ദേശിക്കുന്നത്. അലറരുതെന്ന് ആരതി പൊടി പറഞ്ഞിരുന്നു. ചിലർ ആവശ്യപ്പെടുമ്പോൾ മാത്രം അലറി സംസാരിക്കും' റോബിൻ പറഞ്ഞു. 'ഞാൻ എന്ത് പൊട്ടത്തരം ചെയ്താലും റോബിൻ എന്നോട് ദേഷ്യപ്പെടാറില്ല. ഞാൻ ആദ്യം കരുതിയത് ഭയങ്കര ദേഷ്യക്കാരനാണെന്നാണ്.'

  'പക്ഷെ എന്റെ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന വ്യക്തിയാണ്' ആരതി പൊടി പറഞ്ഞു. 'ഞങ്ങൾ രണ്ടുപേരും തോൽക്കാൻ മനസില്ലാത്ത ആളുകളാണ് അതുകൊണ്ടാണ് ആരതിയെ എനിക്ക് ഇഷ്ടപ്പെട്ടത്. അല്ലാതെ ഞങ്ങൾ കലിപ്പന്റെ കാന്താരിയൊന്നുമല്ല.'

  'നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ‍ഞങ്ങൾ പിരിയാൻ പോവുന്നില്ല' റോബിൻ കൂട്ടിച്ചേർത്തു. ബിഗ്‌ബോസിലെ ഏറ്റവും മികച്ച മത്സരാര്‍ഥിയായിരുന്നു റോബിന്‍ എന്നാല്‍ ബിഗ്‌ ബോസില്‍ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റോബിന് കഴിഞ്ഞില്ല.

  ബിഗ്‌ബോസ് ഹൗസിലേക്ക് റിയാസ് വന്നതോടെയാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്. തുടക്കം തൊട്ടുതന്നെ റിയാസും റോബിനും വഴക്കായിരുന്നു..ഒടുവില്‍ തര്‍ക്കത്തിനിടെ റോബിന്‍ റിയാസിനെ തല്ലിയെന്ന ആരോപണത്തിന് പിന്നാലെയാണ് റോബിന്‍ മത്സരത്തില്‍ നിന്ന് പുറത്തായത്.

  ദിൽഷ പ്രസന്നനാണ് സീസൺ ഫോർ വിജയിയായത്. ഭാവിവധു ആരതി പൊടിയെ അഭിമുഖത്തിൽ വെച്ച് കണ്ട് പരിചയത്തിലായതാണ് റോബിൻ. സൗഹൃദം പ്രണയമായതോടെ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.

  Read more about: bigg boss
  English summary
  Viral: Bigg Boss Malayalam Season 4 Fame Robin Radhakrishnan Opens Up About His Bone Tumor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X