For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രസവത്തിനുള്ള ഡേറ്റ് സെപ്റ്റംബറിലാണ്; ആദ്യത്തെ അപേക്ഷിച്ച് ഇത്തവണ എളുപ്പമാണെന്ന് അശ്വതി ശ്രീകാന്ത്

  |

  ഗര്‍ഭകാലം ഏറ്റവുമധികം ആസ്വദിക്കുകയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. അടുത്തിടെ അശ്വതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഭര്‍ത്താവ് വിദേശത്ത് ആയത് കൊണ്ട് മകള്‍ പത്മയ്‌ക്കൊപ്പമാണ് അശ്വതി ഫോട്ടോഷൂട്ട് നടത്തിയത്. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ ആരാധകരും സ്വീകരിച്ചിരുന്നു.

  ആരാധകരുടെ ചോദ്യങ്ങൾക്ക് അശ്വതിയുടെ തകർപ്പൻ മറുപടി | FilmiBeat Malayalam

  ഐറ്റം ഡാൻസ് പോലെ മനോഹരിയായി റുബിന ദാലിക്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  ഇതിനിടെ അശ്വതി ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യോത്തര പംക്തിയിലൂടെയാണ് പ്രസവത്തിനുള്ള തീയ്യതിയെ കുറിച്ചും മറ്റ് ഗര്‍ഭകാല വിശേഷങ്ങളൊക്കെ അശ്വതി പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ പേര് ഫോണില്‍ സേവ് ചെയ്തത് മുതല്‍ വാള്‍പ്പേപ്പറും അശ്വതി പുറത്ത് വിട്ടിട്ടുണ്ട്.

  എത്ര മാസമായി ഇപ്പോള്‍. എപ്പോഴാണ് ചേച്ചിയുടെ പ്രസവത്തിനുള്ള ഡേറ്റ് എന്ന ചോദ്യത്തിന് സെപ്റ്റംബര്‍ പന്ത്രണ്ടിനാണെന്നും ഒരു മാസം കൂടിയേ ഇനി ഉള്ളുവെന്നും അശ്വതി പറയുന്നു. ഒപ്പം നിറവയറില്‍ നില്‍ക്കുന്ന മനോഹരമായ ഫോട്ടോയും പങ്കുവെച്ചിരുന്നു. അടുത്ത ചോദ്യം കുഞ്ഞിന് പേര് കണ്ട് വെച്ചിട്ടുണ്ടോ എന്നതായിരുന്നു. പെണ്‍കുട്ടി ആണെങ്കില്‍ ഏത് സമയത്തും ഉണ്ടെന്ന് പറയാം. ആണ്‍കുട്ടി ആണ് ജനിക്കുന്നതെങ്കില്‍ കുറച്ച് ഓപ്ഷന്‍സ് വേണ്ടി വരും.

  അതിൻ്റെ പേരിൽ മമ്മൂക്ക ട്രോള്‍ ഏറ്റുവാങ്ങി; കളിയാക്കുന്നതിന് മുന്‍പ് പ്രശ്‌നം അറിയണമെന്ന് അനീഷ് ജി മേനോന്‍

  ഗര്‍ഭിണികളായ ആരാധികമാര്‍ക്ക് ഈ സമയത്ത് ചെയ്യാവുന്ന ചില ടിപ്‌സും അശ്വതി പങ്കുവെച്ചിരുന്നു. ഞാന്‍ ഗര്‍ഭിണിയാണ് എന്റെ ചുണ്ട് എപ്പോഴും വരണ്ട് പോവുകയാണ് എന്തെങ്കിലും പ്രതിവിധി ഈ സമയത്ത് ചെയ്യാറുണ്ടോ എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്. 'ആദ്യമായി ഒത്തിരി വെള്ളം കുടിക്കുകയാണ് വേണ്ടത്. ചുണ്ട് വരണ്ട് പോവുന്നത് നിങ്ങളില്‍ ജലത്തിന്റെ കുറവ് ഉണ്ടെന്നുള്ള സൂചന തരുന്നതാണ്. അതിനൊപ്പം ഓര്‍ഗാനിക് ലിപ് ബാം കൂടി ഉപയോഗിക്കുന്നത് നല്ലതാണ്. താന്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് കൂടി അശ്വതി പരിചയപ്പെടുത്തിയിട്ടുണ്ട്.

  വേദികയുടെ ആ അടവും പൊളിയുന്നു; പ്രതീഷ് സഞ്ജനയ്ക്ക് സ്വന്തം, ക്ഷേത്രത്തിൽ നിന്നും താലിക്കെട്ട് ഒരുക്കി സുമിത്ര

  അടുത്തതായി ഏതെങ്കിലും പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ആദ്യം ഞാനീ പ്രോജക്ട് പൂര്‍ത്തിയാക്കട്ടേ. എന്നിട്ടല്ലേ അടുത്തത് എന്ന രസകരമായ മറുപടിയാണ് നടി കൊടുത്തത്. ഇനി ചക്കപ്പഴത്തിലേക്ക് വരുമോ എന്ന ആരാധകരുടെ സംശയത്തിന് അങ്ങനെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യം പ്രസവത്തിനുള്ള ലീവ് കഴിയട്ടേ എന്നും നടി സൂചിപ്പിച്ചു. അശ്വതിയുടെ ഫോണ്‍ വാള്‍പ്പേര്‍ ഏതാണെന്ന് ചോദിക്കുമ്പോള്‍ മകള്‍ക്കൊപ്പമുള്ള ചിത്രമുള്ള ഫോട്ടോയും കാണിച്ചിരിക്കുകയാണ്. അപ്പു എന്ന പേരിലാണ് ഭര്‍ത്താവിന്റെ പേര് ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്.

  വിവാഹം കഴിക്കുന്നതിന് ചില ടിപ്‌സ് തരാമോ എന്നതായിരുന്നു അശ്വതിയ്ക്ക് കിട്ടിയ രസകരമായൊരു ചോദ്യം. മറ്റുള്ളവര്‍ കാരണം ഒരിക്കലും വിവാഹം കഴിക്കാന്‍ നില്‍ക്കരുത്. വിവാഹം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് തോന്നുമ്പോള്‍ മാത്രമേ അതിന് തയ്യാറാവാന്‍ പാടുള്ളു. അതുപോലെ നീണ്ടൊരു ചുമതല ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് കൂടി ഉറപ്പ് വരുത്തണം. പത്മയെ ഗര്‍ഭിണി ആയിരുന്നപ്പോഴും ഇപ്പോഴത്തെയും തമ്മില്‍ മാറ്റം ഉണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഉണ്ടെന്നാണ് മറുപടി. ആദ്യത്തെത് അപേക്ഷിച്ച് ഇത് വളരെ എളുപ്പമായി തോന്നുന്നുണ്ട്. തനിക്കേറ്റവും പ്രിയപ്പെട്ട ഭക്ഷണം കപ്പയും മീന്‍ കറിയുമാണെന്നും ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അശ്വതി പറയുന്നു.

  ഡിംപലിനോട് പഴയ സൗഹൃദമില്ല; പുറത്ത് എത്തിയപ്പോഴാണ് മക്കള്‍ കണ്ണീര് കുടിച്ച കഥ അറിഞ്ഞതെന്ന് കിടിലം ഫിറോസ്

  English summary
  Viral: Chakkapazham fame Aswathy Sreekanth Opens Up About Her Second Pregnancy Due Date
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X