For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗണേഷ് കുമാറിന്റെ വിവാഹത്തിനാണ് കൂടുതല്‍ താരങ്ങളെത്തിയത്; സൂപ്പര്‍ താരങ്ങളുടെ വിവാഹത്തെ കുറിച്ച് ഡാന്‍സർ തമ്പി

  |

  മലയാള സിനിമയില്‍ എത്തുന്നതിന് മുന്‍പാണ് നടന്‍ മമ്മൂട്ടി വിവാഹിതനാവുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ അദ്ദേഹം വെള്ളിത്തിരയില്‍ സജീവമായി. സിനിമയില്‍ വില്ലനായി അഭിനയിച്ച് പിന്നീട് നായകനായി മാറിയതിന് ശേഷമാണ് മോഹന്‍ലാല്‍ വിവാഹിതനാവുന്നത്. മോഹന്‍ലാലിന്റെ വിവാഹത്തിന്റെ വീഡിയോസ് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ സൂപ്പര്‍താരങ്ങളുടെ വിവാഹം നിയന്ത്രിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രതികരണത്തിലൂടെ ഡാന്‍സര്‍ തമ്പി മനസ് തുറക്കുകയാണ്.

  ''മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് എന്നിവരുടെ കല്യാണത്തിന്റെ സിഡിയും ഫോട്ടോയുമെല്ലാം തന്റെ കൈയിലുണ്ടെന്നാണ് ഡാന്‍സര്‍ തമ്പി പറയുന്നത്. സൂപ്പര്‍ താരങ്ങളുടെ വിവാഹങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തത് ഗണേഷ് കുമാറിന്റേത് ആയിരുന്നു. മമ്മൂട്ടിയുടെ കല്യാണം നടന്നത് പനമ്പള്ളി നഗറിലെ യുസഫലി സാറിന്റെ സ്ഥലത്ത് വെച്ചാണ്. അദ്ദേഹം കല്യാണത്തിന് എല്ലാവരെയും വിളിച്ചു. പക്ഷേ നിയമമനുസരിച്ച് മുല്ലാക്കമാര്‍ വന്നതിന് ശേഷമായിരിക്കും നിക്കാഹിന് ഇരിക്കാന്‍ പറ്റുകയുള്ളു. കല്യാണത്തിന്റെ സമയമായപ്പോഴെക്കും അവിടുന്നും ഇവിടുന്നുമൊക്കെ എല്ലാവരും വന്നു. ചെമ്പില്‍ നിന്ന് ഉസ്താദ്മാരൊക്കെ വന്നെങ്കിലും അവര്‍ക്ക് അകത്തേക്ക് വന്നില്ല. മമ്മൂട്ടി വന്ന് വിളിച്ചാലേ വരികയുള്ളു.

   lal-mammootty

  മമ്മൂട്ടിയുടെ അനിയന്‍ വന്ന് വിളിച്ചാല്‍ പോലും കയറില്ല. എല്ലായിടത്തും ഞാനൊരു അധികപറ്റായി നില്‍പ്പുണ്ടല്ലോ. അന്നേരം തന്നെ നാലഞ്ച് പിള്ളേരെയും കൂട്ടി ഞാനങ്ങോട്ട് ചെന്നു. എന്നിട്ട് സാര്‍ അല്‍പം തിരക്കിലാണ്. ഒരു അബദ്ധം പറ്റി പോയി. അറിയിക്കേണ്ടവരെ എല്ലാം അറിയിച്ചു. നിങ്ങളെ വിട്ട് പോയി. നിങ്ങളുടെ മമ്മൂട്ടി സാറല്ലേ. നിങ്ങളുടെ ചെമ്പില്‍ ഉള്ളതല്ലേ എന്നൊക്കെ പറഞ്ഞപ്പോള്‍ അതിലൊരാള്‍ എന്നെ ചീത്ത വിളിച്ചു. നീ ആരാടാ ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ വന്നതെന്നായിരുന്നു ചോദ്യം. അവരോട് ഉടക്കാനും പറ്റില്ല. അങ്ങനെ ഞാന്‍ മമ്മൂട്ടിയുടെ അനിയന്റെ അടുത്ത് കാര്യം പറഞ്ഞു. അവസാനം കലക്ടര്‍ വിശ്വംഭരന്‍ സാര്‍ വന്നാണ് ഈ കല്യാണം നടക്കുന്നത്.

  ഏറ്റവും കൂടുതല്‍ ബഹളം ഉണ്ടായിരുന്നത് മോഹന്‍ലാലിന്റെ കല്യാണത്തിനാണ്. പിന്നെ സുരേഷ് ഗോപിയുടേത്. ഗണേഷ് കുമാറിന്റെ കല്യാണത്തിനാണ് താരങ്ങള്‍ മാത്രമുള്ള വലിയൊരു കൂട്ടം എത്തിയത്. മോഹന്‍ലാലിന്റെ കല്യാണത്തിന് വിളിക്കാത്ത ഒരുപാട് പെണ്ണുങ്ങള്‍ വന്നിട്ടുണ്ട്. അവര് ഭക്ഷണം കഴിക്കാനാണ് വരുന്നത്. പ്രധാന താരങ്ങള്‍ക്കൊപ്പം അവര്‍ കേറി ഇരിക്കും. സുകുമാരി ചേച്ചിയാണ് അവരെ ഒന്ന് നിയന്ത്രിക്കാന്‍ എന്റെ അടുത്ത് പറഞ്ഞത്. ആണുങ്ങളും വലിയ പ്രശ്‌നമുണ്ടാക്കി. അവരുമായി അടി കൂടേണ്ട സാഹചര്യം വന്നിട്ടുണ്ട്. ജീവിതത്തില്‍ രണ്ട് തവണ മോഹന്‍ലാലിന് വേണ്ടി വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും തമ്പി പറയുന്നു. ഒന്ന് ഞാനും ബാബുരാജും തമ്മില്‍ അമ്മയില്‍. രണ്ടാമത് ലാല്‍ സാറിന്റെ കല്യാണത്തിന്.

  അതേ സമയം തമ്പി പറഞ്ഞ ചില കാര്യങ്ങളിലെ തെറ്റ് ആരാധകര്‍ ചൂണ്ടി കാണിച്ചിരുന്നു. 'സംഭവം കൊള്ളാം പക്ഷേ ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ട്. 1979 ല്‍ ആണ് മമ്മൂട്ടിയുടെ കല്യാണം. 1971 ല്‍ രണ്ട് സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ഷോട്ടില്‍ അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. പിന്നെ 1980 ല്‍ ആണ് മമ്മൂട്ടി സിനിമയിലേക്ക് വരുന്നത്. പിന്നെ സൂപ്പര്‍സ്റ്റാര്‍ ആയതിനു ശേഷം മമ്മൂട്ടി രഹസ്യമായി നിങ്ങള്‍ വഴി ഒരു കല്യാണം കഴിച്ച് എന്ന് ആക്കിയാല്‍ ശരിയാവും. അടുത്ത വീഡിയോയില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതിയെന്നും ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റിട്ടിരിക്കുന്നു.

  മോഹൻലാലിനെ കുറിച്ചുള്ള അമീർഖാന്റെ സംശയം തീർത്ത് പ്രിയദർശൻ

  വീഡിയോ കാണാം

  English summary
  Viral: Dancer Thampi Opens Up About The Marriage Of Ganesh Kumar And Other Superstars
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X