For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാര്‍വതിയെയും ജയറാമിനെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കുമോ? വിവാഹത്തെ കുറിച്ച് ചക്കി പറയുന്നതിങ്ങനെ

  |

  ജയറാമിനെയും പാര്‍വതിയും പോലെ മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് സുപരിചിതരാണ്. കാളിദാസ് നായകനായി വെള്ളിത്തിരയിലേക്ക് തന്നെ എത്തിയെങ്കിലും ചക്കി എന്ന് വിളിക്കുന്ന മാളവിക അഭിനയത്തോട് വലിയ താല്‍പര്യം കാണിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ജയറാമിനൊപ്പം പരസ്യ ചിത്രത്തില്‍ അഭിനയിക്കുകയും മോഡലിങ്ങ് ചെയ്തതോടും കൂടി ചക്കിയും അഭിനയത്തിലേക്ക് എത്തുമെന്നാണ് ഏവരും കരുതിയത്.

  നിഴലും ഒപ്പമുണ്ട്, വേറിട്ട ഫോട്ടോഷൂട്ട് നടത്തി ആകൻഷ ഷർമ്മ, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

  അഭിനയം തന്റെ മേഖലയാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് ചക്കി ഇപ്പോള്‍ പറയുന്നത്. അതുപോലെ വിവാഹത്തെ കുറിച്ചൊന്നും ഇപ്പോള്‍ പ്ലാനിങ്ങ് ഇല്ല. താനൊഴികെ കുടുംബത്തിലെ നാല്‍പതോളം പേര്‍ കാത്തിരിക്കുന്നത് അതിന് വേണ്ടിയാണെന്നും സമയമായിട്ടില്ലെന്നുമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ മാളവികയും പാര്‍വതിയും പറയുന്നത്.

  അപ്പയെയും അമ്മയെയും പോലെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ചക്കിക്ക് മോഹമില്ലേ എന്നായിരുന്നു ഒരു ചോദ്യം. 'എനിക്കങ്ങനെ പ്രണയം ഇതുവരെ ഉണ്ടായിട്ടില്ല. അതേ കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. അഥവാ ഒരാളെ വിവാഹം കഴിക്കണം എന്ന് തോന്നിയാല്‍ ഇവരതിന് പിന്തുണയ്ക്കും എന്ന കാര്യം ഉറപ്പാണ്. ആ സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. അപ്പയും അമ്മയുമാണ് എന്റെ റോള്‍ മോഡല്‍സ്. അപ്പ ഷൂട്ടിന് പോയപ്പോള്‍ വീട്ടിലെ എല്ലാ ഉത്തരവാദിത്തവും അമ്മയാണ് ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഷൂട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയാല്‍ ആ കുറവെല്ലാം തീര്‍ക്കും.

  ദേവിയ്ക്കും ബാലനും കുഞ്ഞതിഥി ഉടനെ വരും? സാന്ത്വനം കുടുംബത്തിലെ സന്തോഷത്തിനൊപ്പം അപ്പച്ചിയും കല്ലുവും

  പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചിരിക്കുകയും ചെയ്യുന്ന ആളാണ് അപ്പ. വികാരങ്ങളുടെ ബോര്‍ഡര്‍ ലൈന്‍. അത് അമ്മയ്ക്ക് നന്നായിട്ടറിയാം. അപ്പയും അതുപോലെ തന്നെയാണ്. അമ്മയുടെ സ്‌പേസ് അമ്മയ്ക്ക് നല്‍കും. കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷത്തിനുള്ളില്‍ അപ്പ ഷൂട്ടിന് പോകാത്ത ദിവസങ്ങള്‍ വളരെ കുറവല്ലേ?. ആ കാലത്തെ ഇല്ലാതാക്കുന്നത് ഇവര്‍ തമ്മിലുള്ള വിശ്വാസവും പരസ്പരമുള്ള തിരിച്ചറിവുമാണ്. ഈ കാര്യത്തില്‍ രണ്ട് പേരുടെയും ആരാധികയാണ് ഞാന്‍.

  വിവാഹത്തെ കുറിച്ചൊരു പ്ലാന്‍ ഇപ്പോഴില്ല. ഇവര്‍ക്കൊക്കെ അതുണ്ടെന്ന് തോന്നുന്നു. ഞങ്ങളുടെ കുടുംബത്തില്‍ എന്റെ ഒഴിച്ച് ബാക്ക് പത്ത് നാല്‍പത് പേരുടെ സ്വപ്‌നമാണത്. വീട്ടില്‍ വര്‍ഷങ്ങളായി ജോലിയ്ക്ക് നില്‍ക്കുന്നവരുണ്ട്. അവര്‍ പറയും 'ഉന്നെ എന്‍ മുതുകിലെ വച്ച് നടന്തമാതിരി ഉന്‍ പുള്ളയെ മുതുകില്‍ വച്ച് നടക്കണം. അതു താന്‍മ്മാ ആസൈ'. പക്ഷേ എന്റെ തീരുമാനം ഇരുപത്തിമൂന്നാം വയസിലേ പറഞ്ഞിട്ടുണ്ട്. ജോലി കിട്ടി ഐഡന്റിറ്റി ഉറപ്പിച്ച് കഴിഞ്ഞിട്ടേ വിവാഹം കഴിക്കൂ. ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ ഒരു ജോലിയും ഇല്ലാതെ എടുത്ത് ചാടി വിവാഹം കഴിക്കുന്നത് ഒട്ടും ശരിയല്ല. ആ പെണ്‍കുട്ടിയുടെ മൂല്യമാണ് നഷ്ടപ്പെടുന്നത്. സൊസൈറ്റിയുടെ പ്രഷര്‍ കാരണം വിവാഹം ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല.

  ക്യാമറയ്ക്ക് മുന്നിലേക്കുള്ള വഴി തുറന്ന് കിടക്കകുയാണെങ്കിലും ഞാന്‍ ക്യാമറയ്ക്ക് പിന്നിലായിരിക്കുമെന്നാണ് ചക്കി പറയുന്നത്. പക്ഷേ സിനിമ എന്റെ മേഖലയല്ല എന്നാണ് ഇപ്പോഴും തോന്നുന്നത്. സിനിമയെ ഒരിക്കലും മോഹിച്ചിട്ടില്ല. അപ്പയും കണ്ണനുമൊക്കെ സിനിമയ്ക്കായി ചെയ്യുന്ന കഷ്ടപ്പാടുകള്‍ എത്രയെന്ന് എനിക്കറിയാം. എന്നിട്ടും 'മോശം' എന്ന ഒറ്റ കമന്റില്‍ ആ അധ്വാനത്തെ തകര്‍ത്ത് കളയുന്നവരുണ്ട്. എനിക്കത് അംഗീകരിക്കാനാവില്ല. അത്തരം കമന്റുകള്‍ എന്നെ തകര്‍ത്ത് കളയും. സെല്‍ഫിയില്‍ കാണാന്‍ ഭംഗിയില്ലെന്ന് തോന്നിയാല്‍ അസ്വസ്ഥയാകുന്ന ആളാണ് ഞാനെന്നും ചക്കി പറയുന്നു.

  മേതിൽ ദേവിക പോയതിന് ശേഷം മുകേഷിന് തിരിച്ചടിയോ, ചാനൽ ഷോയിൽ നിന്ന് ഒഴിവാക്കിയതായി റിപ്പോർട്ട്

  സിനിമയിലേക്ക് ഒരുപാട് പേര്‍ വിളിച്ചിരുന്നു. കുറച്ച് നാള്‍ മുന്‍പ് വരെ അധികം മീഡിയയ്ക്ക് മുന്‍പില്‍ വരാതെ മാറി നില്‍ക്കുകയായിരുന്നു. എന്റെ രൂപമെന്താണെന്ന് പോലും പലര്‍ക്കും അറിയില്ലായിരുന്നു. 'വരനെ ആവശ്യമുണ്ട്' സിനിമ തുടങ്ങും മുന്‍പ് അനൂപ് സത്യന്‍ വിളിച്ചിരുന്നു. ആ സമയത്ത് ഞാന്‍ യുകെ യില്‍ പഠിക്കുകയാണ്. അതുപോലെ ഗീതു ചേച്ചിയും (ഗീതു മോഹന്‍ദാസ്) സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചു. ചേച്ചിയെ എനിക്ക് അത്രയിഷ്ടമായത് കൊണ്ട് ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ മുങ്ങി. എന്റെ ഈ മൂഡ് എപ്പോള്‍ മാറുമെന്ന് അറിയില്ല. അപ്പോള്‍ ചിലപ്പോല്‍ തീരുമാനങ്ങള്‍ മാറിയേക്കാം.

  അതേ സമയം പ്രേക്ഷകര്‍ക്ക് എപ്പോഴും താരങ്ങള്‍ അവരുടെ പൊതു സ്വത്ത് പോലെയാണെന്നാണ് പാര്‍വതി പറയുന്നത്. അവര്‍ക്കിഷ്ടമുള്ള രീതിയില്‍ പെരുമാറുകയും വേണം. ഇത് രണ്ടും ചക്കിയ്ക്ക് സഹിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ചക്കി പെട്ടെന്ന് ദേഷ്യപ്പെടുന്ന ആളാണ്. അതുകൊണ്ട് സിനിമ ചക്കിയ്ക്ക് ചേരുമോ എന്നെനിക്കും സംശയമുള്ളതായി പാര്‍വതി സൂചിപ്പിച്ചു.

  പൊന്നിയിന്‍ സെല്‍വനിലെ കഥാപാത്രങ്ങളെ അറിയണ്ടേ? ഇത് ശരിക്കും ഞെട്ടിച്ചു | FilmiBeat Malayalam

  ജയറാമിനെ കളിയാക്കുന്ന കാര്യത്തെ കുറിച്ചും ചക്കിയും അമ്മയും വെളിപ്പെടുത്തിയിരുന്നു. എല്ലാ വര്‍ഷവും ഞങ്ങല്‍ നാല് പേരും കൂടി യാത്ര പോകും. ഞാനും അമ്മയും അഡ്വഞ്ചറസ് ആള്‍ക്കാരാണ്. എവിടെയും വലിഞ്ഞ് കയറും. ഇപ്പോള്‍ കണ്ണനും ഞങ്ങളുടെ ടീമാണ്. പക്ഷേ അപ്പയ്ക്ക് അതൊക്കെ പേടിയാണ്. തീം പാര്‍ക്കിലെ വലിയ റോള്‍സ്‌കേര്‌റിലൊന്നും അപ്പ കയറില്ല. പാവം കുട്ടികളെ പോലെ ഞങ്ങളുടെ ബാഗ് ഒക്കെ പിടിച്ച് താഴെ നിന്ന് റ്റാറ്റ തരും. എങ്കിലും ചില റൈഡുകളില്‍ പിടിച്ച് വലിച്ച് കയറ്റും. അപ്പോള്‍ അപ്പയുടെ മുഖത്ത് വിരിയുന്ന ഭാവം ഷൂട്ട് ചെയ്യുകയാണ് എന്റെ ഹോബിയെന്ന് ചക്കി പറയുന്നു.

  പക്ഷേ ഇക്കാര്യം ജയറാം മറ്റാരോടെങ്കിലും പറയുന്നതെങ്കില്‍ കഥ മാറി മറിയും. ജയറാം ധൈര്യത്തോടെ റൈഡില്‍ കയറി, ഞങ്ങള്‍ പേടിച്ച് വിറച്ച് ബാഗും പിടിച്ച് താഴെ നിന്നു എന്ന മട്ടില്‍ മാറ്റി പറയും. കേള്‍ക്കുന്നവരെ വിശ്വസിപ്പിക്കാനുള്ള കഴിവ് ജയറാമിനാണല്ലോ കൂടുതലെന്ന് പാര്‍വതിയും പറയുന്നു.

  English summary
  Viral: Jayaram-Parvathy Daughter Malavika jayaram Opens Up About Her Marriage Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X