For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  26-ാമത്തെ വയസിലാണ് സിന്ധു കൂടെ വന്നത്; രണ്ടര വര്‍ഷം വീതമുള്ള ഇടവേളയില്‍ 3 മക്കള്‍; കൃഷ്ണകുമാര്‍ പറയുന്നു

  |

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടന്‍ കൃഷ്ണകുാറിന്റേത്. ലോക്ഡൗണ്‍ നാളുകളിലാണ് താരകുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുന്നത്. നാല് പെണ്‍മക്കളും ഭാര്യയും അടങ്ങുന്ന കുടുംബമാണ് താരത്തിന്റേത്. മക്കളെല്ലാവരും അഭിനയത്തിലും മറ്റുമൊക്കെ ഇതിനകം കഴിവ് തെളിയിച്ച് കഴിഞ്ഞു. കൃഷ്ണകുമാറിന്റെ പേരിലാണ് ആദ്യം എല്ലാവരും അറിയപ്പെട്ടതെങ്കില്‍ ഇപ്പോള്‍ അതിനും മാറ്റം വന്നിരിക്കുകയാണ്.

  നാഗകന്യകയാണോ, ആരെയും ഞെട്ടിക്കുന്ന നടി മലൈക അറോറയുടെ കിടിലൻ ഫോട്ടോഷൂട്ട് , ചിത്രങ്ങൾ കാണാം

  ഇപ്പോഴിതാ തന്റെ മേല്‍വിലാസങ്ങള്‍ ഓരോന്നായി മാറി കൊണ്ടിരിക്കുന്നതിനെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് കൃഷ്ണകുമാര്‍. ജനനം മുതലിങ്ങോട്ട് ഓരോ ഘട്ടത്തിലും പേരിനും അടയാളപ്പെടുത്തലിനുമൊക്കെ മാറ്റം വന്നതിനെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ കൃഷ്ണകുമാര്‍ വ്യക്തമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

  ''മാറുന്ന മേല്‍വിലാസങ്ങള്‍.. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ, ഗാന്ധി സ്‌ക്വയറിനടുത്തായിരുന്നു ജനനം. അച്ഛന്‍ വി. ജി. നായര്‍, അമ്മ രത്‌നമ്മ.. 1960 തുകളുടെ അവസാനം അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ടു ഫാക്ടിന്റെ അമ്പലമേട് ക്വാര്‍ട്ടേഴ്സിലേക്ക് മാറി. അന്ന് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ എന്റെ 'മേല്‍വിലാസം' വി ജി നായര്‍ എന്ന അച്ഛന്റെ മകന്‍ എന്നതായിരുന്നു. വി ജി യുടെ മകന്‍ അല്ലേ, രത്‌നമ്മയുടെ ഇളയ മകന്‍ അല്ലേ. പരിചയക്കാര്‍ ചോദിക്കുമായിരുന്നു. അന്ന് നമ്മുടെ ലോകം മാതാപിതാക്കളെ ചുറ്റി പറ്റി ആയിരുന്നു. അവരിലൂടെ ആണ് നമ്മള്‍ അറിയപ്പെട്ടിരുന്നത്.

  വര്‍ഷങ്ങള്‍ കടന്നു പോയി. 1989. ദൂരദര്‍ശനില്‍ ന്യൂസ് റീഡര്‍ ആയി ജോലി കിട്ടിയ വര്‍ഷം. അതിനു ശേഷം സീരിയല്‍. പിന്നെ സിനിമ. യാത്രകളിലും മറ്റും ആളുകള്‍ കുറച്ചു നേരം മുഖത്ത് നോക്കും. ചെറുചിരിയോടെ ചോദിക്കും. കൃഷ്ണകുമാര്‍ അല്ലേ. മനസ്സില്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം ഉണ്ടാകും. പതുക്കെ പതുക്കെ ആ ചിരിയും ചോദ്യവും കൂടി കൂടി വന്നു. കൃഷ്ണകുമാര്‍ 'അല്ലേ' എന്നതില്‍ നിന്നും 'അല്ലേ' പോയി. കൃഷ്ണകുമാര്‍ എങ്ങോട്ടാണ്.

  25 വയസ്സായപ്പോള്‍ പുതിയ ഒരു 'മേല്‍വിലാസം', നന്മ നിറഞ്ഞ മലയാളി സിനിമ സീരിയല്‍ കാഴ്ചകാരിലൂടെ ദൈവം സമ്മാനിച്ചു.. 'നടന്‍ കൃഷ്ണകുമാര്‍'. ധാരാളം സിനിമകള്‍, സീരിയലുകള്‍. ടിവിയില്‍ ആയിരുന്നു കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞതു. ഇടയില്‍ നല്ല കുറെ തമിഴ് സിനിമകളും ചെയ്തു. സീരിയലും. ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞ അടുത്ത 25 വര്‍ഷം കടന്നു പോയത് വളരെ വേഗത്തില്‍ ആയിരുന്നു. ഇതിനിടയില്‍ 26 മത്തെ വയസ്സില്‍ ജീവിത യാത്രക്ക് ശക്തിയും സന്തോഷവും ആവോളം തന്നു കൊണ്ട് സുന്ദരിയായ സിന്ധു കൂടെ കൂടി.

  പിന്നെ എല്ലാ രണ്ടര വര്‍ഷങ്ങള്‍ക്കിടയിലും മുന്നോട്ടുള്ള യാത്രക്ക് പ്രകാശവും ഊര്‍ജവും തന്നു കൊണ്ട് പുതിയ മൂന്നു നക്ഷത്രങ്ങള്‍ വന്നു. ആഹാന, ദിയ, ഇഷാനി. 2004 ലില്‍ എല്ലാവരുടേയും ആഗ്രഹം പോലെ ഞങ്ങളുടെയും ആഗ്രഹമായ ഒരു വീട് തട്ടി കൂട്ടാനും ഭാഗ്യമുണ്ടായി. ആ വീടിനു 'സ്ത്രീ' എന്നും പേരും ഇട്ടു. മൂന്ന് മക്കളും വാടക വീട്ടില്‍ ജനിച്ചതല്ലേ. സ്വന്തം വീട്ടിലും ഒന്ന് വേണ്ടേ എന്നൊരു ചിന്ത വന്നു. ആ ചിന്തയാണ് ഹാന്‍സിക. മകം പിറന്ന മങ്ക.. വീട്ടിലെ പുതിയ താരം ഹാന്‍സിക വന്നതോടെ 'സ്ത്രീ' എന്ന വീട് സ്ത്രീകളാല്‍ നിറഞ്ഞു. ജോലി തിരക്കിനിടയില്‍ പലപ്പോഴും കുട്ടികളുടെ കാര്യം നോക്കാന്‍ കഴിഞ്ഞില്ല. പക്ഷെ സിന്ധു എന്ന ശക്തയായ ഒരു അമ്മ ഉണ്ടായിരുന്നതിനാല്‍ മക്കളുടെ കാര്യങ്ങള്‍ എല്ലാം ഭംഗിയായി. മക്കള്‍ വളര്‍ന്നു.

  അവരുടെ 'മേല്‍വിലാസം' കൃഷ്ണകുമാര്‍ എന്ന അച്ഛനായിരുന്നു. ഇതിനിടയില്‍ ഇന്റര്‍നെറ്റ്, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, സോഷ്യല്‍ മീഡിയ, ഫേസ്ബുക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്... പുതിയ കുറെ വാക്കുകള്‍ നമ്മള്‍ പഠിച്ചു. നമ്മള്‍ ഇതിന്റെയൊക്കയോ, ഇതൊക്കെ നമ്മുടെയൊക്കെയോ ഭാഗമായി. ഒപ്പം ആഹാനയും, ഇഷാനിയും സിനിമയുടെ ഭാഗമായി. ദിയയും, ഹാന്‍സികയും സോഷ്യല്‍ മീഡിയയിലൂടെ ധാരാളം പേരുടെ ഇഷ്ടം സമ്പാദിച്ചു. എല്ലാം ഒരു ദൈവാനുഗ്രഹം. ഇന്നു അവര്‍ക്കെല്ലാം ഒരു 'മേല്‍വിലാസം' വന്നുതുടങ്ങി.

  സീരിയലിലെ ചുംബന രംഗത്തിന് വേണ്ടി 14 ടേക്ക്; കുടുംബവിളക്കിന്റെ ലൊക്കേഷനില്‍ സംഭവിച്ച കഥ പറഞ്ഞ് താരങ്ങള്‍- വായിക്കാം

  അവരിലൂടെ എനിക്കും ഒരു പുതിയ 'മേല്‍വിലാസം'. ചിലര്‍ ചോദിക്കും ആഹാനയുടെ അച്ഛനല്ലേ, ഓസിയുടെ.. ഇഷാനിയുടെ... കൊച്ചുകുട്ടികള്‍ വന്നു അങ്കിള്‍... ഹാന്‍സികയുടെ അച്ഛനല്ലേ..? സുന്ദരമായ നിമിഷങ്ങളാണിത്. മക്കളുടെ, അതും പെണ്മക്കളുടെ പേരില്‍ അറിയപ്പെടുന്ന ഒരു അച്ഛനായത് ഒരു പുണ്യമായി കരുതുന്നു. തിനിടയില്‍ സിന്ധു പറയും. ഞാനും അത്യാവശ്യം അറിയപ്പെടുന്ന ഒരാളാണ്. എനിക്കുമുണ്ട് ഫാന്‍സ്. കുറെ മേല്‍വിലാസങ്ങള്‍ നേടാന്‍ കഴിഞ്ഞ ഒരു ജീവിതമാണിത്. ആരോട്, എങ്ങനെ നന്ദി പറയണമെന്നറിയില്ല. അതിനാല്‍ ചിലനേരങ്ങളില്‍ ഇരുട്ടത് ഒറ്റക്ക് കണ്ണടച്ചിരുന്നു പ്രകൃതിയോടു നന്ദി പറയും. ഇതൊക്കെ നേടിത്തന്ന ആ അദൃശ്യ ശക്തിക്ക്.

  ഇത്രയും നാണംകെട്ടിട്ടും മതിയായില്ലേ? സുമിത്രയുടെ മുന്നില്‍ അടപടലം തോല്‍വി ഏറ്റുവാങ്ങിയിട്ടും അടങ്ങാതെ വേദിക- വായിക്കാം

  'Invisbile things are much more powerful than visible things'... പണ്ട് പറയുന്ന ഈ വരികള്‍ മനസ്സിലൂടെ കടന്നു പോയി. 2021 ഫെബ്രുവരി മാസം ബിജെപി അധ്യക്ഷനില്‍ നിന്നും പാര്‍ട്ടി അംഗത്വം സ്വീകരിച്ച്, കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും മത്സരിച്ചു. നന്മ നിറഞ്ഞ 35000 തിരുവനനന്തപുരം നിവാസികള്‍ എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. അവര്‍ എനിക്കായി വോട്ട് ചെയ്തു. ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാര്‍ട്ടിയുടെ സഹായത്താല്‍ നല്ലൊരു പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. ജീവിതത്തിലെ വലിയൊരു വഴിത്തിരിവും, പുത്തന്‍ ഒരു മേല്‍വിലാസത്തിലേക്കുമുള്ള ഒരു യാത്രയാണിത്.

  'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam

  കലാകാരനില്‍ നിന്നും.. രാഷ്ട്രീയക്കാരനിലേക്ക്. കഴിഞ്ഞ രണ്ടു മാസങ്ങളായി പുതിയ ഒരു സ്വപ്നം എന്റെ ഉറക്കം കെടുത്തുന്നു. ജീവിതത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വലിയ ഒരു 'മേല്‍വിലാസം' തേടി വരും. ഇന്നലെയും കണ്ടു. സ്വപ്നങ്ങള്‍ക്ക് അതിശയകരമായ ശക്തി ഉണ്ടെന്നു വിശ്വസിക്കാറുണ്ട്. കാരണം അനുഭവം അതാണ്. 'Mutation'... മാറ്റം അല്ലെങ്കില്‍ പരിവര്‍ത്തനം. അതാണീ മാറി വരുന്ന മേല്‍വിലാസങ്ങള്‍. മാറ്റം പ്രകൃതിയുടെ നിയമമാണ്. പരമാവധി പ്രകൃതിയുമായി ഒത്തു പോകുക. സംരക്ഷിക്കുക. പ്രകൃതി നിങ്ങളേയും സംരക്ഷിക്കും.. ഉയര്‍ത്തും.. ഉയര്‍ന്ന ഒരു 'മേല്‍വിലാസ'വും സമ്മാനിക്കും.. ഉറപ്പ് .. എന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്.

  English summary
  Viral: Koodevide Actor Krishna Kumar Opens Up About His Marriage And Childrens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X