For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരും ദിലീപും ആദ്യം ഒന്നിച്ചത്; ഇവർക്കായി ലോഹിതദാസ് കരുതിയത് ശക്തമായ വേഷങ്ങൾ, മഞ്ജു പറയുന്നു

  |

  ഇതിഹാസ തിരക്കഥാകൃത്ത് ലോഹിതദാസ് വിട്ട് പിരിഞ്ഞിട്ട് 12 വര്‍ഷം. പച്ചയായ മനുഷ്യന്റെ ജീവിത നൊമ്പരങ്ങള്‍ തിരക്കഥയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും നമ്മെ കണ്ണീരണിയിച്ച തിരക്കഥാകൃത്ത്. തുടങ്ങി ലോഹിതദാസിനെ വിശേഷിപ്പിക്കാന്‍ ആയിരം വാക്കുകളുണ്ട്. കഥയുടെ തമ്പുരാന്റെ കിരീടവും ചെങ്കോലും അഴിച്ച് വച്ച് വെള്ളിത്തിരയില്‍ നിന്നും ലോഹിതദാസ് ഓര്‍മ്മയായിട്ട് 12വര്‍ഷം.

  ഷോപ്പിങ്ങിന് ഇറങ്ങിയതാണോ,നടി കൃതി സനോനിൻ്റെ പുത്തൻ ഫോട്ടോസ് കാണാം

  മലയാള സിനിമക്ക് വേണ്ടി അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സൃഷ്ടികള്‍ക്ക് മരണം ഇല്ല. ലോഹിതദാസിന്റെ ഓര്‍മദിനത്തില്‍ സോഷ്യല്‍ മീഡിയ നിറഞ്ഞ് നില്‍ക്കുകയാണ് ആ ഇതിഹാസം. കഥാപാത്രത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് കഥ പറയാന്‍ ലോഹി സാറിനോളം മിടുക്ക് വേറൊരു എഴുത്തുകാരനിലും കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും കരിയറിലും അദ്ദേഹത്തിനൊരു സ്വാധീനമുള്ളതിനെ കുറിച്ചും ചര്‍ച്ച നടക്കുകയാണ്.

  സോഷ്യല്‍ മീഡിയ പേജില്‍ കന്മദത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോയുമായിട്ടാണ് മഞ്ജു വാര്യര്‍ എത്തിയത്. 'ഇന്നലെയും ആലോചിച്ചു... ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തി കടക്കുമായിരുന്നെന്ന്. വള്ളുവനാട്ടിലിരുന്ന് ഈ ലോകത്തോടായി അദ്ദേഹം ചിലപ്പോള്‍ ഇങ്ങനെയായിരിക്കാം പറയുക. 'ഇപ്പോഴാണ് നമ്മള്‍ അക്ഷരാര്‍ഥത്തില്‍ 'അണു'കുടുംബങ്ങളായത്'! ഉറപ്പാണ്, കഥകള്‍ക്കു വേണ്ടിയായിരിക്കും സഹജമായ കൗതുകത്തോടെയുള്ള അദ്ദേഹത്തിന്റെ അന്വേഷണം.

  മനുഷ്യര്‍ 'തനിയാവര്‍ത്തന 'ത്തിലെ ബാലന്‍ മാഷിനെപ്പോലെ വീട്ടിനുള്ളില്‍ തളച്ചിടപ്പെട്ട നാളുകളില്‍ തനിക്ക് മാത്രം സാധ്യമാകുന്ന സര്‍ഗാത്മക വൈഭവത്തോടെ ലോഹിസാര്‍ ജീവിതാവസ്ഥകളെ മനസിലേക്ക് ഒപ്പിയേനെ. തൂവലുകളുഴിഞ്ഞ് കഥയുടെ കൊട്ടാരങ്ങള്‍ തീര്‍ക്കുന്ന, കരിങ്കല്ല് പോലൊരു കാലത്തില്‍ നിന്ന് കന്മദം കണ്ടെത്തുന്ന ജാലവിദ്യ അപ്പോള്‍ നമുക്ക് കാണാനാകുമായിരുന്നു. നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം... എന്നുമാണ് ചിത്രത്തിന് താഴെ ഞ്ജു വാര്യര്‍ എഴുതിയത്.

  'കന്മദത്തിലെ ഭാനു എന്ന കഥാപാത്രത്തെ അദ്ദേഹത്തിന്റെ മനസ്സിന്റെ ആലയില്‍ ഒരുപാടു തവണ ഉരുക്കി ഉരുക്കി വാര്‍ത്തെടുത്തത് കൊണ്ടാണ് ഭാനു ഇത്രയും ശക്തയായത്. മഞ്ജുവിന്റെ പരകായപ്രവേശം കൂടി ആയപ്പോള്‍ ഭാനു ജ്വലിയ്ക്കുന്ന തീഗോളമായി ഇന്നും മലയാളിയുടെ മനസ്സില്‍ കെടാവിളക്കായി ജ്വലിക്കുന്നു. ഭാനുവിനെ അഭിനയിച്ച് ഫലിപ്പിക്കാന്‍ മഞ്ജു വാര്യര്‍കെല്ലാതെ മറ്റാര്‍ക്ക് സാധിക്കും? അത്തരം ഒരു ശക്തമായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ മലയാള സിനിമയില്‍ ലോഹി സാറിനെല്ലാതെ മറ്റാര്‍ക്ക് കഴിയും.. തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ വരുന്നത്.

  മഞ്ജുവിന്റെ നായികയായിട്ടുള്ള അരേങ്ങറ്റത്തിനൊപ്പം ദിലീപ് എന്ന നടന് സല്ലാപത്തിലൂടെ ബ്രേക്ക് നല്‍കിയതും ജോക്കര്‍ ലൂടെ ഒരു മികച്ച നടനെ വളര്‍ത്തിയതും കരിയറില്‍ മാര്‍ഗ നിര്‍ദേശം നല്‍കി മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തി. അദ്ദേഹം ഒരു സ്വാതന്ത്ര സംവിധായകാന്‍ ആയപ്പോള്‍ ഏറ്റവും കൂടുതല്‍ അഭിനയിപ്പിച്ച നടനും ദിലീപേട്ടനെ തന്നെ ആയിരുന്നു. ഓര്‍മ്മചെപ്പ്, ജോക്കര്‍, സൂത്രധാരന്‍, ചക്രം (droped), ചക്കരമുത്ത്, ഇവയൊക്കെ ആയിരുന്നു ലോഹി സര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രങ്ങള്‍.

  അദ്ദേഹം എഴുതിയ തൂവല്‍കൊട്ടാരത്തിലും ഒരു വേഷം ദിലീപേട്ടന്‍ ചെയ്തിരുന്നു. മലയാള സിനിമയുടെ തീരാനഷ്ടങ്ങളില്‍ ഒന്നായ ലോഹി സാറിന് ഒരിക്കല്‍ കൂടി പ്രണാമം.. എന്നുമാണ് ദിലീപിന്റെ ഫാന്‍സ് പേജുകളില്‍ എഴുതിയ കുറിപ്പില്‍ ആരാധകര്‍ കൊടുത്തിരിക്കുന്നത്. അങ്ങനെ മഞ്ജു വാര്യരുടെയും ദിലീപിന്റെയും കരിയറില്‍ വലിയ സാന്നിധ്യമായി മാറിയ അപൂര്‍വ്വം ആളുകളില്‍ ഒരാള്‍ ലോഹിതദാസ് ആണെന്ന് നിസംശയം പറയാം.

  ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

  ലോഹി സാറിന്റെ കഥാപാത്രങ്ങള്‍ എല്ലാം നിസ്സഹായരാണ്. കന്മദത്തിലെ ഉരുക്കു വനിത, സല്ലാപത്തിലെ രാധ, നായക നിരയില്‍ തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷ്, അമരത്തിലെ അച്ചൂട്ടി, ഭരതത്തിലെ കല്ലൂര്‍ ഗോപിനാഥ്, കിരീടത്തിലെ സേതു മാധവന്‍, ഈ കഥാപാത്രങ്ങളെല്ലാം നിസ്സഹായരാണ്. അമാനുഷികരല്ല. എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ ഭൂതക്കണ്ണാടിയിലെ വിദ്യാധരന്‍, മഹായാനത്തിലെ ചന്ദ്രു ലോഹിസറിനു പകരം ഇനി ഒരാള്‍ ജനിക്കേണ്ടിയിരിക്കുന്നു ഓര്‍മ്മകള്‍ക്ക് മരണമില്ല പ്രണാമം...

  English summary
  Viral: Manju Warrier And Dileep Movies Penned By late Lohithadas
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X