For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരു പോവുമ്പോൾ ഞാൻ മൂന്ന് മാസം ഗർഭിണി, ഏറ്റവും കൂടുതൽ പ്രണയം തോന്നിയ നിമിഷം അതായിരുന്നുവെന്ന് മേഘ്‌ന രാജ്

  |

  2020 ജൂണ്‍ ഏഴിനാണ് തെന്നിന്ത്യന്‍ സിനിമാലോകത്ത് കനത്തൊരു നഷ്ടം സംഭവിക്കുന്നത്. കന്നഡ സിനിമയിലെ യുവനടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തി. പിന്നാലെ വന്ന ഓരോ വാര്‍ത്തകളും പ്രിയപ്പെട്ടവരുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു. ചിരുവിന്റെ വേര്‍പാടുണ്ടായ സമയത്ത് ഭാര്യയും നടിയുമായ മേഘ്‌ന രാജ് ഗര്‍ഭിണിയാണ്.

  കേരള സാരിയിൽ നടി സംയുക്ത മേനോൻ, പുത്തൻ ഫോട്ടോ വൈറലായതോടെ സംയുക്ത എന്തൊരു ക്യൂട്ടാണെന്ന് ആരാധകർ

  ആദ്യ കണ്മണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന്റെ സന്തോഷത്തിലാണ് ചിരു പോയത്. ഒക്ടോബറില്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത മേഘ്‌ന മകന്‍ ചിരുവിന്റെ പുനര്‍ജന്മമാണെന്ന് ഉറപ്പിച്ച് പറയുകയാണ്. അവസാന നാളുകളില്‍ ലോക്ഡൗണ്‍ വന്നത് തങ്ങളുടെ പ്രണയം ശക്തമാക്കനാണെന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ മേഘ്‌ന പറയുന്നു. വിശദമായി വായിക്കാം...

  കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അപ്പാ എന്നാണ് ആദ്യം പറഞ്ഞത്. പിന്നെയാണ് അമ്മ എന്ന് പറഞ്ഞത്. ശേഷം താത്ത. ഒന്‍പതാം മാസത്തിലാണ് പേരീടല്‍ ചടങ്ങ്. ഏറെ കൗതുകം നിറഞ്ഞ പേര് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യം മാറിയാല്‍ പേരിടീല്‍ ചടങ്ങ് നടത്താന്‍ കഴിയൂ. ചിന്റൂ എന്നാണ് അച്ഛന്‍ വിളിക്കുന്നത്. ബങ്കാര എന്ന അമ്മയും. ചിന്നു, മിന്നു എന്നാണ് എന്റെ വിളികള്‍. വിളി കേട്ടാല്‍ ആള് ചിരിക്കും. ദിഷ്ടു എന്നാണ് അനന്യ (നടി) വിളിക്കുന്നത്.

  നസ്രിയ വിളിക്കുന്നത് ചുമ്പക് എന്നും. ചിരുവിന്റെ ആരാധകര്‍ക്ക് ജൂനിയര്‍ സി ആണ്. സിംബ എന്ന് വിളിക്കുന്നവരും ഉണ്ട്. ചിരുവിന്റെ ഫോട്ടോ കോപ്പിയാണ് കുഞ്ഞ്. നോട്ടത്തില്‍ പോലും ചിരു. അമ്മയുടെ ഒരു രൂപം പോലും കിട്ടിയിട്ടില്ല. ചിരുവിനെ പോലെ ശാന്ത സ്വഭാവമായിരിക്കുമെന്നാണ് കരുതിയത്. ഇപ്പോള്‍ അമ്മയുടെ സ്വഭാവമായ കുസൃതിയുണ്ട്. എന്നും അവന്‍ ചിരുവിനെ പോലെ ഇരുന്നാല്‍ മതി.

  ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞ് ആയിരിക്കുമെന്ന് ചിരു പറഞ്ഞിരുന്നു. എന്റെ ആഗ്രഹം പെണ്‍കുഞ്ഞും. അന്നേരവും ചിരു ഉറപ്പിച്ച് പറഞ്ഞു, ഇത് ആണ്‍കുഞ്ഞാണെന്ന്. കുഞ്ഞിനെ കുറിച്ച് ഒരുപാട് സ്വപ്‌നം കണ്ടിരുന്നു. ചിരുവിന്റെ മുഖത്ത് എന്നും എപ്പോഴും ചിരിയുണ്ട്. ചിരിയോടുള്ള മുഖത്തോടെ മാത്രമേ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളു. ചിരുവിന്റെ ചിത്രങ്ങളിലെല്ലാം നിറഞ്ഞ ചിരിയുണ്ട്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ജീവിതം നന്നായി ആഘോഷിച്ചത് തനിക്ക് വേഗം പോവാന്‍ വേണ്ടിയാണെന്ന് തോന്നുന്നു. എല്ലാവര്‍ക്കും സന്തോഷം മാത്രമാണ് കൊടുത്തത്.

  ഞങ്ങളുടെ രണ്ട് കുടുംബത്തിനും ഏറെ പ്രിയപ്പെട്ടവനായിരുന്ു. വീട്ടില്‍ ചേട്ടനും അനിയനുമില്ല. ആത്മാര്‍ഥമായ രണ്ട് സുഹൃത്തുക്കളായിരുന്നു ചിരുവും ധ്രുവയും. അതുവരെ സിനിമകളുടെ തിരക്കിലായിരുന്നു രണ്ട് പേരും. ഇരു കുടുംബങ്ങളും ഒത്ത് ചേരാന്‍ വഴിയൊരുക്കിയതാണ് ലോക്ഡൗണ്‍. 2018 മേയ് 2 നാണ് വിവാഹം. ആദ്യ വിവാഹ വാര്‍ഷികും ഞങ്ങള്‍ രണ്ട് പേരുടെയും കുടുംബത്തിനൊപ്പം ആഘോഷിച്ചു. 2019 ലായിരുന്നു ധ്രുവയുടെ വിവാഹം. പിന്നെ സര്‍ജ കുടുംബത്തില്‍ ഞങ്ങള്‍ നാല് പേരും ഒരുമിച്ചായിരുന്നു. ധ്രുവയ്ക്കും ഭാര്യയ്ക്കും ഞാന്‍ ചേട്ടത്തി അമ്മയായി മാറി.

  സന്തോഷങ്ങള്‍ അവസാനിക്കാന്‍ പോകുന്നതിന്റെ ഭാഗമായിരുന്നോ ആ ഒത്തുചേരലുകളെന്ന് തോന്നി പോകാറുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനാണ് ചിരു ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഞാന്‍ പോകുന്നുവെന്ന് പറയുകയോ ഒരു സൂചന നല്‍കുകയോ ചെയ്യാതെ ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ഞാന്‍ അപ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ചിരുവിനാണ് എന്നെക്കാളും സന്തോഷം.

  Meghna raj shares cute interaction with jr c

  ലോക്ഡൗണിലാണ് ഞാനുമായി കൂടുതല്‍ പ്രണയത്തിലായതെന്ന് ചിരു പറയുമായിരുന്നു. ആ സമയത്ത് ചിരു എന്റെ അരികില്‍ തന്നെ ഉണ്ടായിരുന്നു. ഞാന്‍ ചിരുവിനെയും കൂടുതല്‍ പ്രണയിച്ചു. ജീവിതത്തില്‍ എന്ത് കാര്യം ചെയ്യുമ്പോഴും ആഘോഷമാക്കുന്നതാണ് ചിരുവിന്റെ രീതി. ചിരു പോയതിനാല്‍ ബേബി ഷവര്‍ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഒടുവില്‍ എല്ലാവരും നിര്‍ബന്ധിച്ചു. ധ്രുവയുടെയും അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളുടെയും ചേര്‍ന്ന് മൂന്ന് ബേബി ഷവര്‍ കിട്ടി. എല്ലാം ചിരു മുന്‍കൂട്ടി നിശ്ചയിച്ചത് പോലെയാണ് നടന്നത്.

  English summary
  Viral: Meghana Raj Opens Up How Her Late Husband Chiranjeevi Sarja Behaved In Last Months
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X