For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നകുലനാണ് ഇപ്പോള്‍ മാനസികരോഗിയെപ്പോലെ പെരുമാറുന്നത്, സുരേഷ് ഗോപിയെ ട്രോളി സോഷ്യല്‍ മീഡിയ

  |

  മണിച്ചിത്രത്താഴ് സിനിമ റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിട്ടതിനെക്കുറിച്ചുള്ള പോസ്റ്റുമായി ശോഭന എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടായിരുന്നു ശോഭനയുടെ പോസ്റ്റ് വൈറലായി മാറിയത്. ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ ഇന്നും കാണാനിഷ്ടപ്പെടുന്നവരാണ് മലയാളികള്‍. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മണിച്ചിത്രത്താഴിനെക്കുറിച്ച് പറഞ്ഞുള്ള ശോഭനയുടെ പോസ്റ്റ് വൈറലായി മാറിയിരുന്നു. നിരവധി പേരായിരുന്നു കമന്‍റുകളുമായെത്തിയത്.

  എത്ര കണ്ടിട്ടും മതി വരാത്ത ഒരു സിനിമ.. എതു ചാനലിൽ എപ്പോൾ വന്നാലും ഇരുന്ന് കണ്ടു പോകും.. വരുന്ന ഓരോ ഷോട്ടും ഡയലോഗും കാണപ്പാഠം.. എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ.. കണ്ണുകളിൽ നിന്നും മായാത്ത (ഗംഗയുടെ) ശോഭനയുടെ സൗന്ദര്യവും അഭിനയവും.. മണിച്ചിത്രതാഴ് എന്നും മലയാളികൾക്കൊരു അനുഭൂതിയാണ്. നാഗവല്ലി എന്ന കഥാപാത്രത്തെ ശോഭന എന്ന കലാകാരി എത്രത്തോളം മനോഹരമാക്കി എന്ന് മനസിലാക്കുവാൻ മണിച്ചിത്രത്താഴിന്റെ അന്യ ഭാഷ ചിത്രങ്ങൾ കണ്ടാൽ മതിയാകും....പകരം വെക്കാനില്ലാത്ത അഭിനയമെന്നായിരുന്നു ഒരാള്‍ കമന്‍റിട്ടത്.

  മലയാള സിനിമയുടെ ചരിത്രം മണിച്ചിത്രതാഴിന് മുമ്പും പിമ്പും എന്ന് രേഖപ്പെടുത്തി.... ഏതൊക്കെ ഭാഷയിൽ എടുത്താലും ഇപ്പോഴും ശോഭന യുടെ നാഗവല്ലിയെ വെല്ലാൻ ആർക്കും കഴിഞ്ഞില്ല.... കൂടെ സണ്ണിയും നകുലനും ... ഫാസിൽ , മധുമുട്ടം. എംജി രാധാകൃഷ്ണൻ, ... ബിഗ് സല്യൂട്ട്ധുമുട്ടം മാഷിനും അതിനെ അഭ്രപാളിയിൽ എത്തിച്ച ഫാസിൽ സാറിനും, നടനചാരുതയിൽ നിറഞ്ഞാടിയ ശോഭനച്ചി ലാലേട്ടൻ, അതുപോലെ താരസംമ്പന്നമായ അനശ്വര ചിത്രം, ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന വിസ്മയസൃഷ്ട്ടി, സിനിമ പഠിക്കുന്ന ഏത് ഒരാൾക്കും പഠിക്കാൻ ഉള്ള പാട്യപദ്ധതി, ഒരേ ഒരു മണിച്ചിത്രത്താഴെന്നായിരുന്നു വേറൊരാള്‍ പറ‍ഞ്ഞത്.

  Suresh Gopi

  പേര് പോലെ തന്നെ ഒന്ന് ആലോചിക്കുമ്പോൾ പോലും മനസ്സിൽ തെളിയുന്നത് അതിലെ പശ്ചാത്തല സംഗീതവും പിന്നെ നാഗവല്ലിയെയുമാണ്, പഴമയുടെ എല്ലാ സൗന്ദര്യവും ആതെ പടി തിട്ടപ്പെടുത്തി തീർത്ത ഒരു ദൃശ്യാനുഭവമെന്നായിരുന്നു വേറൊരാള്‍ കുറിച്ചത്. ശോഭനയുടെ അഭിനയത്തെക്കുറിച്ച് മാത്രമല്ല മറ്റ് താരങ്ങളെക്കുറിച്ചുള്ള കമന്‍റുകളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

  Shobhana remembering Manichithrathazhu on its 27th birthday

  ഇതിനിടയിലായിരുന്നു ഒരാള്‍ സുരേഷ് ഗോപിയെക്കുറിച്ച് കമന്‍റിട്ടത്. ഞങ്ങള്‍ നകുലനെക്കുറിച്ചാണ് ചിന്തിക്കുന്നത്. നകുലന്‍ ഇപ്പോള്‍ ഒരു മാനസിക രോഗിയെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു കമന്‍റ്. നിരവധി പേരായിരുന്നു ഈ കമന്‍റ് ഏറ്റെടുത്തത്. സുരേഷ് ഗോപിയുടെ പ്രസ്താവനകളും രാഷ്ട്രീയ പ്രവേശനവുമല്ലാം വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

  ഗ്ലാമറസായി അമല പോള്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  English summary
  Viral: Nakulan behaves like mad, funny troll about Manichithrathazhu went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X