For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വൈകുന്നേരം കഴിച്ചാല്‍ പിന്നൊന്നും കഴിക്കില്ല; നൂലുണ്ടയില്‍ നിന്നുള്ള വമ്പന്‍ മേക്കോവറിനെ കുറിച്ച് നടന്‍ വിജീഷ്

  |

  ചില താരങ്ങള്‍ അവര്‍ അഭിനയിക്കുന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് അറിയപ്പെടുക. അങ്ങനെയാണ് നടന്‍ വിജീഷിന് നൂലുണ്ട എന്ന പേര് ലഭിക്കുന്നത്. നമ്മള്‍ എന്ന ചിത്രത്തിലെ തടിയനായ നൂലുണ്ട എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് വിജീഷ് ശ്രദ്ധേയനാവുന്നത്. സമാനമായ നിരവധി വേഷങ്ങളിലും നടന്‍ അഭിനയിച്ചിട്ടുണ്ട്.

  കുറേ കാലമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന വിജീഷ് ഇപ്പോള്‍ തിരിച്ച് വരികയാണ്. പുതിയ സിനിമയില്‍ അഭിനയിക്കാന്‍ വന്ന വിജീഷിനെ കണ്ടാല്‍ ആരും അത്ഭുതപ്പെടും. ശരീരഭാരം കുറച്ച് മെലിഞ്ഞ് അതീവ സുന്ദരനായിട്ടാണ് വിജീഷ് എത്തിയിരിക്കുന്നത്. ഇതിന് പിന്നിലെ രഹസ്യമെന്താണെന്ന് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നടന്‍ പറയുന്നു. വിശദമായി വായിക്കാം..

  സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തതിനെ പറ്റി നടന്റെ വാക്കുകളിങ്ങനെയാണ്.. 'ഏകദേശം ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ തിരിച്ച് വരുന്നത്. അഭിനയത്തില്‍ നിന്ന് മാറി നിന്നന്നേയുള്ളൂ. പക്ഷേ സിനിമകളെല്ലാം കാണാറുണ്ടായിരുന്നു. ഖത്തറില്‍ ബിസിനസുണ്ട്. അതിനൊപ്പം കുറച്ച് യാത്രകളും എന്റേതായ ചില കാര്യങ്ങളുമൊക്കെയായി പോവുകയായിരുന്നു. അതുകൊണ്ടാണ് സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടി വന്നതെന്നാണ്' വിജീഷ് പറയുന്നത്.

  Also Read: മലയാളത്തിൽ നിർമ്മാതാവായി, ഇനി നായകനായി എത്തുന്നത് എപ്പോൾ?, ജോൺ എബ്രഹാം പറയുന്നു

  അഭിനയത്തിലേക്കുള്ള തിരിച്ച് വരവ് എങ്ങനെയാണെന്നും വിജീഷ് പറഞ്ഞു്. 'സിനിമയോടുള്ള പാഷന്‍ തന്നെയാണ് വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിച്ചത്. ഇപ്പോഴും നൂലുണ്ട എന്ന് ആളുകള്‍ വിളിക്കുമ്പോള്‍ സന്തോഷമാണ്. കാരണം നമ്മള്‍ ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും അറിയപ്പെടുകയെന്നത് ഒരു ഭാഗ്യമാണ്. അത് ആളുകള്‍ സ്വീകരിച്ചതു കൊണ്ടാണല്ലോ ആ പേരില്‍ തന്നെ വിളിക്കുന്നതും' നടന്‍ പറയുന്നു.

  Also Read: അവനെ ഇങ്ങനെ കാണാന്‍ ആഗ്രഹിച്ചത് അമ്മ; ഇത്തവണ ഒട്ടും സന്തോഷമില്ലാത്ത അഷ്ടമി രോഹിണി: നിരഞ്ജന്‍

  പണ്ട് നൂലുണ്ട പോലെ തടിച്ചിരുന്ന വിജീഷ് ഗംഭീര മേക്കോവറാണ് നടത്തിയിരിക്കുന്നത്. ഇത്രയും വലിയ മാറ്റത്തിന് പിന്നിലെ കാരണത്തെ കുറിച്ച് നടന്‍ വ്യക്തമാക്കി. 'ഇപ്പോള്‍ ഭക്ഷണത്തിലൊക്കെ നന്നായി ശ്രദ്ധിക്കും. പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണത്തിലേക്ക് മാറി. വൈകുന്നേരം 5.30 കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഒരു ഭക്ഷണവും കഴിക്കില്ല. ഷുഗര്‍, ഫ്രൈഡ് ഫുഡ്, മൈദ തുടങ്ങിയ വസ്തുക്കളൊക്കെ പൂര്‍ണമായും ഒഴിവാക്കി.

  ഇനി മധുരം കഴിക്കണമെന്ന് തോന്നിയാല്‍ ചായയില്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയിട്ട് കുടിക്കും. പിന്നെ രാവിലത്തെ ഭക്ഷണവും ഉച്ചയ്ക്കത്തേതും കൂട്ടി ബ്രഞ്ച് ആയിട്ടാണ് കഴിക്കാറ്. ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ മോണിംഗ് വര്‍ക്കൗട്ടും മെഡിറ്റേഷനും ചെയ്യുന്നുണ്ട്' വിജീഷ് പറയുന്നു.

  Also Read: കോഴിക്കോട് ഇളക്കി മറിച്ച് ഡോക്ടർ മച്ചാൻ, എന്നെ വെറുക്കുന്നവരോട് എനിക്കൊരു ചുക്കുമില്ലെന്ന് റോബിൻ

  Recommended Video

  Tovino Thomas: ടോവിനോയെ തല്ലുമാലയാക്കി ജനം, ഒടുവിൽ കൂട്ടിൽ കേറി ഒളിക്കുന്ന കണ്ടോ | *

  വിനീത് കുമാര്‍ നായകനായി അഭിനയിക്കുന്ന സൈമണ്‍ ഡാനിയേല്‍ എന്ന ചിത്രത്തിലൂടെയാണ് വിജീഷ് തിരിച്ച് വരവിനൊരുങ്ങുന്നത്. സാജന്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് വിനീതാണെന്നാണ് വിജീഷ് പറയുന്നത്. ചിത്രത്തില്‍ വിനീതിന്റെ കഥാപാത്രത്തിന്റെ സുഹൃത്തായ ആര്‍ക്കിയോളജിസ്റ്റ് സന്തോഷ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. മുഴുനീളം സിനിമയില്‍ ഇല്ലെങ്കിലും ഇതുവരെ ചെയ്തതില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് തനിക്കെന്നും വിജീഷ് പറയുന്നു.

  Read more about: actor
  English summary
  Viral: Nammal Actor Vijeesh Opens Up About His Makeover, Reveals His Diet Secret
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X