For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ് ഞാനല്ല; അവരുമായി തനിക്കൊരു ബന്ധവുമില്ലെന്ന് നിര്‍മാതാവ് രാജീവ് ഗോവിന്ദന്‍

  |

  നടന്‍ മുകേഷിന്റെ രണ്ടാം വിവാഹം കേരളം വലിയ ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാവുന്നത്. നര്‍ത്തികയായ മേതില്‍ ദേവികയുമായി 2013 ലാണ് മുകേഷ് വിവാഹിതനാവുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം 2021 ല്‍ അവസാനിപ്പിക്കാനുള്ള നിയമപരമായ കേസുകള്‍ നടക്കുകയാണിപ്പോള്‍.

  മഞ്ഞയഴകിൽ നടി മൌനി റോയി, സിംപിൽ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടുമായി താരം

  അതേ സമയം ദേവികയുടെ ആദ്യ ഭര്‍ത്താവായ രാജീവ് നായരെ കുറിച്ചുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഇതെല്ലാം ചെന്ന് നിന്നത് നിര്‍മാതാവ് രാജീവ് ഗോവിന്ദനിലായിരുന്നു. മേതില്‍ ദേവികയുടെ ഭര്‍ത്താവ് ആണെന്ന തരത്തില്‍ രാജീവ് ഗോവിന്ദിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം പ്രചരിക്കപ്പെട്ടു. ഒടുവില്‍ ഇക്കാര്യം സത്യമല്ലെന്നും ആള് മാറിയിരിക്കുയാണെന്നും വ്യക്തമാക്കി രാജീവ് തന്നെ രംഗത്ത് വന്നു.

  ആ രാജീവ് നായര്‍ ഞാനല്ല. മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീല്‍സ്' എന്നൊരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെ ആണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല.

  മജ്‌സിയ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടി പോയി; ഇങ്ങനെ ഒരു മനുഷ്യന് സംസാരിക്കാന്‍ പറ്റുമോ, തുറന്ന് പറഞ്ഞ് ഡിംപൽ

  യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.
  ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലില്‍ ചാര്‍ത്തി.

  'അളിയാ, ഞാന്‍ എന്തെങ്കിലും ഒക്കെ ആയെടാ'; പൊട്ടിക്കരഞ്ഞ് വിജയ വാര്‍ത്ത സ്വീകരിച്ച് മണിക്കുട്ടന്‍!

  എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല. വാര്‍ത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാര്‍ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീല്‍സ് പിന്‍വലിക്കുക. നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. രാജീവ് ഗോവിന്ദന്‍... എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പില്‍ രാജീവ് പറയുന്നത്.

  പേരിനോടൊപ്പമുള്ള അക്കിനേനി ഒഴിവാക്കി സാമന്ത, നാഗചൈതന്യയുമായുള്ള ബന്ധത്തിന് എന്ത് സംഭവിച്ചു...

  ചില്ലറക്കാരിയല്ല മേതിൽ ദേവിക..വെറുമൊരു മുകേഷിന്റെ ഭാര്യ അല്ല Who is Methika ? | FilmiBeat Malayalam

  നടന്‍ മുകേഷിനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മേതില്‍ ദേവിക വിവാഹമോചിത ആയിരുന്നു. 2002 ലാണ് ദേവിക ആദ്യം വിവാഹിതയാവുന്നത്. ബിസിനസ് സ്‌പെഷ്യലിസ്റ്റും പാലക്കാട് സ്വദേശിയുമായ രാജീവ് നായരായിരുന്നു ഭര്‍ത്താവ്. രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിന ്‌ശേഷം 2004 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും ഉണ്ട്. ദേവികയുടെ ആദ്യ ഭര്‍ത്താവുമായി രാജീവ് ഗോവിന്ദന് ഏകദേശം സാമ്യം തോന്നുന്നതാണ് ഇപ്പോള്‍ വിനയയാത്. എഴുത്തുകാരനും നിര്‍മാതാവുമായ രാജീവ് അനാര്‍ക്കലി, ഓര്‍ഡിനറി എന്നീ സിനിമകളാണ് നിര്‍മ്മിച്ചിട്ടുള്ളത്. നിരവധി സിനിമകള്‍ക്ക് ഗാനരചനയും നിര്‍വഹിച്ചിട്ടുണ്ട്.

  സംഗീത അധ്യാപകയുടെ മകനാണ് ഭര്‍ത്താവ്; മുന്‍കാല നടി സുനിതയുടെ വിവാഹം നടന്ന കഥ ഇങ്ങനെയാണ്

  Read more about: mukesh മുകേഷ്
  English summary
  Viral: Producer Rajeev Govindan Opens Up He Has No Relation With Mukesh Wife Methil Devika
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X