For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ജനറേഷനിലെ മികച്ച നടന്മാരില്‍ ഒരാളാണ് അദ്ദേഹം, താരസുഹൃത്തുക്കളെ കുറിച്ച് വിജയ് യേശുദാസ്‌

  |

  മലയാളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ഗായകനാണ് വിജയ് യേശുദാസ്. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ഗായകന്‌റെ മിക്ക പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛന്‌റെ പാത പിന്തുടര്‍ന്ന് എത്തിയ മകനും മികച്ച വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. മോളിവുഡിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും വിജയ് യേശുദാസ് പാട്ടുകള്‍ പാടി. തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രശസ്തരായ സംഗീത സംവിധായകര്‍ക്ക് വേണ്ടിയും ഗാനങ്ങള്‍ ആലപിച്ച ആളാണ് വിജയ് യേശുദാസ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം ശ്രദ്ധേയ ഗാനങ്ങള്‍ വിജയ് ആലപിച്ചു.

  vijay-yesudas

  ആലാപനത്തിന് പുറമെ അഭിനയ രംഗത്തും എത്തിയിരുന്നു ഗായകന്‍. തമിഴ് സൂപ്പര്‍ താരം ധനുഷ് നായകനായ മാരിയിലാണ് വില്ലന്‍ വേഷത്തില്‍ വിജയ് അഭിനയിച്ചത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രതിനായകവേഷം വിജയ് യേശുദാസിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. അവന്‍ എന്ന മലയാള ചിത്രത്തിലാണ് വിജയ് യേശുദാസ് ആദ്യം അഭിനയിച്ചത്. പിന്നീടാണ് തമിഴില്‍ മാരി പുറത്തിറങ്ങിയത്. പടൈവീരന്‍ ആണ് വിജയ് യേശുദാസ് അഭിനയിച്ച മറ്റൊരു ചിത്രം.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പിന്നണി ഗാനരംഗത്ത് എത്തിയിരുന്നു വിജയ്. അതേസമയം സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ എല്ലാം പങ്കുവെക്കാറുണ്ട്. സിനിമാ താരങ്ങള്‍ക്കൊപ്പമുളള ഗായകന്‌റെ ചിത്രങ്ങളും മിക്കപ്പോഴും വൈറലാകാറുണ്ട്. അതേസമയം സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചുളള ചോദ്യത്തിന് കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറന്നിരിക്കുകയാണ് വിജയ് യേശുദാസ്.

  ഇന്‍ഡസ്ട്രിയില്‍ എല്ലാവരുമായും ഫ്രണ്ട്‌ലിയാണ് താനെന്ന് ഗായകന്‍ പറയുന്നു. ഞാന്‍ ഫ്രണ്ട്‌സ് എന്ന് കരുതുന്നവര്‍ തിരിച്ച് എന്നെ ഫ്രണ്ട്‌സ് ആയിട്ട് കരുതുന്നുണ്ടോ എന്നറിയില്ല. രണ്ടും രണ്ടാണ്. എല്ലാവരും നല്ല സുഹൃത്തുക്കളായിട്ടുളള ആളുകളാണ്. ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് ചോദിച്ചപ്പോള്‍ ദയയുളള ഹൃദയമുളളവനാണെന്നും സ്‌റ്റൈലിഷുമാണെന്ന് വിജയ് യേശുദാസ് പറഞ്ഞു. നല്ല നടനും കൂടിയാണ് ദുല്‍ഖറെന്നും ഗായകന്‍ പറയുന്നു.

  അഭിനയിക്കാന്‍ അവസരം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‌റെ മറുപടി, സന്തോഷത്തോടെയാണ് തിരികെ എത്തിയത് എന്ന് പ്രശാന്ത്‌

  ധനുഷ് തന്‌റെ വളരെ ക്ലോസ് ഫ്രണ്ടാണ്. സൂപ്പര്‍ സ്റ്റാര്‍ ഇന്‍ ദ മേക്കിംഗ്. ഇന്ത്യയിലെ മികച്ച നടന്‍മാരില്‍ ഒരാള്‍. ഫഹദ് ഫാസില്‍ നല്ല സുഹൃത്താണ്. നേരിട്ട് കാണുന്നതൊക്കെ കുറവാണെങ്കിലും വര്‍ക്കില്‍ എപ്പോഴും ഫോക്കസ്ഡായ ആളാണ് ഫഹദ്. മറ്റ് കാര്യങ്ങള്‍ ചിന്തിക്കാതെ, ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കും. അതിന്‌റെ റിസല്‍ട്ട് അദ്ദേഹത്തിന്‌റെ ഓരോ പടങ്ങളിലും നമ്മള്‍ കാണാറുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ ഫഹദ് വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ജനറേഷനിലെ തന്നെ മികച്ച നടന്മാരില്‍ ഒരാള്‍, അഭിമുഖത്തില്‍ വിജയ് യേശുദാസ് പറഞ്ഞു.

  അതേസമയം എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ പാട്ടാണ് വിജയ് യേശുദാസിന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. എംഎം കീരവാണി ഒരുക്കിയ പാട്ടിന്‌റെ മലയാളം വേര്‍ഷനാണ് ഗായകന്‍ പാടിയത്. കീരവാണിയുടെ സംഗീതത്തില്‍ ബാഹുബലിയിലും മുന്‍പ് വിജയ് പാടിയിരുന്നു. സിനിമകള്‍ക്ക് പുറമെ നിരവധി സ്റ്റേജ് ഷോകളിലും ടിവി പരിപാടികളിലും ഭാഗമായിട്ടുണ്ട് വിജയ് യേശുദാസ്‌. മലയാളത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തില്‍ പാടിയ പാട്ടാണ് ഗായകന്‌റെതായി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം പടങ്ങളില്‍ പാട്ട് പാടി ഗായകന്‍ എത്തി.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  പുറത്താക്കിയവര്‍ക്കും അവഗണിച്ചവര്‍ക്കും കലാഭവന്‍ മണി നല്‍കിയ മറുപടി, അനുഭവം പങ്കുവെച്ച് വിഎം വിനു

  English summary
  Viral: Vijay Yesudas Opens Up About Dulquer Salmaan And Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X