For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെറ്റു പറ്റിയതാണ്; പോസ്റ്റിലെ തെറ്റ് ചൂണ്ടി കാണിച്ച ആരാധകന് വിശദീകരണം നല്‍കി സംവിധായകന്‍ വിനയന്‍, മറുപടി വൈറൽ

  |

  വിനയന്റെ സംവിധാനത്തില്‍ മലയാളത്തില്‍ നിന്നും ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ നിര്‍മാണം പൂര്‍ത്തിയാക്കി വരികയാണ്. ചരിത്രത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ഇപ്പോള്‍ വിനയന്‍ ചെയ്യുന്നതെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തത്. അതില്‍ മമ്മൂട്ടിയും ദിലീപും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ രാക്ഷസരാജാവിനെ കുറിച്ച് ഒരു എഴുത്ത് അദ്ദേഹം പങ്കുവെച്ചിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ടിത് വൈറലാവുകയും ചെയ്തു.

  കൂട്ടുകാരികൾക്കൊപ്പം അടിച്ച് പൊളിച്ച് ആഘോഷിച്ച് അമീറ ദസ്തൂർ, നടിയുടെ ചിത്രങ്ങൾ കാണാം

  സിനിമ റിലീസിനെത്തിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയായതിനെ കുറിച്ചാണ് സംവിധായകന്‍ സൂചിപ്പിച്ചത്. എന്നാല്‍ അതിലൊരു പിശക് ചൂണ്ടി കാണിച്ചൊരു ആരാധകനും എത്തിയിരുന്നു. രാക്ഷസരാജാവിലെ ഗാനങ്ങള്‍ക്ക് വേണ്ടി രചന നിര്‍വഹിച്ച ആളുടെ പേര് മാറി പോയതാണ് ഒരാള്‍ ചൂണ്ടി കാണിച്ചത്. എന്നാലത് തന്റെ തെറ്റാണെന്ന് വ്യക്തമാക്കി വിനയന്‍ എത്തിയിരിക്കുകയാണ്.

  ഹായ് ഈ പോസ്റ്റില്‍ ഒരു തെറ്റു കണ്ടു അതിന്റെ സത്യാവസ്ഥ അറിയുന്നതിന് വേണ്ടി മാത്രം. പോസ്റ്റില്‍ പറഞ്ഞത് പോലെ മറ്റ് ഗാനങ്ങളുടെ രചന നിര്‍വഹിച്ചത് യുസഫ് അലി സാര്‍ ആണെങ്കില്‍ എന്ത് കൊണ്ടാണ് എസ് രമേശന്‍ നായര്‍ സാറിന്റെ പേര് ക്രെഡിറ്റ് ചെയ്തിരിക്കുന്നത്. ഇവിടെ ആര്‍ക്കാണ് തെറ്റു പറ്റിയിരിക്കുന്നത്? താങ്കള്‍ക്കാണെങ്കില്‍ തെറ്റ് തിരുത്തുവാന്‍ അപേക്ഷിക്കുന്നു... എന്നുമായിരുന്നു ഒരു ആരാധകന്‍ വിനയന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്.

  ആരാധകന്റെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ തിരുത്തുമായി സംവിധായകന്‍ വിനയന്‍ എത്തിയിരിക്കുകയാണ്. ''താങ്കള്‍ പറഞ്ഞതു ശരിയാണ്, ദാദാ സാഹിബ് ആയിരുന്നു യൂസഫലിക്ക എഴുതിയത്, രമേശന്‍ ചേട്ടനായിരുന്നു രാക്ഷസരാജാവിലെ മറ്റു ഗാനങ്ങള്‍ എഴുതിയത്. തെറ്റു പറ്റിയതാണ്... എന്നുമാണ് വിനയന്‍ മറുപടിയായി കൊടുത്തിരിക്കുന്നത്. ഇതോടെ വിനയന് ആശംസ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. മറ്റ് വല്ലോ സംവിധായകരും ആയിരുന്നെങ്കില്‍ ഉരുണ്ട് കളിക്കും. വിനയന്റെ നല്ല ഗുണമാണിതെന്നൊക്കെ കമന്റുകളില്‍ പറയുന്നു.

  സിനിമയില്‍ അവസരം ലഭിക്കാന്‍ ആഗ്രഹിച്ച് ശ്രമിക്കുന്നവരേയും കഴിവുള്ളവരേയും കണ്ടെത്തി വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ താങ്കള്‍ക്കുള്ള കഴിവ് വേറെ ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. ഇനിയും ഒരു പാട് പുതുമുഖങ്ങളെ പ്രേക്ഷകന് മുമ്പില്‍ എത്തിക്കാന്‍ സാധിക്കട്ടെ ആശംസകള്‍ എന്നുമാണ് മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. വിനയന്റെ സംവിധാനത്തില്‍ പിറന്ന സിനിമകള്‍ തിയറ്ററില്‍ പോയി കണ്ട അനുഭവങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ കമന്റ് ബോക്‌സുകളില്‍ ആരാധകര്‍ വന്ന് പറയുകയാണ്.

  സിജു വില്‍സണ്‍ എന്ന നടനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിനയന്‍

  രാക്ഷസരാജാവിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ഉദയാ സ്റ്റുഡിയിയില്‍ ഷുട്ടിങ് കാണാന്‍ വന്നത് ഓര്‍ക്കുന്നതായി ഒരാള്‍ സൂചിപ്പിച്ചു. രാക്ഷസരാജാവ് അക്കാലയളവില്‍ കോട്ടയത്ത് തിയറ്ററില്‍ കണ്ട ചിത്രമാണ്. മുന്‍നിര താരങ്ങള്‍ എല്ലാമുള്ള ഈ വലിയ ചിത്രത്തെ അത്ഭുതത്തോടെയാണ് കണ്ടത്. ജനപ്രിയ സിനിമയുടെ ചേരുവകകള്‍ എല്ലാം കൃത്യമായി ചേര്‍ത്ത് ഒരുക്കിയ എന്റര്‍ടെയിനര്‍. ചിത്രത്തില്‍ താടിയുള്ള പോലീസുകാരന്റെ [ഹരിശ്രീ അശോകന്‍] കഥാപാത്രത്തിനു വിശദീകരണം നല്‍കിയിരുന്നതൊക്കെ രസകരമായിരുന്നു. ആകെ അസ്വസ്ഥതയുണ്ടായത് ഹോസ്പിറ്റലില്‍ മമ്മൂട്ടിയും ബാബുരാജും തമ്മിലുള്ള ഫൈറ്റ് സീനാണ്. തീരെ പൊടിക്കുഞ്ഞുങ്ങള്‍ കിടക്കുന്ന റൂമിലേക്ക് ഫൈറ്റ് എത്തുന്നുണ്ട്. സിനിമ ടെക്‌നിക്കിന്റെ കളിയാണെങ്കില്‍ കൂടിയും അത്തരമൊരു സീന്‍ കുറച്ച് ഭീകരമായിപ്പോയി.. അത് അത്രയ്ക്ക് ആവശ്യമുണ്ടായിരുന്നോ? എന്ന് മറ്റൊരാള്‍ ചോദിക്കുന്നു.

  ആര്‍ത്തി കാശിനോടാണ്; പാട്ട് പാടാനെത്തിയ എസ് പി ബിയെ പോലും കരയിപ്പിച്ച ഇളയരാജയെ കുറിച്ച് ശാന്തിവിള ദിനേഷ്- വായിക്കാം

  Read more about: vinayan വിനയന്‍
  English summary
  Viral: Vinayan Reply To A Fan On His Latest Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X