twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലിനിയായി റിമ, ശൈലജ ടീച്ചറായി രേവതി, കോഴിക്കോട് ജില്ലാ കളക്ടറായി ടൊവിനോ!! വൈറസിന്റെ കാസ്റ്റിങ്

    മലയാള സിമനിമയിലെ യുവതാരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

    |

    Recommended Video

    വൈറസിൽ ടോവിനോയുടെ കഥാപാത്രം ഇതാണ് | filmibeat Malayalam

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഷിഖ് അബു ചിത്രമാണ് വൈറസ്. ജനങ്ങളെ ഒന്നടങ്കം ഭീതിലാഴ്ത്തിയ രോഗമായിരുന്നു നിപ്പ. കോഴിക്കോട് നഗരത്തേയും ഭ്രാന്ത പ്രദേശത്തേയും നിപ്പ അടിമുടി പിടിച്ച് കിലുക്കിയിരുന്നു. മലയാളി ജനത നേരിട്ട ഒരു മഹാ വിപത്ത് ബിഗ് സ്ക്രീനിൽ എത്തുന്നതിന്റെ ത്രില്ലലാണ് ജനങ്ങൾ. കരുതുറ്റത്തും മികച്ചതുമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് ആഷിഖ് അബു. അദ്ദേഹം തന്നെ നിപ്പയുമായി എത്തുമ്പോൾ ചിത്രത്തിനു വേണ്ടിയുള്ള ആകാംക്ഷയുടെ അളവ് ഒരു പിടി കൂടുന്നുണ്ട്.

     ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വിക്കൻ വക്കീലായി ദിലീപ്!! ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ... ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ വിക്കൻ വക്കീലായി ദിലീപ്!! ചിത്രത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ...

    മലയാള സിമനിമയിലെ യുവതാരങ്ങളാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. നമ്മുടെ ചുറ്റിനുമുളളതും സുപരിചിതരായ വ്യക്തികളേയുമാണ് വൈറസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ കാണാൻ സാധിക്കുന്നത്. അതിനാൽ തന്നെ താരങ്ങൾക്ക് ഏറെ വെല്ലുവിളി ഉയർത്തുന്ന ചിത്രം കൂടിയാണ് വൈറസ്.

     മീനാക്ഷിയ്ക്ക് കൂട്ടായൊരു കുഞ്ഞു വാവ!! നടി കാവ്യ മാധവൻ അമ്മയാകുന്നു... മീനാക്ഷിയ്ക്ക് കൂട്ടായൊരു കുഞ്ഞു വാവ!! നടി കാവ്യ മാധവൻ അമ്മയാകുന്നു...

     ഫസ്റ്റ് ലുക്ക് പോസ്റ്റർ

    ഫസ്റ്റ് ലുക്ക് പോസ്റ്റർ

    സംവിധായകൻ ആഷിഖ് അബു ആണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തു വിട്ടത്. പോസ്റ്ററിൽ നിന്ന് തന്നെ ചിത്രത്തിന്റെ പ്രമേയം വ്യക്തമായിരുന്നു. മലയാളി ജനങ്ങളുടെ മനസ്സിൽ നിന്ന് ഒരിക്കലും മാഞ്ഞു പോകാത്ത ഒരു ചിത്രമായിരുന്നു അത്. ജീവിതത്തിൽ നേരിട്ട് കണ്ട് കാഴ്ചയായതു കൊണ്ട് തന്നെ ജനങ്ങൾക്ക് പ്രമേയം വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു.

    ചിത്രത്തിനെ കുറിച്ച് സംവിധായകൻ

    ചിത്രത്തിനെ കുറിച്ച് സംവിധായകൻ

    നിപ്പായാണ് വൈറസ്സിന്റെ പ്രമേയമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ ഇതിപ്പോൾ ഔദ്യോഗികമായി സംവിധായകൻ ആ‌ഷിഖ് അബു തന്നെ ചിത്രത്തിനെ കുറിച്ച് സ്ഥിരീകരിച്ചിരിക്കുകയാണ്.നിപ്പ തന്നെയാണ് പ്രമേയമെന്നും കഴിഞ്ഞ മൂന്ന് നാല് മാസമായ ചിത്രം മനസ്സിലുണ്ടെന്നും സംവിധായകൻ പറഞ്ഞിരുന്നു. ഇപ്പോൾ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടത്താനുള്ള ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും ആഷിഖ് മനോരമ ഓൺലൈനോട് പറ‍ഞ്ഞിരുന്നു.

      കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവർ

    കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവർ

    നിപ്പ സിനിമയാകുമ്പോൾ ജീവിച്ചിരിക്കുന്നവാരും നമ്മുടെ കൺമുന്നിൽ ഉണ്ടായിരുന്നവരുമാണ് കാഥാപാത്രങ്ങളാകുന്നത്. അതിനാൽ തന്നെ വൈറസ് ഒരു റിയലസ്റ്റിക് ചിത്രമായിരിക്കും. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് സംവിധായകൻ പറഞ്ഞതിങ്ങനെയാണ്.വൈറസ് ഒരു മൾട്ടി സ്റ്റാർ ചിത്രമാണ്. ചിത്രത്തിൽ അങ്ങനെയാരു കാസ്റ്റിങ് അത്യാവശ്യമാണ്. ഒരുപാട് കഥാപാത്രങ്ങൾ ഈ സിനിമയിലുണ്ട്. രോഗികൾ, ഡോക്ടർ, ആശുപത്രിയിലെ മറ്റു ജീവനക്കാർ, ജനങ്ങൾ അങ്ങനെ പലരും. അവരുടെ കഥയാണ് ഈ ചിത്രം. കൂടാതെ കഥാപാത്രങ്ങൾക്കെല്ലാം തുല്യ പ്രധാന്യം നൽകി കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

     വൻ താരനിര

    വൻ താരനിര

    വൈറസിൽ യുവതാരങ്ങളുടെ വൻ നിര തന്നെ അണിനിരക്കുന്നുണ്ട്. ആസിഫ് അലി, ടൊവിനോ, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, രേവതി, റിമാ കല്ലിങ്കല്‍, പാര്‍വതി, കാളിദാസ് ജയറാം, രേവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. കുറച്ചു താരങ്ങളുടെ കാസ്റ്റിങ് മാത്രമാണ് കഴിഞ്ഞിരിക്കുന്നത്.

     ടൊവിനോയുടെ കഥാപാത്രം

    ടൊവിനോയുടെ കഥാപാത്രം

    പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് ടൊവിനോ. വൈറസിൽ കോഴിക്കോട് ജില്ലാ കളക്ടർ യുവി ജോസിന്റെ വേഷത്തിലാണ് താരം എത്തുന്നത്രേ. നിപ്പ കോഴിക്കോടിനെ കീറിമുറിക്കാൻ തുടങ്ങിയപ്പോൾ അസുഖത്തിനെതിരെ പോരാടാൻ കളക്ടർ തന്നെ മുന്നിട്ടിറങ്ങിയിരുന്നു. ജനങ്ങളോടൊപ്പം അവരിൽ ഒരാളിയി നിപ്പയെ നാട് കടത്തുവരെ യുവി ജോസ് ഐഎഎസ് മുന്നിൽ തന്നെയുണ്ടായിരുന്നു. അതിനാൽ തന്നെ ടൊവിനോയുടെ കരിയറിലെ ഒരു പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും ജില്ലാകള്കടറുടേത്. മായാനദി എന്ന ചിത്രത്തിന്റെ വൻ വിജയത്തിനു ശേഷം ആഷിഖ് അബു-ടൊവിനോ തോമസ് ചിത്രമാണിത് ചിത്രമാണിത്.

     റിമയും രേവതിയും

    റിമയും രേവതിയും

    ചിത്രത്തിൽ സിസ്റ്റർ ലിനിയായി എത്തുന്നത് റിമ കല്ലിങ്കലാണ്.അതു പോലെ ആരോഗ്യമന്ത്രിയുടെ കെകെ ശൈലജ ടീച്ചറായി എത്തുന്നത് രേവതിയും. ഇവരുടെ കഥാപാത്രങ്ങളെ കുറിച്ച് മാത്രമാണ് സംവിധായകൻ ആഷിഖ് അബു വെളിപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ളവരുടേത് നടക്കുകയാണെന്നും എന്നാൽ അന്തിമ തീരുമാനമായിട്ടില്ലെന്നും അഷിഖ് അബു മനോരമ ഓൺലൈനോട് വ്യകതമാക്കി

    നിപ്പ സിനിമയാകുമ്പോൾ  ഉണ്ടാകുന്ന മാറ്റങ്ങൾ

    നിപ്പ സിനിമയാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ

    നിപ്പയെ നേരിട്ടും അല്ലാതേയും അറിഞ്ഞവരെ ഉൾപ്പെടുത്തിയാണ് ചിത്രത്തിലെ തിരക്കഥ തയ്യാറാക്കുന്നതെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. തിരക്കഥകൃത്തുക്കളിൽ ഒരാളായ മുഹ്സിന്റെ അടുത്ത ബന്ധവുമായ ഒരു മെഡിക്കൽ പിജി വിദ്യാർഥി നിപ്പ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. അതുപോലെയുളള ഒരുപാട് പേരുടെ അനുഭവങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയാണ് സിനിമ നിർമ്മിക്കുന്നത്. ഒരു കൂട്ടം ആളുകളുടെ കഥയും സ്നേഹവും സഹകരണവും അതിജീവനവുമാണ് വൈറസ്. കൂടാതെ ചിത്രത്തിൽ റൊമാൻസുണ്ട്, ത്രില്ലുണ്ട്, വൈകാരികമായ സംഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.സിനിമ. ഡിസംബറിലാകും ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. അടുത്ത വർഷം വിഷുവിന് വൈറസ് തിയേറ്ററുകളിലെത്തും.

    English summary
    viras movie tovino thomas as act kozhicode collector Uv Jose
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X