For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വലിയൊരു സ്വപ്‌നം കൂടിയുണ്ട്; വൈകാതെ നടക്കും, വിവാഹശേഷമുള്ള സന്തോഷങ്ങള്‍ പങ്കുവെച്ച് നടി വിഷ്ണുപ്രിയ പിള്ള

  |

  ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായി നില്‍ക്കുകയായിരുന്നു നടി വിഷ്ണുപ്രിയ പിള്ള. 2019 ല്‍ വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തിന് താല്‍കാലികമായ ഇടവേള നല്‍കിയിരിക്കുകയാണ് നടി. ഭര്‍ത്താവിനൊപ്പം സന്തുഷ്ടയായി ഇരിക്കുകയാണോ വിവരങ്ങളൊന്നുമില്ലല്ലോ എന്നിങ്ങനെയുള്ള സംശയങ്ങളിലാണ് ആരാധകര്‍.

  മനോഹരിയായി സോനം കപൂർ, പിതാവിൻ്റെ സ്റ്റൈൽ മകൾക്കുമുണ്ട്

  ഒടുവില്‍ പ്രേക്ഷകരുടെ സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദി പറഞ്ഞും തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവെച്ചും എത്തിയിരിക്കുകയാണ് നടി. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബത്തെ കുറിച്ചും വലിയൊരു സ്വപ്‌നം നിറവേറ്റാന്‍ കാത്തിരിക്കുകയാണെന്ന കാര്യവും വിഷ്ണുപ്രിയ ആരാധകരെ അറിയിച്ചത്.

  വിവാഹത്തെ കുറിച്ച് വീണ്ടും തുറന്ന് സംസാരിക്കുകയാണ് വിഷ്ണുപ്രിയ. 2019 ലായിരുന്നു വിവാഹം. ഭര്‍ത്താവ് വിനയ് വിജയന്‍. ദുബായില്‍ ബിസിനസാണ്. നിര്‍മാതാവ് ഈസ്റ്റ് കോസ്റ്റിന്റെ മകനാണ്. വിവാഹശേഷം ഞാനും ദുബായിലേക്ക് ചേക്കേറി. കൊവിഡ് വരുന്നതിന് മുന്‍പ് വരെ ഇവിടെ അടിപൊളി ലൈഫ് ആയിരുന്നു. ഇപ്പോള്‍ ലോക്ഡൗണും മറ്റുമായി യാത്രകള്‍ കുറഞ്ഞു. കൂടുതല്‍ സമയവും വീട്ടില്‍ തന്നെയാണ്. ഞങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ ഫ്‌ളാറ്റിലാണ് താമസം. അതുകൊണ്ട് ബോറടി ഒന്നും തോന്നാറില്ല എന്നുമാണ് ലോക്ഡൗണിനെ കുറിച്ച് നടിയ്ക്ക് പറയാനുള്ളത്.

  വളരെ കുറച്ച് സിനിമകളിലെ ഞാന്‍ അഭിനയിച്ചിട്ടുള്ളു. മിനിസ്‌ക്രീനിലും കുറച്ച് കാലം മാത്രമാണ് സജീവമായി ഉണ്ടായിരുന്നുള്ളു. എന്നിട്ടും കലാജീവിതത്തിന് ഒരു ബ്രേക്ക് കൊടുത്ത് ദുബായില്‍ എത്തിയപ്പോഴെക്കും നിരവധി പേര്‍ തിരിച്ചറിഞ്ഞ് വന്ന് സ്‌നേഹം പങ്കുവെച്ചു. ഇനിയുള്ള എന്റെ ഏറ്റവും വലിയ സ്വപ്നം സ്വന്തമായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങുക എന്നതാണ്. അതിന്റെ പ്ലാനിങ് സമയത്താണ് കൊവിഡ് കാലമെത്തിയത്. ഇനി ഇതൊക്കെ ഒന്ന് ഒതുങ്ങിയിട്ട് വേണം എന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനെന്ന് നടി പറയുന്നു.

  അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അടങ്ങിയതായിരുന്നു എന്റെ കുടുംബം. ബഹ്‌റനിലാണ് ഞങ്ങള്‍ ജനിച്ചതെങ്കിലും നാട് മാവേലിക്കരയാണ്. കോളേജ് പഠനം വരെ അവിടെയായിരുന്നു. അതുകൊണ്ട് വീടുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ മിക്കതും ബഹ്‌റിനിലെ ഫ്‌ളാറ്റ് ലൈഫ് കാലത്തുള്ളതാണ്. അവധിക്ക് നാട്ടില്‍ വരുമ്പോഴുള്ള ഒത്തു ചേരലുകളും സന്തോഷവുമാണ് നാട്ടിലെ വീട് ഓര്‍മകളില്‍ ബാക്കിയുള്ളത്. അച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ നാല് വര്‍ഷമായി. ഞങ്ങള്‍ പിന്നീട് ആലുവയില്‍ വീട് വാങ്ങി സെറ്റില്‍ ചെയ്തു.

  ഏറ്റവും മൂത്ത ചേട്ടന്‍ എത്തിഹാദിലെ പൈലറ്റാണ്. രണ്ടാമത്തെ ചേട്ടന്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് ചെയ്യുന്നു. അങ്ങനെ ഓരോരുത്തരും ഓരോയിടത്തായി. അച്ഛനും അമ്മയും ഞാനും ചേട്ടന്മാരുമെല്ലാം ഒരുമിച്ചുണ്ടായിരുന്ന കാലമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും മിസ് ചെയ്യുന്നത്. ആ കാലത്തേക്ക് തിരിച്ച് പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. അഭിനയ ജീവിതത്തിലേക്ക് എത്തിയതിനെ കുറിച്ചും വിഷ്ണുപ്രിയ പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു. അമ്മയ്ക്ക് എന്നെ മിനിസ്‌ക്രീനില്‍ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു. ഒരു ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോ യിലാണ് ആദ്യം മുഖം കാണിക്കുന്നത്.

  Mammootty-Sulfath Love Story | FilmiBea Malayalam

  പിന്നീട് ഒരു കുടുംബസുഹൃത്ത് വഴിയാണ് സ്പീഡ് ട്രാക്ക് എന്ന സിനിമയിലേക്ക് എത്തുന്നത്. ദിലീപേട്ടന്‍ നായകനായിട്ടെത്തിയ സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷമായിരുന്നു. പിന്നീട് കേരളോത്സവം എന്ന സിനിമയിലാണ് നായികയാവുന്നത്. ഇതിനിടെ മിനിസ്‌ക്രീനില്‍ അവതാരകയായിട്ടും ജഡജ് ആയിട്ടുമൊക്കെ പ്രവര്‍ത്തിച്ചു. 2019 തമിഴില്‍ ഇറങ്ങിയ ത്രില്ലര്‍ വി 1 എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചതെന്നും നടി പറയുന്നു.

  Read more about: actress
  English summary
  Vishnupriya Pillai Opens Up About Her post Marriage Happiness, Says She Will Open A Dance School
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X