For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിനയന്‍ അങ്ങനെ ചെയ്തപ്പോള്‍ മണി തകര്‍ന്നുപോയി, പിന്നീട് നടന്‍ ചെയ്തത്, അനുഭവം പറഞ്ഞ് വിഎം വിനു

  |

  മലയാള സിനിമയില്‍ അഭിനയംകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ മണി. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നടന്‍ മോളിവുഡില്‍ തിളങ്ങി. കലാഭവന്‍ മണിയുടെ അഭിനയ മികവ് പ്രേക്ഷകര്‍ കണ്ട നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ആകാശത്തിലെ പറവകള്‍, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി ഉള്‍പ്പെടെയുളള സിനിമകളില്‍ ശ്രദ്ധേയ പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. അതേസമയം സംവിധായകന്‍ വിഎം വിനുവാണ് മണിയുടെ ആകാശത്തിലെ പറവകള്‍ എന്ന ചിത്രം എടുത്തത്.

  ഗ്ലാമര്‍ ലുക്ക് ചിത്രങ്ങളുമായി നടി എസ്തര്‍, ഫോട്ടോസ് കാണാം

  സിനിമ വലിയ വിജയമായില്ലെങ്കിലും കലാഭവന്‍ മണിയുടെ പ്രകടനത്തിന് പ്രേക്ഷക പ്രശംസകള്‍ ലഭിച്ചു. ആകാശത്തിലെ പറവകള്‍ ചിത്രീകരണ സമയത്ത് ഉണ്ടായ ഒരു മറക്കാനാത്ത അനുഭവം പങ്കുവെക്കുകയാണ് വിഎം വിനു. യൂടൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് കലാഭവന്‍ മണി തകര്‍ന്നുപോയ ഒരു സംഭവത്തെ കുറിച്ച് സംവിധായകന്‍ സംസാരിച്ചത്.

  ആകാശത്തിലെ പറവകളുടെയും വിനയന്‍ സംവിധാനം ചെയ്ത കരുമാടിക്കുട്ടന്‌റെയും ഷൂട്ടിംഗ് ഒരേ സമയങ്ങളിലാണ് നടന്നതെന്ന് വിഎം വിനു പറയുന്നു. കലാഭവന്‍ മണി അന്ന് മാറി മാറിയാണ് രണ്ട് സിനിമളിലും അഭിനയിച്ചത്. അങ്ങനെ കരുമാടിക്കുട്ടന്‍ ഷൂട്ടിംഗിന് ശേഷം മണി ഞങ്ങളുടെ സെറ്റിലെത്തി. വിനയന്‍ സാറിനോട് ആകാശത്തിലെ പറവകള്‍ സിനിമയുടെ കഥ മുഴുവന്‍ പറഞ്ഞ കാര്യം മണി ഞങ്ങളോട് വന്ന് പറഞ്ഞു. ക്ലൈമാക്‌സൊക്കെ ഇഷ്ടമായെന്നും ഗംഭീരമായിട്ടുണ്ട് എന്നും വിനയന്‍ പറഞ്ഞത് മണി ഞങ്ങളെ അറിയിച്ചു.

  ഇത് കേട്ട് എന്തിനാ മണി നമ്മുടെ ക്ലൈമാക്‌സ് ഒകെ പറയാന്‍ പോയത് എന്നാണ് ഞങ്ങളെല്ലാം പറഞ്ഞത്. അത് വേണ്ടായിരുന്നു എന്ന് ഞാന്‍ ഉള്‍പ്പെടെയുളള ടീം അംഗങ്ങളെല്ലാം പറഞ്ഞു. അതിന്‌റെ ഫ്രഷ്‌നെസ് ഒകെ പോവില്ല, കാണുമ്പോ അതിന്‌റെ രസം കിട്ടിയാല്‍ പോരെ ആളുകള്‍ക്ക്. അവിടെ പോയി പറയേണ്ട ആവശ്യമില്ല എന്ന് പറഞ്ഞു, വിഎം വിനു പറയുന്നു.

  പിന്നെ മണി വീണ്ടും വിനയന്‍ ചിത്രത്തിന്‌റെ സെറ്റില്‍ പോയി തിരിച്ചുവന്നപ്പോള്‍ മണിയെ ആകെ മൂഡ് ഓഫായി കണ്ടു. മേക്കപ്പ് ചെയ്തിട്ടും വല്ലാത്തൊരു അവസ്ഥയില്‍ ഇരിക്കുകയാണ് മണി. ഞാന്‍ എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ മണിയുടെ കണ്ണ് നിറഞ്ഞിരിക്കുകയാണ്. തുടര്‍ന്ന് നടന്ന കാര്യങ്ങളെല്ലാം മണി പറഞ്ഞു. സ്‌ക്രിപ്റ്റില്‍ ആദ്യം ഇല്ലാത്ത രംഗം വിനയന്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നു. അതാണെങ്കില്‍ ഞങ്ങളുടെ സിനിമയിലെത് പോലെയുളള സീനാണ്. വിനയന്‍റെ സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോ അവിടെ വലിയൊരു പട്ടിയെ കെട്ടിയിട്ടതായി മണി കണ്ടു.

  രാജന്‍ പി ദേവിനെ പട്ടി കടിച്ച് രാജന്‍ പി ദേവിന് സിനിമയില്‍ ഭ്രാന്താവുന്നുണ്ട്. സക്രിപ്റ്റില്‍ എന്താണ് പെട്ടെന്ന് ഇങ്ങനെ ഉള്‍പ്പെടുത്തിയതെന്ന് ചോദിച്ചപ്പോള്‍ എനിക്ക് അങ്ങനെ തോന്നി എന്നാണ് വിനയന്‍ പറഞ്ഞത്. ആ ക്യാരക്ടര്‍ ആദ്യമേ അങ്ങനെയാണെന്ന് എന്റെ മനസിലുണ്ടായിരുന്നു എന്ന് വിനയന്‍ പറഞ്ഞു. എന്നാല്‍ അത് പെട്ടെന്ന് വിനയന്‍ പ്ലാന്‍ ചെയ്തതാണെന്ന് മണിക്ക് മനസിലായി. മണി ആകെ തകര്‍ന്നുപോയി.

  മണി പിന്നെ എന്തൊക്കെയോ തട്ടിക്കൂട്ട് അഭിനയം കാഴ്ചവെച്ച് ആ സെറ്റില്‍ നിന്നും ഞങ്ങളുടെ സെറ്റില്‍ തിരിച്ചെത്തി. എനിക്കും അന്ന് ഭയങ്കര വിഷമം തോന്നിയെന്ന് വിഎം വിനു പറയുന്നു. കാരണം നമ്മുടെ പടത്തിന്‌റെ ക്ലൈമാക്‌സിലെ അതേപോലെ മറ്റൊരു പടത്തില്‍ വരുമ്പോള്‍ അത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഞങ്ങളുടെ സിനിമകള്‍ ചിലപ്പോ ഒരുമിച്ചാവും ഇറങ്ങുക. അത് അന്ന് വിനയന്‍ എന്ന ഡയറക്ടര്‍ ചെയ്ത എറ്റവും മോശപ്പെട്ട കാര്യമായിട്ടാണ് എനിക്ക് തോന്നിയത്.

  ആദ്യ പ്രണയത്തെ കുറിച്ചുളള ചോദ്യത്തിന് മോഹന്‍ലാലിന്‌റെ രസകരമായ മറുപടി, ഏറ്റെടുത്ത് ആരാധകര്‍

  ആശയദാരിദ്ര്യമുണ്ടെങ്കില്‍ വേറെ എന്തെങ്കിലും ചെയ്യണം. അല്ലാതെ ഒരെ നടന്‍ അഭിനയിക്കുന്ന ഒരു പടത്തിന്‌റെ കണ്ടന്റ് അതേപോലെ എടുത്ത് മറ്റൊരു പടത്തില്‍ കൊടുക്കുന്നത് എന്ത് മനോഭാവാണ് എന്ന് എനിക്ക് മനസിലാകുന്നില്ല. കലാഭവന്‍ മണി പിന്നെ ആകാശത്തിലെ പറവകളിലെ സീന്‍ വാശിയോടെ ചെയ്ത അനുഭവവും വിഎം വിനു പങ്കുവെച്ചു. മണിക്ക് എന്റെ സിനിമയിലെ സീന്‍ നന്നായിട്ട് ചെയ്യണമെന്ന് വാശിയായി.

  മണിക്കുട്ടനെ ആ സിനിമയിലേക്ക് ചുമ്മാ എടുത്തതൊന്നുമല്ല, ബിഗ് ബോസ് താരത്തെ നായകനാക്കിയതിനെ കുറിച്ച് വിനയന്‍

  Maniയുമായുള്ള ബന്ധം Jaffer Idukki വെളിപ്പെടുത്തുന്നു | Exclusive Interview | Filmibeat Malayalam

  താന്‍ വേറൊരു സംഭവം ചെയ്യുമെന്ന് പറഞ്ഞാണ് ക്ലൈമാക്‌സില്‍ മണി ഭ്രാന്ത് പിടിച്ച് അഭിനയിക്കുന്ന സീന്‍ ചെയ്യുന്നത്. സത്യം പറഞ്ഞാല് ഒരു പേപ്പട്ടി കടിച്ചാല്‍ ഉളള അവസ്ഥ മണി വാശിയോടെ അഭിനയിച്ചു. എനിക്ക് വല്ലാത്ത വിഷമമായി. കാരണം മണിയുടെ നാവ് അത്രയ്ക്കും പുറത്തേക്ക് വന്ന് പൊട്ടി ചോര വന്നിരുന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞപ്പോഴും മണി മണിക്കൂറുകളോളം അഭിനയിച്ചു. മണിയുടെ എല്ലാ ഊര്‍ജ്ജവും എടുത്ത സിനിമയാണ് അത്, വിഎം വിനു ഓര്‍ത്തെടുത്തു.

  അതേസമയം ജോണ്‍സണ്‍ എസ്തപ്പാന്റെ തിരക്കഥയിലാണ് വിഎം വിനു ആകാശത്തിലെ പറവകള്‍ എടുത്തത്. കലാഭവന്‍ മണിക്ക് പുറമെ സിന്ധു മേനോന്‍, ജഗതി ശ്രീകുമാര്‍, കവിയൂര്‍ പൊന്നമ്മ, അഗസ്റ്റിന്‍, ഇന്ദ്രന്‍സ്‌ ഉള്‍പ്പെടെയുളള താരങ്ങളാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ഉത്പല്‍ വി നായരാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ഹരിഹരപുത്രന്‍ എഡിറ്റിംഗും എസ് ബാലകൃഷ്ണന്‍ സംഗീതവും ചെയ്തു. രാജാമണിയാണ് ആകാശത്തിലെ പറവകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത്. ഉടുമ്പു വാസു എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി ചിത്രത്തില്‍ അവതരിപ്പിച്ചത്.

  നല്ല അവസരങ്ങള്‍ വന്ന സമയം സിനിമ വിട്ടു, ചിത്ര മാറിനിന്നതിന് കാരണം ഇതാണ്

  Read more about: kalabhavan mani vinayan
  English summary
  VM Vinu Opens Up How Vinayan's Behaviour Hurt Late Actor Kalabhavan Mani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X