For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തലകുത്തി മറിഞ്ഞ് മമ്മൂട്ടി! മധുരരാജയിലെ സംഘട്ടനം ലേശം കടുപ്പമാണ്,വീഡിയോ പുറത്ത് വിട്ട് വൈശാഖ്!

  |

  രാജ എന്ന പേരിലെത്തിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റ് ആവുന്ന കാഴ്ചയാണ് വര്‍ഷങ്ങളായി കണ്ട് വരുന്നത്. രാജമാണിക്യം മുതല്‍ മധുരരാജ വരെ മമ്മൂട്ടി അതിശയിപ്പിച്ച കഥാപാത്രങ്ങള്‍ നിരവധിയാണ്. അത്തരത്തില്‍ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടെത്തിയ മധുരരാജ മറ്റൊരു സൂപ്പര്‍ ഹിറ്റ് മാറിയിരിക്കുകയാണ്. ഇക്കൊല്ലത്തെ വിഷു ലക്ഷ്യം വെച്ച് ഏപ്രില്‍ 12 നായിരുന്നു മധുരരാജയുടെ റിലീസ്.

  സീരിയലില്‍ ഇങ്ങനെയൊക്കെ ട്വിസ്റ്റ് കൊണ്ട് വരാമോ? സീതയുടെയും ഇന്ദ്രന്റെയും കഥയില്‍ പുതിയ ട്വിസ്റ്റ്

  ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ നല്ല അഭിപ്രായം സ്വന്തമാക്കിയതോടെ മധുരരാജയുടെ പിന്നീടുള്ള ഷോ തകര്‍ത്തു. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ത്രസിപ്പിക്കുന്ന ഘടകങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രന്‍സിനും ആക്ഷന്‍ രംഗങ്ങള്‍ക്കും നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. മധുരരാജയിലെ സംഘട്ടനങ്ങള്‍ക്ക് മമ്മൂക്ക ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്നോ എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി സംവിധായകന്‍ എത്തിയിരിക്കുകയാണ്.

  മധുരരാജ മിന്നിക്കുന്നു

  മധുരരാജ മിന്നിക്കുന്നു

  പോക്കിരിരാജ റിലീസിനെത്തി 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ രണ്ടാം ഭാഗമായി മധുരരാജ എത്തുന്നത്. വെശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ച മമ്മൂട്ടി മധുരരാജയിലൂടെ മറ്റൊരു ഹിറ്റ് സിനിമ കൂടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. തിയറ്ററുകളിലും ബോക്‌സോഫീസിലും സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ മധുരരാജയെ കുറിച്ചുള്ള വിശേഷങ്ങള്‍ മാത്രമാണുള്ളത്.

  മമ്മൂക്കയുടെ അദ്ധ്വാനം

  മമ്മൂക്കയുടെ അദ്ധ്വാനം

  നായകന്മാര്‍ക്ക് ഡ്യൂപ്പ് ഇടുന്നത് പൊതുവേ ഉള്ള കാര്യമാണ്. മമ്മൂട്ടി ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളിലും അല്ലാത്ത ചിത്രങ്ങളിലും ഡ്യൂപ്പായി അഭിനയിക്കുന്നത് നടന്‍ ടിനി ടോമാണ്. പിന്നീട് മമ്മൂട്ടിയുടെ വമ്പന്‍ ആക്ഷന്‍ രംഗങ്ങളുള്ള സിനിമകളെല്ലാം അഭിനയിക്കുന്നത് ടിനി ടോമാണെന്ന് പ്രചരണം വന്നിരുന്നു. എന്നാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയും മമ്മൂക്ക സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്ന് സംവിധായകന്‍ വൈശാഖും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനും പലപ്പോഴായി തുറന്ന് പറഞ്ഞിരുന്നു. അതിന് തെളിവായി ഇപ്പോഴൊരു വീഡിയോയും വന്നിരിക്കുകയാണ്.

  വൈശാഖ് പുറത്ത് വിട്ട വീഡിയോ

  ഫേസ്ബുക്കിലൂടെയാണ് മധുരരാജയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോ വൈശാഖ് പുറത്ത് വിട്ടത്. മമ്മൂട്ടിയും ചിത്രത്തിലെ വില്ലനായ ജഗപതി ബാബുവും തമ്മിലുള്ള ഫൈറ്റ് രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ആയിരുന്നു അത്. വില്ലനെ തൊഴിച്ച് താഴെയിട്ടതിന് ശേഷം തലകുത്തി മറിയുന്ന മമ്മൂക്കയാണ് വീഡിയോയിലുള്ളത്. പാഷനും കഠിനാദ്ധ്വാനവും ഇതാണെന്നാണ് വീഡിയോയ്ക്ക് താഴെ വൈശാഖ് കുറിച്ചിരിക്കുന്നത്. മമ്മൂക്കയെ താന്‍ സ്നേഹിക്കുന്നു എന്നും സംവിധായകൻ പറയുന്നു. 67 വയസുള്ള മമ്മൂട്ടിയ്ക്ക് ഈ പ്രായത്തിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ എന്ന അമ്പരിപ്പിലാണ് ആരാധകര്‍. എന്തായാലും പ്രായം വെറും നമ്പറാണെന്ന് തെളിയിച്ച മമ്മൂട്ടിയുടെ കിടിലന്‍

  വീഡിയോ ഫാന്‍സ് ഏറ്റെടുത്ത് കഴിഞ്ഞു.

   മമ്മൂക്ക ഫ്ളെക്‌സിബിള്‍ ആണ്

  മമ്മൂക്ക ഫ്ളെക്‌സിബിള്‍ ആണ്

  മധുരരാജയ്ക്ക് വേണ്ടി ആക്ഷന്‍ ഒരുക്കിയത് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിനാണ്. മോഹന്‍ലാലിന്റെ പുലിമുരുകന് വേണ്ടി പ്രവര്‍ത്തിച്ചതും അദ്ദേഹം തന്നെയായിരുന്നു. പീറ്ററിന്റെ അനുഭവത്തില്‍ ആരാണ് കൂടുതല്‍ ഫ്‌ളെക്‌സിബിളെന്ന ചോദ്യത്തിന് മമ്മൂക്ക എന്നായിരുന്നു ഉത്തരം. എല്ലാ സിനിമകള്‍ക്കും അതിലെ ആക്ഷന്‍ രംഗങ്ങള്‍ക്കും ഓരോ ആശയങ്ങളുണ്ട്. ലാല്‍ സാര്‍ അത് മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ മധുരരാജയില്‍ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അത് കണ്ട് ഞാനും അത്ഭുതപ്പെട്ടു. എനിക്ക് എന്താണ് വേണ്ടത് അത് അദ്ദേഹം ചെയ്തിട്ടുണ്ട്. അതിനാല്‍ മമ്മൂക്കയാണ് മികച്ചതെന്നായിരുന്നു പീറ്റര്‍ ഹെയിന്റെ ഉത്തരം.

  മമ്മൂക്കയുടെ കൈപൊള്ളി

  മമ്മൂക്കയുടെ കൈപൊള്ളി

  മധുരരാജയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയ്ക്ക് പരിക്കേറ്റിരുന്നു. ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് തീപ്പൊരി തെറിച്ച് വീണ് മമ്മൂക്കയുടെ കൈ പൊള്ളിയത്. ആ ഭാഗം ഉരുകിയിട്ടും മമ്മൂക്ക അനങ്ങിയില്ല. ആ ഷോട്ട് കഴിയുന്നത് വരെ മമ്മൂക്ക അനങ്ങാതെ നിന്നു. അത്തരത്തില്‍ ഒരുപാട് അനുഭവങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ സംവിധായകന്‍ വൈശാഖ് പറഞ്ഞിരുന്നു. ഷൂട്ടിംഗിനിടെ തന്റെ കൈ പൊള്ളിയ കാര്യം മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു.

  English summary
  Vyshakh shares video from Madhura raja location
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X