twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനന്യയ്ക്ക് എന്താണ് സംഭവിച്ചത്, ആഞ്ജനേയനുമായുള്ള കല്യാണമാണോ.. അതോ..??

    By Aswini
    |

    വളരെ കുറഞ്ഞ ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചുട്ടുള്ളൂവെങ്കിലും, അഭിനയിച്ച ചിത്രങ്ങളില്ലെല്ലാം അനന്യ ശ്രദ്ധിക്കപ്പെട്ടട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അനന്യയെ അധികം സിനിമകളിലൊന്നും കാണാനില്ല. സെലക്ടീവായതാണോ.. അതോ കല്യാണം കഴിഞ്ഞതാണോ കാരണം എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

    2016 എന്ന വര്‍ഷം മലയാള സിനിമയിലേക്ക് തിരിഞ്ഞു നോക്കാത്ത അനന്യ ഈ വര്‍ഷം ടിയാന്‍ എന്ന സിനിമ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ. സ്ലേറ്റ് എന്നൊരു ചിത്രത്തില്‍ അനന്യ കരാറൊപ്പുവച്ചിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. അനന്യയ്ക്ക് എന്താണ് സംഭവിച്ചത്... ഒന്ന് കരിയര്‍ ഗ്രാഫ് പരിശോധിത്താം.

    സംഗീത മോഹന്റെ താല്‍പര്യം ഇങ്ങനെയായിരുന്നോ? അവിഹിതം കൊണ്ട് ഈ വഴിക്ക് വരേണ്ട!സംഗീത മോഹന്റെ താല്‍പര്യം ഇങ്ങനെയായിരുന്നോ? അവിഹിതം കൊണ്ട് ഈ വഴിക്ക് വരേണ്ട!

    പ്രൊഡ്യൂറുടെ മകള്‍

    പ്രൊഡ്യൂറുടെ മകള്‍

    മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട നിര്‍മാതാവ് ഗോപാലകൃഷ്ണന്‍ നായരുടെ മകളാണ് അനന്യ. അനന്യ എന്നെ പേര് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചതാണ്. ആയില്യ നായര്‍ എന്നാണ് അനന്യയുടെ ശരിയായ പേര്.

    ബാലതാരമായി തുടക്കം

    ബാലതാരമായി തുടക്കം

    നിര്‍മാതാവിന്റെ മകളായതുകൊണ്ടു തന്നെ ബാലതാരമായി അനന്യയ്ക്ക് സിനിമയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചു. പൈ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ 1995 ലാണ് അനന്യയുടെഎ അഭിനയാരങ്ങേറ്റം.

    ടെലിവിഷനില്‍

    ടെലിവിഷനില്‍

    മുതിര്‍ന്നര്‍ന്നപ്പോള്‍ അനന്യ ടെലിവിഷന്‍ ഷോകളില്‍ അവതാരകയായി. സ്റ്റാര്‍ വാര്‍ എന്ന പരിപാടിയുടെ അവതാരികയായി എത്തിയ അനന്യ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

    നായികയായി

    നായികയായി

    2008 ലാണ് അനന്യ നായികയായി സിനിമാ ലോകത്ത് എത്തുത്. അഞ്ചോളം ചിത്രങ്ങളില്‍ നായികയായി വിളിച്ചപ്പോഴൊക്കെ അനന്യ നിരസിച്ചു. ഒടുവില്‍ പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി വന്നു.

    നാടോടികള്‍

    നാടോടികള്‍

    അനന്യുടെ രണ്ടാമത്തെ സിനിമ അങ്ങ് തമിഴ്‌നാട്ടിലായിരുന്നു. നാടോടികള്‍ എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും അനന്യയെ തേടി പ്രശംസകള്‍ ഒഴുകകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള വിജയ് ടിവി പുരസ്‌കാരവും അനന്യ സ്വന്തമാക്കി.

    മലയാളത്തിലേക്ക്

    മലയാളത്തിലേക്ക്

    ഇതേ ചിത്രം മലയാളത്തിലേക്ക് റീമേക്ക് ചെയ്തപ്പോഴും അനന്യയുടെ കഥാപാത്രത്തിന് വേറെ ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇത് നമ്മുടെ കഥ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായിട്ടാണ് അനന്യ എത്തിയത്.

    ശിക്കര്‍

    ശിക്കര്‍

    അനന്യയ്ക്ക് ഏറേ മൈലേജ് നല്‍കിയ ചിത്രമാണ് ശിക്കാര്‍. മോഹന്‍ലാലിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അനന്യ എത്തിയത്. ഗംഗ എന്ന കഥാപാത്രത്തിന് നിരൂപക പ്രശംസയും ലഭിച്ചു.

    ലാല്‍ പറഞ്ഞത്

    ലാല്‍ പറഞ്ഞത്

    ശിക്കാറിലെ അനന്യയുടെ അഭിനയം കണ്ട് മോഹന്‍ലാല്‍ പറഞ്ഞത്, മലയാളത്തിന്റെ വിജയലക്ഷ്മിയാണ് അനന്യ എന്നാണ്. പിന്നീട് കാണ്ഡഹാര്‍ എന്ന മോഹന്‍ലാല്‍ - അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ അനന്യയ്ക്ക് അവസരം കിട്ടിയതും ഇത് വഴിയാണ്.

    എങ്കേയും എപ്പോതും

    എങ്കേയും എപ്പോതും

    അനന്യയ്ക്ക് തമിഴ് - തെലുങ്ക് സിനിമാ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമാണ് എങ്കേയും എപ്പോതും. ചിത്രത്തിലെ അമുദ എന്ന കഥാപാത്രം ഇന്നും പ്രിയങ്കരമാണ്. മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ചിത്രത്തിലെ അഭിനയത്തിന് അനന്യയ്്ക്ക ലഭിച്ചു.

    മറ്റ് ചിത്രങ്ങള്‍

    മറ്റ് ചിത്രങ്ങള്‍

    സീനിയേഴ്‌സ്, ഡോക്ടര്‍, ലവ്, കുഞ്ഞളിയന്‍, മാസ്‌റ്റേര്‍സ്, ഡി കമ്പനി, നാടോടി മന്നന്‍, മുല്ലമൊട്ടും മുന്തിരിച്ചാറും തുടങ്ങിയ ചിത്രങ്ങളിലൊക്കെ അനന്യ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളായി എത്തി.

    വിവാദ വിവാഹം

    വിവാദ വിവാഹം

    2012 ലാണ് അനന്യയുടെ വിവാഹ വിവാഹം കഴിയുന്നത്. ആഞ്ജനേയന്‍ എന്ന ബിസിനസുകാരനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്നീട് വീട്ടുകാര്‍പിന്മാറി. ആഞ്ജയേന് മറ്റൊരു ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് 2012 ല്‍ അനന്യ ആഞ്ജയേനെ വിവാഹം ചെയ്തു.

    സിനിമ കുറച്ചു

    സിനിമ കുറച്ചു

    വിവാഹ ശേഷം അനന്യ സിനിമകള്‍ കുറച്ചു.. വളരെ സെലക്ടീവായി. മുഖ്യധാര ചിത്രങ്ങള്‍ പലതും അനന്യ കൈവിട്ടു. മുന്‍നിര താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും കുറഞ്ഞു.

    കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷങ്ങള്‍

    കഴിഞ്ഞ രണ്ട് - മൂന്ന് വര്‍ഷങ്ങള്‍

    കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കിടെ അനന്യ ക്യാമറയ്ക്ക് അധികം പിടി തരാറില്ല. 2014 ല്‍ രക്തരാക്ഷസ് എന്ന ഒരു ത്രിഡി ചിത്രത്തില്‍ അഭിനയിച്ച അനന്യ 2015 ല്‍ രരണ്ടേ രണ്ട് മലയാള സിനിമകളില്‍ മാത്രമേ മുഖം കാണിച്ചിട്ടുള്ളൂ. 2016 ല്‍ ആ ആ എന്നൊരു തെലുങ്ക് ചിത്രം ചെയ്തു. 2017 ല്‍ ടിയാനും.

    എന്തുകൊണ്ട് സിനിമ ഇല്ല

    എന്തുകൊണ്ട് സിനിമ ഇല്ല

    എന്തുകൊണ്ട് അനന്യയ്ക്ക് സിനിമ കുറയുന്നു എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം. വിവാഹം കഴിഞ്ഞത് കൊണ്ടാണോ.. അനന്യ സെലക്ടീവായതാണോ എും ന്നാണ് അറിയേണ്ടത്. അല്ല അനന്യയുടെ അവസരങ്ങള്‍ ചിലര്‍ തഴയുന്നതാണെന്നും ഗോസിപ്പാണ്.

    പുതിയ ചിത്രം

    പുതിയ ചിത്രം

    സ്ലേറ്റാണ് അനന്യയുടെ പുതിയ ചിത്രം. അനൂപ് മിട്ടത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇര്‍ഷാദും ജോണി ജോര്‍ജ്ജും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

    English summary
    What Happend Ananya
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X